അതൊരു ശീതകാല രാവുകളുടെ കാലമായിരുന്നു. പതിവുപോൽ നിർന്നിദ്രമായ മുല്ലവള്ളികളിലൂയലാടി, നിറയെ പൂത്തുനിൽക്കുന്ന മാമ്പൂമണം പേറി മന്ദസമീരണൻ ഇതുവഴിയെ കടന്നുപോയി. ഓർമക്കാറ്റേറ്റ് ചിലവേള പോയകാല മധുര നൊമ്പരങ്ങളുടെ മാങ്കനിയിടറിവീഴാറുണ്ട്. വിഷാദവും, എന്തെന്ന് വേർതിരിക്കാനാവാത്ത ഒരു തരം നോവുമിടകലർന്ന ചില വൈകുന്നേരങ്ങളെ പിന്നേയും ഓർക്കും.
വെറുതേ!
ഒന്നിനുമല്ലാതെ..!
എത്രമേൽ മറവിയിടത്തിലേക്ക് ആഴത്തിലാഞ്ഞുന്തി, മറന്നുവെന്ന് അഹങ്കരിച്ചാലുമെന്തിന് അവ പിന്തുടരുന്നുവെന്ന് നിശ്ചയം പോരാ.
ഇടക്കാലങ്ങളിൽ, സന്ധ്യയ്ക്ക് വിരിയുന്ന ചെമ്പകപ്പൂക്കളെപ്പോലെ, ഒരു വ്യാമോഹമവളിൽ മൊട്ടിടാറുണ്ട്.
ഇടക്കാലങ്ങളിൽ, സന്ധ്യയ്ക്ക് വിരിയുന്ന ചെമ്പകപ്പൂക്കളെപ്പോലെ, ഒരു വ്യാമോഹമവളിൽ മൊട്ടിടാറുണ്ട്.
അന്തിച്ചോപ്പണിഞ്ഞ സൂര്യൻ തന്റെ കുങ്കുമാഭയെ വെടിയാതിരുന്നുവെങ്കിലെന്നു ചിന്തിക്കുന്നത് പോലെ, അശുഭകരമായ ഒരു പുലരിയിലേക്ക് രാവുണരാതിരുന്നുവെങ്കിലെന്ന് പ്രത്യാശിക്കുന്നത് പോലെ,
ചില മുഗ്ദ്ധവ്യാമോഹങ്ങൾ..
അതെന്നുമാദ്യം ഇതൾ നീഴ്ത്തുന്നത് പഴയകാല നിരാശകളിലേക്കാണ്.
അവനെച്ചൊല്ലിയാണ്.
അവനെക്കാണാൻ വേണ്ടി കണ്ണോടിച്ചുരുട്ടി, ഒതുക്കിയ, കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച പതിനഞ്ചുകാരിയുടെ അന്നത്തെ കോപ്രായങ്ങളോർത്ത് അവളിടയ്ക്ക് ചിരിക്കും.
ആദ്യ വൺ വേ പ്രേമം, കൊടുമ്പിരി കൊള്ളുന്ന വേനൽക്കാലത്താണ് തന്റെ പ്രിയ സഖിയോടവൾ ഈ രഹസ്യം പങ്കുവയ്ക്കുന്നത്. പറയാനവളുടെ കൂട്ടുകാരിക്കുമുണ്ടായിരുന്നു, അനശ്വരമെന്ന് കരുതി പൂജിച്ചുകൊണ്ടിരുന്ന മറ്റൊരു ദിവ്യപ്രേമത്തെക്കുറിച്ച്.
ഇരുവരുടെയും പ്രേമവള്ളികൾ തമ്മിലുള്ള ഏക അസാമാന്യത ഒന്ന് ഡബിൾ വേയിൽ പൂത്തുല്ലസിച്ചപ്പോൾ മറ്റൊന്ന് ഒരാളുടെ മനസിൽ മാത്രമിരുന്ന് വളർന്നു. തുരുതുരെ നോട്ടുബുക്കിന്റെ പിന്താളുകളിൽ ഫ്ലെയിമെഴുത്തിനായി ഇടങ്ങൾ കണ്ടെടുത്ത് അവന്റെ പേരെഴുതുമ്പോൾ എന്തൊരാനന്ദം മനസിന്. എല്ലു മാത്രമേ കിട്ടാൻ പാടുള്ളൂ. എമ്മിന്റെ സാന്നിധ്യമാണെങ്കിൽ തുടുകവിളിൽ വീണ്ടും ചോപ്പുരാശി കനക്കും.
