കണ്ണന് യശോദയെന്ന പോലെയാണ് എനിക്ക് വല്യമ്മ.
വാത്സല്യപ്പെരുമഴ തൂവുന്ന കൂറൂരമ്മ.
വാത്സല്യപ്പെരുമഴ തൂവുന്ന കൂറൂരമ്മ.
മാമൻ സ്നേഹത്തോടെ വല്ലി എന്ന് ചുരുക്കി വിളിക്കുന്ന രേവമ്മയെന്ന രാധ...
അമ്മയേക്കാൾ അടുപ്പമുണ്ടായിരുന്നു എനിക്ക് വല്യമ്മയോട്.
മനസുറച്ച് തുടങ്ങുന്ന നാൾ തുടങ്ങി, സ്‌ഥായിയായിട്ടുള്ള ഒരു സ്നേഹത്തിന്റെ പൊന്നൂലിൽ ഞങ്ങൾ തുന്നപ്പെട്ടിരുന്നു.
കണ്ണങ്കരയിലെ കായലരികത്തെ വീട്ടിലെ ഗ്രീഷ്മവിരാമങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ഋതു വരേയ്ക്കുമുള്ള എന്റെ സ്കൂൾജീവിതം.
ഇവിടെ ഈ ഒറ്റക്കുട്ടി വാസത്തിൽ നിന്ന് സമപ്രായക്കാരോടൊത്ത് കളിച്ചുനടക്കാൻ വെമ്പുന്ന മനസ്, ഏകാന്തതയുടെ കാർക്കോളിൽ നിന്നുമൊളിച്ച്, രേഷ്മാക്കയും ചിപ്പിയും ഗോപുവും ചേർന്ന് മഴവില്ല് വരയുന്നിടത്തേക്ക് ഓടിപ്പോകാൻ കൊതിക്കും.
അച്ചാമ്മയുടെ സ്‌നേഹത്താൽ പൊതിഞ്ഞ കിഴുക്കിന്റെ വേദനയിൽ തോൾ ചുവന്ന് തുടുത്താലും, കണ്ണുകൾ കലങ്ങിയാലും കൈയൊന്ന് അമർത്തിതിരുമ്മി, വല്യമ്മ വരുന്നതും നോക്കി അക്ഷമയോടെ ഞാനിരിക്കാറുണ്ടായിരുന്നു.
അച്ചാമ്മയുടെ കൂട്ട് വലുതായിരുന്നെങ്കിലും, വല്യമ്മയുടെ വീട്ടിലെ"അച്ചൂ അച്ചൂ " വിളികളിൽ തങ്ങി ഞാൻ വല്യമ്മയോടൊപ്പം ആഹ്ലാദിച്ച് ഇറങ്ങിപ്പോയി.
എന്റെ ഓരോ വെക്കേഷൻ നിൽപ്പിനുപിറകിലും നോവുന്നൊരു മനസുണ്ടായിരുന്നുവെന്ന് മനസ്സിലാവാൻ എന്നിലെ "കുട്ടിക്ക് ഒരുപാട് സമയം വേണ്ടി വന്നു.
കണിച്ചുകുളങ്ങര അമ്പലം കണ്ണിൽ നിന്ന് മറയുന്നത് വരെ എന്തൊക്കെയോ വിഷമതകളിൽ മനസുഴറി നിൽക്കും.
പിന്നെ യാത്രയുടെ രസം പിടിക്കും.
ഉടുപ്പുകൾ നിറച്ച ബാഗും പിടിച്ച് വല്യമ്മയോട് ചേർന്നിരുന്ന് പുറം കാഴ്ചകൾ കണ്ട്, കണ്ണങ്കര ചെന്ന് ചേരുന്ന മനക്കോട്ടകൾ പണിത് യാത്ര തുടരും.
എനിക്ക് പിറകിൽ കണിച്ചുകുളങ്ങര,അപ്പോഴെക്കുമൊരു മങ്ങിയ പൊട്ട് മാതിരിയായിട്ടുണ്ടാവും.
മുട്ടത്തിപ്പറമ്പ് സ്റ്റോപ്പിൽ ബസിറങ്ങി ഒന്നെങ്കിൽ നടക്കും.
അല്ലെങ്കിൽ ഓട്ടോ പിടിക്കും.
അല്ലെങ്കിൽ ഓട്ടോ പിടിക്കും.
മിക്കവാറും എന്റെ തത്രപ്പാടിൽ നടത്തമൊക്കെ മരണപ്പാച്ചിൽ പോലുള്ള ഓട്ടമായിരിക്കും. അതൊഴിവാക്കാൻ എന്റെ പരവേശമറിയാവുന്ന വല്യമ്മ ഓട്ടോ വിളിക്കും.
കണ്ണങ്കരയിലെ വീട്ടിലേക്കുള്ള ഇരുവശവും പുല്ല് നിറഞ്ഞ ഇടവഴിയിലൂടെ നടന്ന് കുറച്ച് മാറിയാൽ തേച്ചിട്ടില്ലാതിനാൽ ദൂരെനിന്നേ ഇഷ്ടികക്കെട്ടിടത്തിന്റെ ഓറഞ്ചുനിറം കാണാം.
വല്യച്ഛന്റെ കടയാണത്.
ചുവന്ന നിറത്തിൽ കുഞ്ഞുപൂക്കളുള്ള,പൊട്ടിച്ചാൽ വെള്ളക്കറ കിനിയുന്ന വേലിച്ചെടിയും കടന്ന്, പിന്നിറയത്തേക്ക് കയറിയാൽ വൻ വരവേൽപ്പുമായി എന്റെ മൂന്നാൾപ്പട്ടാളം ഹാജരാകും.
കൂട നിറയെ പഴം മാങ്ങകളുമായി വല്യച്ഛൻ വരുന്നതോടെ ഞാൻ മാങ്ങകളുമായി മൽപ്പിടുത്തം തുടങ്ങും.
കൂട നിറയെ പഴം മാങ്ങകളുമായി വല്യച്ഛൻ വരുന്നതോടെ ഞാൻ മാങ്ങകളുമായി മൽപ്പിടുത്തം തുടങ്ങും.
കായൽത്തീരത്തായിരുന്നു വല്യമ്മയുടെ വീട്.
അതുകൊണ്ട് തന്നെ കായലായിരുന്നു അന്നത്തെ എന്റെ അത്ഭുതവും പ്രധാന ആകർഷണീയതയും.
വീടിന്ന് പിന്നാമ്പുറത്ത് കൂടിയാണ് വീട്ടിലേക്ക് കയറാനാവുക.
കിഴക്കേ മുറ്റം കുറച്ച് മാറിയാൽ കായൽ അതിർത്തിയിടുന്ന കൽപ്പടവിൽ ചെന്നവസാനിക്കും. മഞ്ചാടിയും മൈലാഞ്ചിയും ചെമ്പരത്തിയും നിഴൽ തീർത്ത മുറ്റത്ത് കുക്കിരിക്കട്ടയിട്ട് കളിച്ച മണ്ണിരക്കൂട്ടങ്ങൾ,
മഞ്ജു ചേച്ചിയും സതീശൻ ചേട്ടനുമടങ്ങുന്ന സ്നേഹസമ്പന്നമായ അയൽവീട്,തെക്കേ വീട്ടുകാരുമായി ഭൂമി അതിർ വച്ച ചെങ്കല്ലുകൾ,
അതേച്ചൊല്ലിയവരുണ്ടാക്കിയ വഴക്കുകൾ,
കായലിൽ നാട്ടിയ അതിരടയാളക്കുറ്റികൾ...
കിഴക്കേ മുറ്റം കുറച്ച് മാറിയാൽ കായൽ അതിർത്തിയിടുന്ന കൽപ്പടവിൽ ചെന്നവസാനിക്കും. മഞ്ചാടിയും മൈലാഞ്ചിയും ചെമ്പരത്തിയും നിഴൽ തീർത്ത മുറ്റത്ത് കുക്കിരിക്കട്ടയിട്ട് കളിച്ച മണ്ണിരക്കൂട്ടങ്ങൾ,
മഞ്ജു ചേച്ചിയും സതീശൻ ചേട്ടനുമടങ്ങുന്ന സ്നേഹസമ്പന്നമായ അയൽവീട്,തെക്കേ വീട്ടുകാരുമായി ഭൂമി അതിർ വച്ച ചെങ്കല്ലുകൾ,
അതേച്ചൊല്ലിയവരുണ്ടാക്കിയ വഴക്കുകൾ,
കായലിൽ നാട്ടിയ അതിരടയാളക്കുറ്റികൾ...
കണ്ണങ്കരക്കാലങ്ങളുടെ ഓർമ, കുഞ്ഞിക്കണ്ണുകൾ ചിമ്മി ചുറ്റും നോക്കുകയായി.
കുട്ടികളിൽ മൂത്തയാളായിരുന്നു രേഷ്മാക്ക.
ഉള്ളടക്കം സിനിമയുടെ കാലത്ത് ജനിക്കയാൽ നായികയുടെ പേര് കിട്ടിയ വല്യമ്മയുടെ കടിഞ്ഞൂൽപ്പുത്രി.
ആഡംബരങ്ങളിൽ പ്രിയമില്ലാത്ത, ലാളിത്യത്തിനുടമയായിരുന്നു അക്ക. അടുക്കും ചിട്ടയും അക്കയുടെ മുഖമുദ്രയായിരുന്നു.
ഓരോ സാധനങ്ങൾക്കും, അവ ഉപയോഗശൂന്യമാണെങ്കിലും ഒരുപാട് ഓർമകളുടെ കഥ പറയാനുണ്ടാകുമെന്ന് കരുതുന്നയാളാണ് ഞാൻ.ഒന്നും നഷ്ടപ്പെടുത്തിക്കളയാൻ അന്നും ഇന്നും മനസ്സനുവദിക്കാറില്ല..
ഒന്നാം ക്ലാസ്സിലെ ആദ്യമുപയോഗിച്ച ബാഗ്,
ഒന്നാം ക്ലാസ്സിലെ ആദ്യമുപയോഗിച്ച ബാഗ്,
ആദ്യത്തെ പെൻസിലിന്റെ കൂർപ്പിച്ച് കൂർപ്പിച്ച് തേഞ്ഞ ഒരു കൊച്ചുകഷ്ണം,
അരികുകൾ എലി കരണ്ടതുപോലെയായ തൊടുറബ്ബർ,
അച്ചൻ ആദ്യം വാങ്ങിത്തന്ന നോട്ട്ബുക്ക്,
പരീക്ഷയ്ക്ക് കൊണ്ടുപോകുന്ന കാർഡ് ബോർഡ്,
അമ്മ വാങ്ങിത്തന്ന മുത്തുമാല പൊട്ടിപ്പോയതിൽ നിന്ന് പെറുക്കിയെടുത്ത അഞ്ചാറു മുത്തുകൾ,കുപ്പിവളപ്പൊട്ടുകൾ,
മിഠായിക്കടലാസുകൾ പല വർണത്തിലുള്ളത്,
എന്നുവേണ്ട എണ്ണിയാൽ തീരാത്തത്ര സാധനങ്ങൾ വാഗൺ ട്രാജഡി പോലെ ഞാൻ അലമാരിയിൽ കുത്തിനിറച്ചു.
അവ അതിനകത്ത് നിന്ന് ശ്വാസം വിടാൻ നന്നേ ബദ്ധപ്പെട്ടിട്ടുണ്ടാകും. ഇടയ്‌ക്കെടുത്ത് നോക്കി ഓർമകളിലേക്ക് കണ്ണോട്ടയെറിയാൻ അലമാര തുറക്കുമ്പോൾ എല്ലാം കൂടി താഴെ വീഴാൻ പരുവമായ കാലത്താണ് രേഷ്മാക്കയുടെ ഇടപെടലുണ്ടാവുന്നത്.
അവ അതിനകത്ത് നിന്ന് ശ്വാസം വിടാൻ നന്നേ ബദ്ധപ്പെട്ടിട്ടുണ്ടാകും. ഇടയ്‌ക്കെടുത്ത് നോക്കി ഓർമകളിലേക്ക് കണ്ണോട്ടയെറിയാൻ അലമാര തുറക്കുമ്പോൾ എല്ലാം കൂടി താഴെ വീഴാൻ പരുവമായ കാലത്താണ് രേഷ്മാക്കയുടെ ഇടപെടലുണ്ടാവുന്നത്.
പ്രയോജനമില്ലാത്ത വസ്തുവകകൾ അലമാരിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു.
ശേഷിക്കുന്ന സാമാനങ്ങൾക്ക് ആവശ്യത്തിനുള്ള സ്‍ഥലം ലഭ്യമായി.
കുറച്ചൊന്ന് വ്യസനിച്ചിട്ടായാലും അലമാരിക്കൊരു ചന്തം വന്നുതുടങ്ങിയതിൽ ഞാൻ ആനന്ദം കണ്ടെത്തി.
അപ്പോൾ മുതൽ "കടിഞ്ഞൂൽക്കല്യാണത്തിലെ" ഉർവ്വശിയെന്ന പേരെനിക്ക് സ്വന്തമായി.
ഞങ്ങളെല്ലാം ഒത്തുചേരുന്ന വൈകുന്നേരങ്ങളിൽ പഴയ അലമാരിക്കഥയുടെ കാറ്റ് ചിരിയുടെ കുന്നിറങ്ങി വരാറുണ്ട്..
അക്ക കഴിഞ്ഞാൽ പ്രായത്തിന്നിളയത് ഞാനാണ്.
അച്ചിച്ചൻ എനിക്ക് രേവതിയെന്നും അച്ചൻ അർച്ചനയെന്നും പേരിട്ടു. അമ്മയുടെ ദർശന ഒടുവിൽ പരിണമിച്ച് അർച്ചനയായി.
അങ്ങനെ രേവതി ചെല്ലപ്പേരായും അർച്ചന എഴുത്തുകുത്തിലും ഇടം പിടിച്ചു.
വല്യമ്മയുടെ രണ്ടാമത്തെ മകളായിരുന്നു എനിക്ക് ഒരു വയസിന് താഴെയുള്ള ചിപ്പി. രുഗ്മയെന്ന ചിപ്പിക്കും എനിക്കും പറയാൻ ഒരൊന്നൊന്നര യുദ്ധത്തിന്റെ ചരിത്രമുണ്ട്...
ആ ചരിത്രത്തിന്റെ ശേഷിപ്പായി,വലത് കൈത്തണ്ടയിൽ കുപ്പിവള ഒടിഞ്ഞ് കയറിയ പാട് അക്കാലത്തിന്റെ പ്രതീകമെന്നോണം കുറച്ചുനാൾ അവളുടെ കയ്യിൽ മായാതെ കിടന്നു.
അതൊരു ഉത്സവകാലമായിരുന്നു.
സദ്യാലയത്തിലെ ഒറ്റമുറിക്കലവറയിൽ ഞങ്ങളെല്ലാം ഞങ്ങളെല്ലാം ഒന്നിച്ചാണ് ചിക്കരയിരുന്നത്.
രേഷ്മാക്ക നേരത്തെയിരുന്നതുകൊണ്ട് അക്കയൊഴിച്ച്, ഞാനും ചിപ്പിയും ഗോപുവും വല്യമ്മയുടെ അയൽവീട്ടിലെ ബാബുച്ചേട്ടന്റെ മകൻ ഉണ്ണിയും ഞങ്ങളുടെ ബന്ധുക്കളും സാധനസാമഗ്രികളും ചേർന്നപ്പോൾ ആകെ ബഹളമയം.
കലവറ കിട്ടിയപ്പോൾ അച്ചാമ്മയടക്കം ഞങ്ങളെല്ലാം സന്തോഷിച്ചു. സദ്യാലയത്തിലെ ഹാളിൽ കുറെപ്പേരൊടൊന്നിച്ച് കഴിയേണ്ടതിന് പകരം അടച്ചുറപ്പുള്ള, നമ്മുടെ അതിരിൽ വാതിലുള്ള ഒരിടം കിട്ടിയല്ലോ.
പക്ഷേ,ആ സന്തോഷത്തിന് മേൽ പുകയുടെ നൃത്തം ചെയ്യൽ കൂടിയപ്പോൾ ഞങ്ങളുടെ കണ്ണുകൾ കലങ്ങി. ശാസകോശങ്ങൾ ബുദ്ധിമുട്ടി.
ഫാനിട്ടാൽ കലവറയ്ക്കപ്പുറത്ത് നിന്നുമുള്ള പാചകസ്ഥലത്തെ അടുപ്പിൽ നിന്ന് പുക ഞങ്ങളുള്ളയിടം തേടി ചുരുണ്ടും പുളഞ്ഞും വന്ന് തുടങ്ങും. കണ്ണെരിച്ചലും ചുമയും അസഹ്യമായി ഫാൻ നിർത്തിയാൽ വെന്ത് പോകുന്ന ചൂടിനാൽ അടുത്ത ദുർവിധി ചമയക്കൂട്ടിട്ട് വരികയായി.
അങ്ങനെ എല്ലാം കൊണ്ടും ചിക്കരക്കാലം ആ കലവറയ്ക്കകത്ത് സഹനങ്ങളുടെ പാഠങ്ങളുടേതായിരുന്നു.
ഫാനിട്ടാൽ കലവറയ്ക്കപ്പുറത്ത് നിന്നുമുള്ള പാചകസ്ഥലത്തെ അടുപ്പിൽ നിന്ന് പുക ഞങ്ങളുള്ളയിടം തേടി ചുരുണ്ടും പുളഞ്ഞും വന്ന് തുടങ്ങും. കണ്ണെരിച്ചലും ചുമയും അസഹ്യമായി ഫാൻ നിർത്തിയാൽ വെന്ത് പോകുന്ന ചൂടിനാൽ അടുത്ത ദുർവിധി ചമയക്കൂട്ടിട്ട് വരികയായി.
അങ്ങനെ എല്ലാം കൊണ്ടും ചിക്കരക്കാലം ആ കലവറയ്ക്കകത്ത് സഹനങ്ങളുടെ പാഠങ്ങളുടേതായിരുന്നു.
ഉണർന്നെഴുന്നേൽക്കുമ്പോൾ മുതൽ ഉറങ്ങുന്നത് വരെ ഞാനും ചിപ്പിയും അങ്കത്തട്ടിലെന്ന പോലെയാണ് ജീവിച്ചത്.
അവളെയെങ്ങനെ ഉരുട്ടിയിടാമെന്ന് ഞാനും എന്നെ എങ്ങനെ ഉന്തിയിടാമെന്ന് അവളും സദാ ആലോചനയിലാണ്ടു.
അവസരങ്ങൾ കിട്ടുമ്പോഴെല്ലാം പരസ്പരം തള്ളിയും അടിച്ചും ഞങ്ങൾ വഴക്കിന്റെയങ്ങേയറ്റം കണ്ടു. അമ്മമാരുടെ ശാസനകളൊന്നും ഞങ്ങൾ കേട്ടതേയില്ല.
വല്യമ്മ എനിക്ക് അച്ചാമ്മയെപ്പോലെ പ്രാണനായിരിക്കെ,അവളുടെ അമ്മയെന്ന് കരുതി വല്യമ്മയെ എനിക്ക് സ്നേഹിക്കാൻ പാടില്ലായ്കയുണ്ടോ ?
ചിപ്പി എന്നെ ചൊടിപ്പിച്ചുകൊണ്ടേയിരുന്നു.
"എന്റമ്മയ്ക്കത്ര പ്രായമൊന്നുമില്ല !
എന്റമ്മയെ വല്യമ്മയെന്ന് വിളിക്കരുത് "
അവൾ ആക്രോശിച്ചു.
അവളുടെ ദേഷ്യം നിറഞ്ഞ വർത്തമാനങ്ങളിൽ നിന്ന് എന്നിലെ രൗദ്രപ്പുഴ അണവിട്ടൊഴുകി.
ഹോ !! അന്നുണ്ടായ പോലൊരു ദേഷ്യം !!
അവളെ അരച്ചുകലക്കാനാണ് തോന്നിയത്.
നേരെ ഓടിച്ചെന്ന് ഒരൊറ്റത്തള്ള് !
ചിപ്പി മറിഞ്ഞ് വാതിൽപ്പടിയിൽ വീണ് കൈമുട്ടിലെ തൊലിയൊരൽപ്പം ഉരഞ്ഞ് ചോര, തന്റെ പൊടിത്തല പുറത്തേക്ക് നീട്ടി.
കയ്യിൽ വന്നതിനൊക്കെയേറു വച്ചുതന്നിട്ടും കലിയടങ്ങാത്ത ബാധ പോലെ ചിപ്പി എന്നെ കുറേ തല്ലി. അമ്മമാർ ഒരുവിധം ഞങ്ങളെ അടക്കിനിർത്തി നിൽക്കുമ്പോഴാണ് കണ്ണങ്കരയിൽ നിന്നുമൊരു സംഘം കുട്ടികളെ കാണാനെത്തുന്നത്.
അവർ ഉണ്ണിക്കും ഗോപുവിനും എന്തോ കൊടുത്തു.
ചിപ്പിക്കുമുണ്ട് കുപ്പിവളകൾ.
എനിക്കുമാത്രം ഒന്നുമില്ല. ഞാൻ നോക്കുമ്പോൾ അവൾ വളകളെല്ലാം കൈയിലേക്ക് ഇടുകയാണ്. കഴിഞ്ഞ വഴക്കിന്റെ അരിശം പതഞ്ഞുയർന്ന് ഒരു കൊടുങ്കാറ്റ് പോലെ ഞാനവളിലേക്ക് പാഞ്ഞടുത്തു.
സംഹാരരുദ്രയെപ്പോലെ വളകൾ പിടിച്ചുവാങ്ങിപ്പൊട്ടിച്ച് അവളുടെ വലതുകൈയിലേക്ക് ആഞ്ഞിറക്കി !!
ചിപ്പിയുടെ കരച്ചിലും വല്യമ്മയുടെ അടിയും കൊണ്ട് അന്നത്തെ രാത്രി എനിക്ക് കെങ്കേമമായിരുന്നു.
ഞങ്ങൾ തമ്മിൽ കണ്ടാൽത്തന്നെ പ്രശ്നമായിരുന്നു.
അതുകൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ ചില നേരങ്ങളിൽ മതിലായും,മറ്റുചിലപ്പോൾ രേഷ്മാക്ക റഫറിയായും എപ്പോഴും ജാഗരൂകയായി നിലകൊണ്ടു.
എന്റെ അയൽവാസികളിൽ ചിലരെല്ലാം ചിപ്പിയുടെ ഹിറ്റ് ഡയലോഗ് ഇപ്പോഴും ഓർക്കുന്നുണ്ട്. അവരത് പറഞ്ഞുചിരിക്കുമ്പോൾ പഴയ രണ്ടാം ക്ലാസ്സുകാരി പട്ടുപാവാടക്കുട്ടി സ്മരണയിൽ,തന്റെ അനിയത്തിയുമായി അടിപിടി തുടങ്ങും.
കുട്ടിക്കാലത്തിന്റെ വിവരമില്ലായ്മയും മുൻകോപവും ഞങ്ങളിൽ നിന്ന് പടിയിറങ്ങിയപ്പോൾ വഴക്കിട്ട് നടന്ന നാളുകളോർത്ത് ഞങ്ങൾ പൊട്ടിച്ചിരിച്ചു. അന്നടിപിടിച്ചത് കൊണ്ട് പിൽക്കാലത്ത് ഞങ്ങൾ പരസ്പരം സ്നേഹത്തിന്റെ വൈഡൂര്യങ്ങൾ ഖനനം ചെയ്തു..
ഇഷ്ടമുള്ളവരോട് അടികൂടുക എന്നത് പിന്നെയൊരു രസമുള്ള ഇടപഴകലായി മാറി...
അന്ന് പക്ഷേ അവയെല്ലാം ഓർത്തുചിരിക്കാൻ പോന്നവ പോലെ രസകരങ്ങളായിരുന്നു. കുറച്ചുകൂടി എളിമ കാട്ടാമായിരുന്നു എന്ന വ്യഥയൊഴിച്ച് നിർത്തിയാൽ ആ അടിപിടികളെല്ലാം എല്ലാവർക്കും സന്തോഷമുള്ള നിമിഷങ്ങളായിരുന്നു.
ഇനിയങ്ങനെയുള്ള ദിനങ്ങൾ വരാനില്ലാത്തവണ്ണം മാഞ്ഞുപോയതിനാൽ
സുവർണ്ണനാരുകളാൽ ഇഴ ചേർത്ത് സ്‌മൃതിയോട് പാകട്ടെ...
രണ്ട് പെൺകുട്ടികൾക്കൊടുവിലാണ് മൂന്നാമത്തെ കുരുന്നാൺതരിയായി ഗോപു പിറക്കുന്നത്.
ഒരു ഉണ്ട ചെക്കൻ..
അവനോട് ഞാൻ എന്നെ ചേച്ചിയെന്ന് വിളിക്കാൻ ആവശ്യപ്പെടുമ്പോഴൊക്കെ തിരിച്ച് ചേട്ടനെന്ന് വിളിക്കാനാണ് പറയുക.
ചെറുക്കാന്ന് വിളിച്ചാൽ ഉരുളയ്ക്കുപ്പേരി പോലെ ചെറുക്കിയെന്ന് മറുവിളി വരും.
ശർമയെന്നാണ് വല്യമ്മ അവനു പേരിട്ടത്.
നോർത്തിലൊക്കെ ശർമയെന്നാൽ ഇവിടുത്തെ പിള്ള,നായർ,വർമ,പോലൊക്കെയാണെന്ന് പറഞ്ഞ് അവൻ അവനെത്തന്നെ സിദ്ധാർഥ് എന്ന് വിളിച്ചുതുടങ്ങി.
വേനലൊഴിവിന്റെ മുടക്കമായാൽ കണ്ണങ്കരയ്ക്ക് ചെല്ലാനുള്ള അച്ചൂ വിളി ആദ്യം തുടങ്ങുന്നത് ഗോപുവും ചിപ്പിയും കൂടെയാണ്. ഞങ്ങൾ മൂവരുമൊന്നിച്ച് കായലിൽ ഇറങ്ങി ഒരിക്കൽ കുറേ കിഴക്കോട്ട് പോയി. ഒരു പരിധി കഴിഞ്ഞാൽ അടിത്തട്ടിൽ ചെളിയാണ്.
ചെളിയിൽ കാൽ പുതഞ്ഞ് കായൽവെള്ളം കുറേയന്ന് കുടിച്ചു. വെള്ളത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് പരിഭ്രമിച്ച് ഒരുവിധമാണ് തിരിച്ചുപോകാൻ പറ്റിയത്. അതിൽപ്പിന്നെ ആ അബദ്ധത്തിന് മുതിർന്നിട്ടില്ല.
കായൽത്തീരത്തെ എനിക്കൊരിക്കലും മറക്കാൻ പറ്റില്ല.
എന്റെ കുട്ടിക്കാലത്തെ എത്രയോ കഥകൾ അവിടെ ഉറങ്ങിക്കിടപ്പുണ്ട്..
എന്റെ കുട്ടിക്കാലത്തെ എത്രയോ കഥകൾ അവിടെ ഉറങ്ങിക്കിടപ്പുണ്ട്..
വല്യച്ഛൻ കൊണ്ടുവരാറുള്ള മാമ്പഴ മധുരം,
ആ നാട്ടിൻപുറവും ചിപ്പിയും ഗോപുവും പഠിച്ചിരുന്ന സ്കൂളും പള്ളിയങ്കണവും, ചിറയ്ക്കൽ ക്ഷേത്രം, കായലിൽ സഹോദരങ്ങളോടൊത്ത് നീന്തിത്തുടിച്ചത്,കരയിൽ നിന്നപ്പോൾ കായലിലൂടെ ഒഴുകിവരുന്ന വിസർജ്യങ്ങളെക്കണ്ടറച്ചത്,
മഴ പെയ്യുമ്പോൾ ചോരാറുണ്ടായിരുന്ന തേങ്ങ കൂട്ടിയിട്ടിരുന്ന അകത്തളം,
ഗോപു ഇരുന്നാടിയിരുന്ന,എനിക്കിരിക്കാൻ ഭയമായിരുന്ന "പൂവങ്കോഴി" കളിപ്പാട്ടം, തയ്യലവശിഷ്ടങ്ങൾ കൊണ്ടുള്ള കളികൾ,
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന രാത്രി പുലർന്നപ്പോൾ കണ്ട ചേതോഹരമായ കായലിന്റെ നീലനിറം,
ഏതോ ചിത്രകാരന്റെ ഭാവനാത്മകമായ വരകളെന്നപോലെ തോണികൾ നയമ്പൂന്നി മായുന്ന ആളുകൾ,
കാലുകളെത്തൊട്ട് ഓടിയും വന്നും പുണരുന്ന കുഞ്ഞോളങ്ങൾ...
