താന്താങ്ങളാൽ പണി തീർത്ത ദേവശില്പങ്ങളാണ് അവരെന്തുവിചാരിക്കുമെന്നുള്ള മനോവിചാരങ്ങൾ! ഏറെപ്പാരമ്പര്യമഹിമയോതുന്ന നെടുങ്കൻ പ്രതിമകൾ!
മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ, ഹനിക്കുന്നില്ലാത്ത പക്ഷവും വേണമെന്നുണ്ടായിരുന്ന പലതും ആ ശില്പസൃഷ്ടിയിൽ ശിലയായിപ്പോയിട്ടുണ്ടാകും!
എപ്പോഴാ മതിൽക്കോട്ടയുടെ പടിക്കെട്ട് താണ്ടി, ഉടച്ചമർന്ന ചിന്തയുടെ നൂലിഴകളെ അതിജീവിക്കുന്നുവോ, ഈ നിമിഷം നിങ്ങളെങ്ങനെ ജീവിക്കാനാഗ്രഹിക്കുന്നോ, അത് പൂർണ്ണമായും ജീവിച്ചുതീർക്കുക. പലനാൾ നഷ്ടപ്പെടുത്തിയ ഭംഗിയുള്ള നേരങ്ങൾ നിങ്ങളിലേക്കായി മടങ്ങി വരും.
അവനവന്റെ ശരികളെ, അവനവന്റെ സമാധാനത്തെ നിതാന്തമായി ചുംബിച്ച് സ്വസ്ഥമായി..
അല്പക്ഷണികമായ ജീവിതത്തിൽ നമുക്കെന്തിനീ ദേവശില്പങ്ങൾ!!
No comments:
Post a Comment