അവനന്ന്, നന്നേ മെലിഞ്ഞിട്ടാണ്. കവുങ്ങിൻ തടിയിൽ നിന്നെന്നപോലെ ഉയർന്നു നീങ്ങുന്ന അവന്റെ തലയെ, ഏതാൾക്കൂട്ടത്തിൽ നിന്നും കണ്ടുപിടിക്കാനുള്ള അസാധ്യ വൈഭവത്തെ, ആദർശപ്രേമത്തിന്റെ മുഖമുദ്രയാക്കി മാറ്റിയവൾ, അവനെത്തേടാൻ മാത്രമായി മിഴികൾക്ക് സംജ്ഞകൾ നല്കിക്കൊണ്ടേയിരുന്നു.
ചുറ്റുവേലികൾ അതിർ നാട്ടിയ മണ്ണിൽ അവർക്ക് മുകളിൽ ഒരേ ദേശയാകാശം!
ഒരേ കാറ്റ്! ഒരേ മഴ!
ഒന്നെത്തിനോക്കിയാൽ തമ്മിൽ നാണിച്ചു തല താഴ്ത്തുന്ന രണ്ട് മേൽക്കൂരകൾ!
കൈനീട്ടിയാൽ കോർത്തുപിടിക്കാവുന്ന പറമ്പുകൾ സദാ നീണ്ടുനിവർന്ന് പുൽക്കൊടികളെ മാറിലേറ്റിക്കിടന്നു.
പത്താം തരത്തിലെ, വല്യ പരീക്ഷയ്ക്ക് മുന്നോടിയായി അഞ്ചാറുവട്ടങ്ങളായി തിരിഞ്ഞിരുന്ന്, എതിർദിശയിൽ തലേന്നത്തെ സിനിമാക്കഥ പറയുന്ന, വായാടിയിലാണ് നോട്ടമെന്ന നാട്യേന, ദൂരെ, അമ്പലത്തിലേക്കും വളവിലേക്ക് തിരിയുന്ന റോട്ടിലേക്കും ദൃഷ്ടി പറയാണ്ട് തന്നെയോടിപ്പോകും. കൊക്ക് കാൽ നീട്ടുന്ന പോലൊരാൾ പോണുണ്ടോ എന്നയന്വേഷണം മിക്കപ്പോഴും വിജയമായിത്തീരാറാണ് പതിവ്.
സ്‌കൂളുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് ഊണിനു ശേഷം, വീട്ടിൽ പോയുണ്ട് വരുന്ന ഒരാൾക്കായി കാത്തുകാത്തിരുന്ന് അവൾ പാത്രം കഴുകൽ നീട്ടും.
കൂട്ടുകാരിയുടെ അടക്കിച്ചിരിക്കൊടുവിൽ കഥയേതുമറിയാത്ത, നിറയെ മുഖക്കുരുവുള്ള നായകൻ അവളെക്കണ്ട് ചിരി പൊഴിച്ച് കടന്നുപോകും.
കൂട്ടുകാരിയുടെ അടക്കിച്ചിരിക്കൊടുവിൽ കഥയേതുമറിയാത്ത, നിറയെ മുഖക്കുരുവുള്ള നായകൻ അവളെക്കണ്ട് ചിരി പൊഴിച്ച് കടന്നുപോകും.
അന്നാളുകളിൽ വീട്ടിൽ വിളിയുള്ള, കല്യാണങ്ങൾ മുടക്കാറില്ല. ഒന്ന് കാണാം. ഒളികണ്ണിടാം. അധികം മിണ്ടലൊന്നുമില്ല. നല്ലൊരു സൗഹൃദം പോയിട്ട്, അവളുടെ മുഖത്ത് ജന്മനാ പറ്റിപ്പിടിച്ച ജാഡലുക്ക്, 'വെറും ലുക്ക് മാത്രമേയുള്ളൂ ആള് പാവാന്ന് ' പറയാതെ ഇവൾ ജാഡയാണേന്ന് വിളിച്ചുകൂവിക്കൊണ്ടേയിരുന്നു.
കല്യാണങ്ങൾക്ക് പുറമേ താലപ്പൊലികൾക്കും വിരുന്നുകൾക്കുമെല്ലാം ഓടിനടന്ന് പങ്കെടുക്കുമ്പോഴും ഇതിന്റെയെല്ലാം പിന്നിലുള്ള ഗൂഢോദ്ദേശം അദൃശ്യമായ വസ്തുതയായി, അവളുടെ മനസിലിരുന്ന് ആലിപ്പഴങ്ങൾ പൊഴിച്ചു.
