Followers

Thursday, 17 November 2016

മേലാപ്പ് നിറയെ നക്ഷത്രങ്ങളുമായി
തെങ്ങോലകൾക്കിടയിൽക്കൂടി നവമിയുടെ ചന്ദ്രിക എന്നെ നോക്കി പുഞ്ചിരിച്ചു. ജനൽപ്പടിമേലിരുന്ന് നോക്കിയാൽ നാട്ടുവെളിച്ചം ചോരുന്ന വഴിയുടെ അങ്ങേയറ്റത്തൊഴുകുന്ന പുഴ, പുഴക്കരയിൽ നിന്ന് വീശുന്ന കാറ്റ്, അസ്തയമസൂര്യനെ വെല്ലുന്ന കാന്തിയുമായി തിളങ്ങിനിൽക്കുന്ന പൗർണമി,എല്ലാം കാണാം... 

ഇരവിന്റെ കറുപ്പ് പടർന്ന കൺതടങ്ങളിൽ നനവ് കിനിയുന്നത് കണ്ടിട്ടാകണം, കാറ്റ് തന്റെ ഓട്ടത്തിന്റെ വേഗത കൂട്ടി..
സ്വാതന്ത്ര്യങ്ങളാൽ പണികഴിപ്പിച്ച തടവറകളിൽ നിന്നും നിഴലുകളെന്ന പോലെ ഓർമകൾ ഇറങ്ങിക്കൊണ്ടിരുന്നു.. അവയുടെ തേങ്ങലുകളിൽ മയങ്ങിക്കിടന്ന ഇന്നലെകൾ മിഴി തുറന്ന് എന്നെ നോക്കി ആശ്ചര്യപ്പെട്ടു. ഇനിയും പോയിമറയാതെ ഞാൻ മാത്രം ബാക്കിയാവുന്നു..

1 comment: