ഓർമകളുടെ കിളിവാതിലുകൾ തള്ളിത്തുറന്ന് ഇടയ്ക്കെങ്ങോ, വിസ്‌മൃതിയിലാണ്ടുപോയ നെല്ലോലകൾക്ക് മേലെന്ന പോലെ കാറ്റ് വീശുന്നു.. കാറ്റിന്റെ വസ്ത്രാഞ്ചലത്തിലതാകെയും നേർത്തു നിൽക്കുന്ന നെല്ലിൻ മണം.
ഈ സ്‌കൂളങ്കണത്തെത്തുമ്പോൾ എന്തുകൊണ്ടോ ഹൃദയത്തിൽ ആർദ്ര വിഷാദം ഉരുണ്ടുകൂടാറുണ്ട്. ആ മണ്ണിലും വിണ്ണിലും നിന്ന് ഭൂതകാലം വീണ്ടും പേമാരിപോലെ പാഞ്ഞെത്തുകയാണ്.
പാതിയിരുൾ തീർത്ത കുഞ്ഞില മറകൾക്കപ്പുറം ചോന്ന തൂണുകളിലാകെ ആരുടെയൊക്കെയോ കോറിവരയ്ക്കപ്പെട്ട പേരുകൾ! സൗഹൃദങ്ങളുടെ കതിർക്കനങ്ങളിൽ പോറപ്പെട്ട വരകൾ ഇനിയും മാഞ്ഞതില്ല..
പാതിയിരുൾ തീർത്ത കുഞ്ഞില മറകൾക്കപ്പുറം ചോന്ന തൂണുകളിലാകെ ആരുടെയൊക്കെയോ കോറിവരയ്ക്കപ്പെട്ട പേരുകൾ! സൗഹൃദങ്ങളുടെ കതിർക്കനങ്ങളിൽ പോറപ്പെട്ട വരകൾ ഇനിയും മാഞ്ഞതില്ല..
രശ്മി വിത്ത് വിഷ്ണു.. പിന്നൊരു ഹൃദയചിഹ്നം. ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞ അമ്പിൻ തലകൾ!പൂത്തുലഞ്ഞതും മൊട്ടിടാതെപോയതുമായ പ്രണയങ്ങളുടെ കാവൽനാമങ്ങൾ!
ചെഗുവേരയും ലെനിനും പുനർജ്ജനിക്കുന്ന വിപ്ലവോദ്ധരണികൾ.
അവയ്ക്ക്,
നിറഞ്ഞു നീളുന്ന പടിക്കെട്ടുകൾക്ക്,
കാലപ്പൊടി പടർന്ന ചുമരുകൾക്ക്,
ആരുമില്ലാ ക്ലാസ്സ്‌മുറികളിൽ തിങ്ങി നിറയുന്ന, പകരം വയ്ക്കാനില്ലാത്ത ശൂന്യതയ്ക്ക്,
വരാന്തകളിലെ തൂണുകൾക്ക്, ഒരരികിലായി ഇളകിയാടുന്ന പുളിമരങ്ങൾക്ക്,
എത്ര ബാച്ചുകളുടെ കഥകൾ ഓർമിക്കാനുണ്ടാവണം!
സംവദിക്കാനുണ്ടാകണം!
എത്ര കൊല്ലങ്ങളുടെ എണ്ണിയാൽ തീരാത്ത കഥകൾ!
സംവദിക്കാനുണ്ടാകണം!
എത്ര കൊല്ലങ്ങളുടെ എണ്ണിയാൽ തീരാത്ത കഥകൾ!
നിശബ്ദതയുടെ ചുഴറ്റിലും ഒന്ന് കാതോർത്താൽ കൂട്ടുകാരുടെ ഒച്ചപ്പാട് കേൾക്കാം.. കുറേ നുറുങ്ങു ചിത്രങ്ങളങ്ങനെ ചലച്ചിത്രമെന്നോണം ഓടിപ്പോകയാണ്.
പോയകാലം തന്റെ ഇന്നലെകളെയടുക്കി നെഞ്ചോട് ചേർത്ത് നെടുവീർപ്പിടുമ്പോൾ ഒരുപക്ഷേ ഇവയെല്ലാം എന്നെയും തിരിച്ചറിയുമായിരിക്കും..
കാരണം ഞാനുമൊരിക്കൽ ഇതേയിടനാഴികളിൽ ജീവിച്ചിരുന്നവളാണ്..
******
നെറ്റിയിൽ ഒരുവേള കുങ്കുമപ്പൊട്ട്.. ഇല്ലെങ്കിൽ ഐലൈനറിൽ തീർത്ത വല്യ വരകളോട് കൂടിയ മീനോ പൂവോ. കണ്ണെഴുതി, വാലും യോജിപ്പിച്ച് വളർന്നുകയറിയ പുരികങ്ങളും രണ്ടായിപ്പിന്നിയിട്ട് മുടിയിൽ ദിവസങ്ങളനുസരിച്ച് ചുവപ്പും വെള്ളയും റിബണുകൾ മാറിമാറിക്കെട്ടി, യൂണിഫോം ചുരിദാറിൽ ഇറുകിപ്പിടിച്ച്..
അതായിരുന്നു പ്ലസ് ടുവിലെ ഞാൻ!!.
അതായിരുന്നു പ്ലസ് ടുവിലെ ഞാൻ!!.
കടന്നുപോയ ആ രണ്ടുവർഷങ്ങളെ ഓർത്തെഴുതാൻ അഞ്ജലി ബി പറഞ്ഞപ്പോൾ ഞാനാദ്യമോർത്തത് യൂണിഫോമിനുള്ളിൽ ശ്വാസം മുട്ടിയ എന്നെത്തന്നെയാണ്.
വീടിനടുത്തുള്ള തുന്നൽക്കാരിയാണ് അന്ന് യൂണിഫോം തുന്നിയത്. വളരെ നന്നായി തുന്നിയെന്നാലും തയ്യൽത്തുമ്പ് ആന്റി ഇടവിട്ടിട്ടിടവിട്ട് മുറിച്ചിട്ടിരുന്നു. അടിച്ചെടുത്ത തുന്നൽ വരയ്ക്കപ്പുറത്തേക്ക് മാറ്റിയൊരടി അടിക്കാനാവാതെ ഞാനാ ചുരിദാറുകളെ വെറുത്തു.
മൂന്നായി മടക്കി നീളത്തിൽ ഒരല്പം വീതിപോലുമില്ലാത്ത ഷോളെന്നു വിളിക്കുന്ന വാൽക്കഷ്ണം അതിലും തമാശയായിരുന്നു.
അതില്ലാതിരിക്കുന്നതും ഉള്ളതുമെല്ലാമേതാണ്ടൊരുപോലെയാണ്.മെലിഞ്ഞു നേർത്ത കുട്ടികളെക്കാൾ തടിയുള്ള കുട്ടികളെ ആ കോമാളിത്തുണി കുറേ കളിയാക്കിയിട്ടുമുണ്ട്.
പത്താംക്ലാസ്സ് പരീക്ഷ ഒരു വല്യ കടമ്പ പോലെ കടന്നുപോയി. കണിച്ചുകുളങ്ങര സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടണമെന്നും അത് സയൻസ് ഗ്രൂപ്പ് തന്നെ വേണമെന്നൊക്കെയുള്ള നിർബന്ധ ബുദ്ധിയാണ് അന്നെന്നെ ഭരിച്ചിരുന്നത്.
പുത്യ സ്കൂളിലേക്ക് പുത്തനുടുപ്പിട്ട് പോണമെന്നുള്ള പരിഷ്കാര ചിന്തകളില്ലാതെ, നവാഗതർക്ക് സ്വാഗതമരുളിയ, നിറയെ സൈക്കിളുകളടുക്കിയിരുന്ന പുളിമരത്തണലിലേക്ക് അമ്മയ്‌ക്കൊപ്പം ഞാൻ നടന്നു.
പ്രാരംഭക്ലാസ്സിന്റെ നാന്ദി കുറിക്കലായി തിരഞ്ഞെടുത്ത ഓപ്ഷനെക്കുറിച്ചുള്ള ഇൻട്രോ ഭീതിജനകമാക്കുക എന്ന കടമ, അന്നവിടെ സന്നിഹിതരായ അദ്ധ്യാപകർ അത്യന്തം വെടിപ്പായി ചെയ്‌തുതീർത്തു. കേൾക്കുന്ന കുട്ടികളും രക്ഷിതാക്കളും, കടന്നുപോകാനുദ്ദേശിക്കുന്ന വഴിയെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാൻ വേണ്ടിയായിരുന്നുവെന്നാലും അതിൽ നിന്നേൽക്കുന്ന പേടി വളരെയധികമായിരുന്നു.
മറ്റ് സ്കൂളുകളിൽ നിന്ന് വന്നവരെയപേക്ഷിച്ച് എന്നോടൊപ്പം പത്തുവരെ ഒന്നിച്ചുപഠിച്ചരായിരുന്നു ക്ലാസ്സിലധികവും. ആങ്കുട്ടികളേക്കാൾ അക്കൊല്ലം ബയോളജി ബാച്ചിൽ സ്ത്രീജനങ്ങളുടെ സംഖ്യ ഉയർന്നുനിന്നു. അറുപതിനു മുകളിൽ എണ്ണമുണ്ടായിരുന്നതിൽ നിന്ന്, ചിലർ സ്കൂൾ മാറിപ്പോകുകയും ബാച്ച് മാറുകയും ചെയ്തപ്പോൾ അൻപത്തിയേഴിനടുത്തായി ചുരുങ്ങി.