ഗ്രീഷ്മവിരാമങ്ങൾ, പഴുത്തിലകളെ പൊഴിച്ച് പലവ കടന്നുപോയി.
അന്നത്തെ കോൽപ്പയ്യൻ പഠിത്തമൊക്കെ കഴിഞ്ഞ് ദൂരസ്‌ഥലത്തേക്ക് ജോലിയായി പോണതറിഞ്ഞ അവൾ, തന്റെ മനസ്സവനറിഞ്ഞോട്ടെയെന്നുറച്ച്, രണ്ടും കല്പിച്ച് കയ്യാലപ്പുറത്തെ തേങ്ങയെക്കണക്ക് ഒരുപിടീമില്ലാതെ ഉരുട്ടി വിട്ടു. അതിപ്പോ നാണക്കേട് തോന്നേണ്ട കാര്യമെന്താ!
പറയാണ്ട് മനസിലിരുന്ന് തുരുമ്പ് പിടിക്കണത്തിലുമെത്ര നല്ലതാണ് നിരാകരിക്കപ്പെടുന്നതുപോലുമെന്ന ചിന്തയിൽ അതങ്ങ് നടന്നു.
പറയാണ്ട് മനസിലിരുന്ന് തുരുമ്പ് പിടിക്കണത്തിലുമെത്ര നല്ലതാണ് നിരാകരിക്കപ്പെടുന്നതുപോലുമെന്ന ചിന്തയിൽ അതങ്ങ് നടന്നു.
ആശാമരം കടപുഴകിവീണ്, കന്മഷത്തിന്റെ പൈങ്കിളിസാഹിത്യവരികളിൽ തലതല്ലിക്കരഞ്ഞവൾ എണീറ്റിരുന്ന്, മറവിമരത്തിന്റെ കുഞ്ഞിത്തൈ എവിടുന്നോ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചു.
പൊയ്‌പ്പോയ ഒറ്റ ലൈൻ പ്രേമത്തെക്കുറിച്ച് കൂട്ടുകാരിയോടൊത്ത് നെടുവീർപ്പിടുന്ന കാലത്താണ്, പയ്യന്റെ 'കൃഷ്ണാവതാര കഥകളെ' കേട്ട് തുടങ്ങുന്നത്.
ഒപ്പം പഠിച്ചവർക്കും അയലത്തുള്ളതും ചേച്ചിമാരുടെ കൂട്ടുകാർക്കും അവർക്കുമെല്ലാം അക്കാലങ്ങളിൽ ധാരാളം ഉമ്മകൾ കിട്ടി. കുറേ ഐ ലൗ യൂക്കളും.
അവൻ പിന്നാലെ നടന്നൂവെന്ന് അവകാശപ്പെട്ട് സ്ത്രീരത്നങ്ങൾ അരങ്ങത്തേക്ക് വന്നപ്പോൾ മുഖത്തൊട്ടിച്ച ചായം ഒന്നൂടെ കടുപ്പത്തിൽ പിടിപ്പിച്ച് എല്ലാം കേട്ടിരുന്നു.
നിനച്ചിരിക്കാത്ത നേരത്ത് നേരിട്ട
ഒരതിക്രമത്തിനുമുപരിപ്ലവമായി, അവളുടെ വാട്സാപ്പിലുമൊരിക്കൽ 'ഉമ്മയും ഐ ലൗ യൂക്കളും' വന്നതോടെ പഴയ പ്രേമം ആവിയായിപ്പോയി, അതേയാവിയെ ദേഷ്യത്തിന്റെ നീരാവിയാക്കി അവളവനെ വീണ്ടും മറന്ന്, എന്തൊരു വഷളനെന്ന് സ്വയം പറയുകയും ചെയ്തു.

കാലം പിന്നേം കുറേ ഓടിപ്പോയി. കുറേക്കൂടി ലോകം കണ്ടുതുടങ്ങുമ്പോൾ, ഞരമ്പന്മാരായൊരല്പം ആളുകളെ മനസ്സിലാക്കാൻ സാധിച്ചപ്പോഴാണ്, 'ഈ ഉമ്മേം ഐ ലൗ യൂക്കളും' മാത്രമേ ഉള്ളൂവെങ്കിൽ നമ്മുടെ പയ്യൻസ് ഇത്തിരിയേലും പാവമെന്ന് തോന്നിയത്. അതിലെന്തു മാത്രം കഴമ്പുണ്ടെന്ന് ഇന്നുമറിയില്ല.
നല്ലവർ മാത്രം നിറഞ്ഞ ലോകത്ത് അങ്ങിങ്ങ് കറുപ്പുകുത്തുകൾ കണ്ടെടുത്തപ്പോൾ, അകലെയെങ്ങോ നടക്കുന്ന, വായിക്കുമ്പോൾ കഷ്ടമെന്ന് വിചാരിക്കുന്നവ അവൾക്കടുത്തുകൂടെ തൊട്ട് തൊട്ടില്ലെന്ന മട്ടിൽ ചീറിപ്പാഞ്ഞുപോയി.
നല്ലവർ മാത്രം നിറഞ്ഞ ലോകത്ത് അങ്ങിങ്ങ് കറുപ്പുകുത്തുകൾ കണ്ടെടുത്തപ്പോൾ, അകലെയെങ്ങോ നടക്കുന്ന, വായിക്കുമ്പോൾ കഷ്ടമെന്ന് വിചാരിക്കുന്നവ അവൾക്കടുത്തുകൂടെ തൊട്ട് തൊട്ടില്ലെന്ന മട്ടിൽ ചീറിപ്പാഞ്ഞുപോയി.
'ഒന്നിനുമല്ലാതെ എന്തിനോ തോന്നിയോരിഷ്ടമെന്ന് ' കേൾക്കുമ്പോഴെല്ലാം അവളീ ഇഷ്ടത്തിന്റെ ഇടവഴിയിൽ പിന്നേയും ചെന്നുനിൽക്കും.
അക്കാലത്തിന്റെ പ്രതീഹാരികളായ, ബാല്യകൗമാരങ്ങളുടെ, ചേതോഹരിതമായ ചില നിമിഷങ്ങളിന്നും അവിടെ നിൽപ്പുണ്ടാകും.
പഴയ നിലാവെളിച്ചം. ബാല്യത്തിൽ കണ്ട അവന്റെ സുന്ദരമായ മുഖം.
നിഷ്കളങ്കത!
പഴയ നിലാവെളിച്ചം. ബാല്യത്തിൽ കണ്ട അവന്റെ സുന്ദരമായ മുഖം.
നിഷ്കളങ്കത!
പോയ നാളുകളിൽ വിടർന്നുചിരിച്ച പൗർണമി.
പണ്ടത്തെ ഉത്സവങ്ങളിൽ അമ്പലപ്പറമ്പിൽ മുടിയിഴകളെ പാറിപ്പറത്തിയ കാറ്റിനും ഹരിനാമം ചൊല്ലിക്കൊണ്ടിരുന്ന ആലിലകളും അവളെ നോക്കിയപ്പോൾ കോക്രി കാണിക്കുന്നുണ്ടാവണം!!
അവനെത്തേടി കഴച്ചുപോയ കണ്ണുകൾക്ക് കണ്ടുകിട്ടുമ്പോൾ എന്തൊരു പിടപിടപ്പാണ് നെഞ്ചിന്..!
അദമ്യമായ പ്രേമം!
ശോകസ്വനമുണരുന്ന വയലിൻ നാദധാര പോലെ!
പ്രേമം കൊണ്ട് ഹൃദയം മുഴുവൻ നിറഞ്ഞൊഴുകിപ്പരന്ന് അതാണീ മാനത്ത് പാൽക്കട്ടപോലെ വെളുത്തുകിടക്കുന്നതെന്ന് പോലും വിചാരിച്ചിരുന്ന ഒരു കാലം..
ശോകസ്വനമുണരുന്ന വയലിൻ നാദധാര പോലെ!
പ്രേമം കൊണ്ട് ഹൃദയം മുഴുവൻ നിറഞ്ഞൊഴുകിപ്പരന്ന് അതാണീ മാനത്ത് പാൽക്കട്ടപോലെ വെളുത്തുകിടക്കുന്നതെന്ന് പോലും വിചാരിച്ചിരുന്ന ഒരു കാലം..
എന്തെന്ത് തമാശകൾ.
ഓർത്തോർത്ത് ചിരിക്കാൻ, നെടുവീർപ്പിടാൻ പോയനാൾക്കഥകളിലെ പ്രേമപാരിജാതത്തിൻ നറുമണം!
പിന്നേയ്ക്കോർത്തുവയ്ക്കാനായി മാത്രം ജനിക്കുന്ന കാല്പനികതയുടെ കനകകൊട്ടാരങ്ങൾ...
തിരിച്ചുവരാത്ത യാത്ര പോയ ശീതമാരുതപ്രവാഹങ്ങൾ!

No comments:
Post a Comment