ആ നാട്ടിൻപുറവും ചിപ്പിയും ഗോപുവും പഠിച്ചിരുന്ന സ്കൂളും പള്ളിയങ്കണവും, ചിറയ്ക്കൽ ക്ഷേത്രം, കായലിൽ സഹോദരങ്ങളോടൊത്ത് നീന്തിത്തുടിച്ചത്,കരയിൽ നിന്നപ്പോൾ കായലിലൂടെ ഒഴുകിവരുന്ന വിസർജ്യങ്ങളെക്കണ്ടറച്ചത്,
മഴ പെയ്യുമ്പോൾ ചോരാറുണ്ടായിരുന്ന തേങ്ങ കൂട്ടിയിട്ടിരുന്ന അകത്തളം,
ഗോപു ഇരുന്നാടിയിരുന്ന,എനിക്കിരിക്കാൻ ഭയമായിരുന്ന "പൂവങ്കോഴി" കളിപ്പാട്ടം, തയ്യലവശിഷ്ടങ്ങൾ കൊണ്ടുള്ള കളികൾ,
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന രാത്രി പുലർന്നപ്പോൾ കണ്ട ചേതോഹരമായ കായലിന്റെ നീലനിറം,
ഏതോ ചിത്രകാരന്റെ ഭാവനാത്മകമായ വരകളെന്നപോലെ തോണികൾ നയമ്പൂന്നി മായുന്ന ആളുകൾ,
കാലുകളെത്തൊട്ട് ഓടിയും വന്നും പുണരുന്ന കുഞ്ഞോളങ്ങൾ...
എന്നെക്കൊണ്ട് പാട്ടുപാടിച്ചത്,
നൃത്തം ചെയ്യിച്ചത്....
പിന്നീട്, ബാദ്ധ്യതകളെച്ചൊല്ലി ആ കായൽത്തീരം അവർ വിറ്റുപോയിരുന്നു. ഇന്നിപ്പോൾ,താമസം വാരണത്തേക്ക് മാറി,അവിടത്തെ കുട്ടികളും എന്നെപ്പോലെ ബാല്യകൗമാരങ്ങൾ കടന്നുപോയി.വലുതായപ്പോൾ തിരക്കുകളേറി.
അമ്മൂമ്മയുടെ മരണാനന്തരം വല്യമ്മയുമായി കുടുംബത്തിൽ അകൽച്ചയുടെ മഴമേഘങ്ങൾ ഉരുണ്ടുകൂടി.
അമ്മൂമ്മ പ്രഷർ സംബന്ധിയായി അസുഖക്കിടക്കയിലായപ്പോഴോ, മരിച്ചപ്പോഴോ കാണാൻ വല്യമ്മ വന്നില്ല.
ചിതയിലേക്ക് അമ്മൂമ്മയെ കൊണ്ടുപോവുന്നത് വരെയും എല്ലാവരും വല്യമ്മയെ പ്രതീക്ഷിച്ചു.
അമ്മയുടെ ആർത്തനാദങ്ങൾക്കൊടുവിൽ,വല്യമ്മ വായ്ക്കരിയിടാതെ,അമ്മൂമ്മയുടെ ചിതയ്ക്ക് മാമൻ തിരി കൊളുത്തി.
കുടുംബത്തിലത് വലിയൊരു ചർച്ചയ്ക്ക് വഴിയൊരുക്കി.
വല്യമ്മയെക്കുറിച്ചുള്ള പരിഭവങ്ങൾ, പരാതികൾ, അന്തംവിടലുകൾ..
എങ്ങും നുരഞ്ഞുയർന്നു.
വല്യമ്മയുമായുള്ള ബന്ധം വേരറ്റുതുടങ്ങുന്നു എന്ന തിരിച്ചറിവ് എന്നെ പൊള്ളിച്ചു.
ഇടയ്ക്കെപ്പോഴോ എസ്.ൻ.ഡി.പിയുടെ യൂണിയൻ യോഗവുമായി കണിച്ചുകുളങ്ങരയിൽ വന്ന വല്യമ്മയെ കണ്ട് കണ്ണുനിറഞ്ഞതു കാരണം കുറച്ചുനേരത്തേക്ക് കാഴ്ച മറഞ്ഞുപോയി.