ഏറ്റവും മുകൾ നിലയിലെ, കോണിപ്പടിക്കരികിലായി തെക്ക് ഭാഗത്തായിരുന്നു A1 ക്ലാസ്സ് റൂം.
അതായിരുന്നു ആ നിലയിലെ ഏറ്റവും വലിയ ക്ലാസ്സ്‌മുറി.
അതായിരുന്നു ആ നിലയിലെ ഏറ്റവും വലിയ ക്ലാസ്സ്‌മുറി.
പരന്ന വെളിച്ചവുമായി, നീളൻ ജനാലകൾ കടന്ന് പതിവായി കാറ്റൊഴുകിയ പകലുകളുടെ കാലം...
ബോട്ടണി വിഭാഗം രസ്ന ടീച്ചറായിരുന്നു ഞങ്ങളുടെ ക്ലാസ്സ് ഇൻ ചാർജ്.
വട്ടമുഖത്തുരുളുന്ന വല്യ മിഴികളെ, പഠിപ്പിക്കുമ്പോഴെല്ലാം ടീച്ചർ മിഴിച്ചുപിടിച്ചിരുന്നു.
അന്നേരങ്ങളിലെല്ലാം ഉള്ള ശക്തി സർവ്വവുമെടുത്ത് മെലിഞ്ഞ ദേഹം മുഴുവൻ വരിഞ്ഞുമുറുക്കിയ ടീച്ചറുടെ മുഖഭാവങ്ങൾ, ഞങ്ങൾ തുറിച്ച കണ്ണുകളോടെ കണ്ടിരിക്കും.
രസമായി, പാഠ്യവിഷയത്തോട് താല്പര്യമുതകത്തക്കവണ്ണം പഠിപ്പിക്കാൻ കഴിവുള്ള ടീച്ചറെ ലഭിച്ചതിൽ ഇന്നും നിറഞ്ഞൊഴുകുന്ന നീർച്ചോലയുണ്ട് മനസിൽ.

പത്തുവരെ പഠിച്ച സയൻസ് അന്ന് മൂന്ന് ശാഖികളായി തിരിഞ്ഞൊരു തടിച്ച മരമായിത്തീർന്ന് എന്നോടാമരം മുഴുക്കെ തിന്നുതീർക്കാനാവശ്യപ്പെട്ടു. ചിലയിലകൾ മധുരിച്ചും മറ്റുചിലവ കയ്ച്ചും ഞാനതിൽ നിന്ന് ബോട്ടണിയും ആ പുസ്തകവും ഏറെ ശ്രദ്ധയോടെ വായിച്ചു. പടങ്ങളിൽ മിഴിനട്ടു.
പണ്ടെങ്ങോ മറന്നുവെച്ച വരകളെ ഞാൻ പോലുമറിയാതെ തേടിനടന്ന് കണ്ടുപിടിച്ചെന്റെ പെൻസിൽമുനയിൽ എത്തിച്ചതും ആ പടങ്ങളായിരുന്നു. ഞാനതൊക്കെ ശ്രദ്ധിച്ചു വരച്ച് ഭിത്തിയിൽ ഫാബ്രിക് പെയിന്റ് ചെയ്തുതൂക്കി.
പണ്ടെങ്ങോ മറന്നുവെച്ച വരകളെ ഞാൻ പോലുമറിയാതെ തേടിനടന്ന് കണ്ടുപിടിച്ചെന്റെ പെൻസിൽമുനയിൽ എത്തിച്ചതും ആ പടങ്ങളായിരുന്നു. ഞാനതൊക്കെ ശ്രദ്ധിച്ചു വരച്ച് ഭിത്തിയിൽ ഫാബ്രിക് പെയിന്റ് ചെയ്തുതൂക്കി.
ആൺകുട്ടികളുടെ നിര കുറവായതിനാൽ, ഒരു ബഞ്ച് അവരുടെ പിന്നിരയിലിട്ട് ഞങ്ങൾ കുറച്ചുപേർ അതിലിരുന്നു.
മുന്നിലുള്ള ആൺകുട്ടികളുമായി വർത്തമാനം പറയുക, തല്ലുപിടിക്കുക ഇത്യാദി ഹോബികളുമായി ഇന്റെർവെല്ലുകളും ഫ്രീ പീരിഡുകളും കടന്നുപോയി.
