ഈ തിരിച്ചറിവിൻ കടലാഴങ്ങൾ താണ്ടിയേറെ ദൂരമകലെയായി വന്നുചേർന്നിട്ടും ആ പഴയ മുറിവ് മറ്റൊരു ചുഴിയുമായി വരുമെന്ന് വിചാരിച്ചിരുന്നതല്ല. നോവിന്റെ താരാട്ട് പാടി പിന്നെയും വേഴാമ്പൽ ഇതുവഴി കടന്നുപോയി..
വേദനകളുടെ ഈണം കേൾക്കെ, എല്ലാം ഓർമകളായി ശേഷിക്കപ്പെട്ട് യഥാർത്ഥ്യങ്ങൾ മാഞ്ഞ്, മാഞ്ഞ്.....
പണ്ടെങ്ങോ ജീവിച്ചിരുന്ന ഒരു ഇന്നലെ, എന്നെ കാണാൻ ഇന്നിന്റെ കൈ പിടിച്ചു വന്ന് എന്റെ കണ്ണുകളിലേക്ക് സസൂക്ഷ്മം നോക്കി.. തിരയുന്നതെന്തെന്ന്, പറയേണ്ടിയിരുന്നതെന്തെന്ന് അറിയാമായിരുന്നിട്ടും കാലം കടന്ന് പോയതിനാൽ മാത്രം ഞാൻ മിഴികളടച്ച്, കണ്ണുനീർ കാട്ടാതെ മറഞ്ഞുനിന്നു..
ഇനി തമ്മിൽ കാണേണ്ടയെന്ന് പറഞ്ഞവസാനിപ്പിക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു, ഉള്ളിലൊതുക്കിയ നോവിന്റെ കാറ്റ് പിന്നെയും വീശിത്തുടങ്ങുന്നു എന്ന്..
പറയേണ്ടത് മാത്രം ഞാനന്നും ഇന്നും വിഴുങ്ങി വേറെന്തൊക്കെയോ സംസാരിച്ചുകൂട്ടി മനസ് വിഷമിപ്പിച്ച്,സ്വയം അതിലേറെ വിഷമിച്ച് എല്ലാം പിന്നീടൊരിക്കൽ കാണുമ്പോൾ ഒരു തമാശയും ചേർത്ത് പറയാമെന്ന് വാക്ക് നൽകി ചാറ്റ് അന്ന് നിലച്ചു.

അപ്പോഴും എനിക്കറിയാമായിരുന്നു,
മനപ്പൂർവ്വം, തമ്മിൽ കാണേണ്ടിയിരുന്ന അവസരങ്ങളിൽ ഒഴിഞ്ഞുനിന്നത്,
എന്നും എല്ലാ നിമിഷവും ഓർത്തുകൊണ്ടിരുന്നിട്ടും ഒരു വാക്ക് പോലും എഴുതാതെ അകറ്റിനിർത്തിയത്,
ഒടുവിൽ ഞാൻ തന്നെ പണിതീർത്ത മതിൽക്കെട്ട് പൊളിച്ചുമാറ്റാമെന്ന് വിചാരിക്കുമ്പോൾ കാണുന്ന മറ്റൊരു മതിൽക്കെട്ടിനരികെ വന്നെത്രയോ തവണ തട്ടിത്തകർന്ന തിരമാല പോലെ...
അത്ഭുതം തോന്നുന്നു നിങ്ങൾക്ക് എന്നെ മനസിലായില്ലയെന്നും എന്റെ ഇഷ്ടത്തെ മനസിലാക്കാനായില്ല എന്നും കരുതുമ്പോൾ..
നിങ്ങളത് തിരിച്ചറിഞ്ഞ് കാണണം, എന്നേക്കാൾ വിവേചനബുദ്ധിയുള്ളത് കൊണ്ട് സ്വയം മന്ദബുദ്ധിയായി ഇരുന്നതാവാം.

എങ്കിലും...
അടുപ്പക്കൂടുതൽ കൊണ്ടാണ് ഞാൻ അകലങ്ങൾ തീർത്തത്..
ഇഷ്ടക്കൂടുതൽ കൊണ്ട് കാണുമ്പോഴെല്ലാം വഴക്ക് കൂടി..
സ്നേഹമുള്ളത് കൊണ്ട്, അത് പ്രാവർത്തികമാവില്ലയെന്ന ബോദ്ധ്യമുള്ളത് കൊണ്ട് മാറിനിന്നു..
പ്രണയമായിരുന്നു എന്ന വരിയെ ഞാൻ എഴുതാതെ ബാക്കിനിർത്തി..
ദൂരങ്ങളിൽ നിന്നും എന്നെ തേടി വന്നപ്പോഴെല്ലാം ഒളിച്ചിരുന്നു.
അധികം താമസിയാതെ മനസ് വെളിപ്പെടുത്താമെന്ന ധൈര്യം വന്നപ്പോൾ, പിന്നെ അതിന്റെ ആവശ്യമില്ലാതായി.....

മനോവ്യഥകളുടെ ഭാരം കൊണ്ട് ഞാൻ നമ്മുടെ ഓർമകളുടെ മഴയിൽ നിന്നോടിക്കൊണ്ടേയിരിക്കുന്നു..
ഇനിയൊരിക്കലും കൂടിച്ചേരാനാവാതെ സമാന്തരമായി നീളുന്ന രണ്ട് വരകൾ പോലെ നാം അകന്നകന്ന് പോകുന്നു എന്നതാണ് ഏറ്റവും ഒടുവിലത്തെ ചിത്രമായി ബാക്കിയുള്ളത്...