വല്യമ്മയുടെ ശരികൾ ഞാൻ കേട്ടിരുന്നു.
പക്ഷേ അമ്മയും മാമനും വല്യമ്മയിൽ നിന്നുമപ്പോഴും ദൂരത്തായിരുന്നു. ബന്ധുജനങ്ങൾ കാണുമ്പോഴെല്ലാം രാധയെ തിരക്കും. വിമർശിച്ചവരും പരിതപിച്ചവരും കുടുംബത്തിലേക്ക് ഉറ്റുനോക്കി.
പരസ്പരമകന്ന് കഴിയുമ്പോഴും വല്യമ്മയുടെ അസുഖവിവരങ്ങൾ ഞങ്ങൾ അറിഞ്ഞുകൊണ്ടിരുന്നു. അമ്മയ്ക്കും മാമനുമൊക്കെ ഉള്ളലിഞ്ഞു തുടങ്ങുന്നുണ്ടായിരുന്നുവെങ്കിലും പാതി മനസ് പിന്നിലേക്ക് വലിച്ചു.
അങ്ങനെയിരിക്കെ,
ഒരുനാൾ ഉല്ലലയിലെ വല്യച്ഛനെയും സരളപ്പച്ചിയെയും കാണാൻ പോയൊരു വൈകുന്നേരം ഇന്നും ഓർമയിൽ അന്തിവെട്ടചോപ്പ് മായാതെയുണ്ട്.
ഒരുനാൾ ഉല്ലലയിലെ വല്യച്ഛനെയും സരളപ്പച്ചിയെയും കാണാൻ പോയൊരു വൈകുന്നേരം ഇന്നും ഓർമയിൽ അന്തിവെട്ടചോപ്പ് മായാതെയുണ്ട്.
തൊണ്ടയിൽ കാൻസർ ബാധിച്ച്, ശബ്ദം നഷ്ടപ്പെട്ട സരളപ്പച്ചി ബുക്കിലെഴുതി, വല്യമ്മയെ കാണാൻ പോയിരുന്നോവെന്ന് ചോദിച്ചു.
ഇതുവരെയും തമ്മിൽ കണ്ടിട്ടില്ലയെന്ന മറുപടിക്ക് സരളപ്പച്ചി കർക്കശമായി എഴുതി.
"അങ്ങനെയല്ല, പോകണം,അവളെ വിട്ടുകളയരുത്,കൂട്ടത്തിലേക്ക് ചേർത്തുപിടിക്കണം".
വയ്യാതിരുന്നിട്ടും അപ്പച്ചി ഓർമപ്പെടുത്തിയതിനാൽ ആ ഉപദേശത്തിന്റെയൊപ്പം പോകണമെന്ന് ഞാനും നിർബന്ധം പിടിച്ചു.
അങ്ങനെ പാതി മനസ്, മുഴുതിങ്കൾ പോലെ നിറച്ച്, ഉല്ലലയിൽ നിന്നും വല്യമ്മയുടെ വീട്ടിൽ ചെല്ലുന്നതോടെയാണ് മഞ്ഞുരുകിത്തീരുന്നത്.
ഞങ്ങളെത്തുമ്പോഴേക്കും സന്ധ്യയ്ക്ക് കനം വീണിരുന്നു.
കുടുംബശ്രീ കൂടിക്കൊണ്ടിരുന്ന വീട്ടിൽ നിന്നും വല്യമ്മയെ ഞാൻ കൂട്ടിക്കൊണ്ടുവന്നു.
കണ്ണുകൾ നിലയ്ക്കാതെയൊഴുകി സ്നേഹധാരകളായി ഉറവ പൊട്ടി.
അതുവരെയുണ്ടായിരുന്ന പിണക്കമെന്ന് പോലും പറയാനാവാത്ത എന്തോ ഒന്ന് അക്കൂടെയൊലിച്ചുപോയി.
പിന്നെ, ഒരുപാട് തവണ കണ്ണങ്കരയ്ക്കും കണിച്ചുകുളങ്ങരയ്ക്കും പോക്കുവരവുകളുണ്ടായി.
ഉത്സവങ്ങളിൽ എനിക്കെന്റെ പ്രിയപ്പെട്ടവരെ തിരിച്ചുകിട്ടി.
അവിടെ, കായൽതീരത്തെ പഴയ ദിനങ്ങളിലെന്ന പോലെ സ്നേഹം പങ്കുവയ്ക്കാൻ, ഒരുമിച്ച് അത്താഴമുണ്ണാൻ, ആഴമേറുന്ന ഓർമകൾക്ക് ജന്മമേകാൻ അവരെന്നെ കാത്തിരിക്കുന്നുണ്ടാവും.

No comments:
Post a Comment