മുന്നിലുള്ള ആൺകുട്ടികളുമായി വർത്തമാനം പറയുക, തല്ലുപിടിക്കുക ഇത്യാദി ഹോബികളുമായി ഇന്റെർവെല്ലുകളും ഫ്രീ പീരിഡുകളും കടന്നുപോയി.
ആ ബെഞ്ചിനെയോർക്കുമ്പോഴെല്ലാം വിഷ്ണുവാണ് മനസിലേക്ക് ആദ്യം നിറഞ്ഞ ചിരിയോടെയെത്തുക.
പല്ലിൽക്കമ്പിയിട്ട ഉയരമുള്ള, മെലിഞ്ഞിട്ടൊരു ചെക്കൻ!.
എന്തുകൊണ്ടാണോ, അവനുമായി നിരന്തരം തല്ലുകൂടി. പിച്ചലുകളുടെ വാതായനങ്ങൾ മലർക്കെ തുറന്നിട്ട് അവനെ അവിടെപ്പിടിച്ചിരുത്തി.
ക്ലാസ്സിൽ ഞാനില്ലാതെയുള്ള അവസരങ്ങളിലോ, എനിക്ക് വയ്യാതെയിരുന്നപ്പോഴോ അവൻ രക്ഷപ്പെട്ടുനിന്നു.
തലവേദനിച്ച് കിടന്നൊപ്പോഴൊക്കെ ബോക്സ് കൊണ്ടെന്റെ തല തഴുകി..
ക്ലാസ്സിൽ ഞാനില്ലാതെയുള്ള അവസരങ്ങളിലോ, എനിക്ക് വയ്യാതെയിരുന്നപ്പോഴോ അവൻ രക്ഷപ്പെട്ടുനിന്നു.
തലവേദനിച്ച് കിടന്നൊപ്പോഴൊക്കെ ബോക്സ് കൊണ്ടെന്റെ തല തഴുകി..
കുട്ടിക്കാലത്ത്, കേട്ട് വ്യസനിച്ച കഥകളായിരുന്നു കൂട്ടുകാരുടെ ചേച്ചിത്തല്ലലോ, ചേട്ടനടിയോ കൂടിയ അടിപിടിക്കഥകൾ. അതെല്ലാം കേട്ടിരിക്കുമ്പോൾ എനിക്ക് മാത്രം ഒന്നും പറയാനുണ്ടാവില്ല.
ഒറ്റക്കുട്ടി ആയ ദുഃഖം എന്നുള്ളിൽ കാടുപോലെ വളരുകയും ചെയ്യും. ഒരു കൂടെപ്പിറപ്പിനുള്ള സ്‌പേസ് ആരുമില്ലാതെ ഒഴിഞ്ഞുകിടന്നതിലേക്ക് വിഷ്ണു വളരെവേഗം ഓടിച്ചെന്നിരുന്നു..
ഒറ്റക്കുട്ടി ആയ ദുഃഖം എന്നുള്ളിൽ കാടുപോലെ വളരുകയും ചെയ്യും. ഒരു കൂടെപ്പിറപ്പിനുള്ള സ്‌പേസ് ആരുമില്ലാതെ ഒഴിഞ്ഞുകിടന്നതിലേക്ക് വിഷ്ണു വളരെവേഗം ഓടിച്ചെന്നിരുന്നു..
ജാക്സൺ ജോർജ്, അരുൺകുമാർ, അമൽ, രണ്ട് ബഞ്ച് മുന്നിലാണെങ്കിലും സദാ പിന്നിൽ വരാറുള്ള നമ്പോലൻ അഥവാ അഭിഷേക് എസ് ജെ അങ്ങനെ ഞങ്ങൾ പതുക്കെ സ്നേഹത്തിന്റെ പട്ടിഴപ്പാവ് തുന്നിക്കൂട്ടി...
ഫിസിക്സ് എടുക്കാനന്ന് അമ്പിളി ടീച്ചറുണ്ട്, സീമ ടീച്ചറുമുണ്ട്. ചാരനിറമുള്ള കൃഷ്ണമണികളും ചുരുണ്ട മുടിയിഴകളുമുള്ള അമ്പിളി ടീച്ചറെ ആദ്യം കാണുമ്പോൾ, 'എന്ന് സ്വന്തം ജാനകിക്കുട്ടിക്ക് 'എന്ന സിനിമയിലെ പ്രേതത്തെയാണ് ഓർമ വന്നത്.
മഴയെയും മൂടൽവിരിപ്പുമായി പടർന്നിറങ്ങുന്ന മഴക്കാറിനെയും വളരെയടുത്ത് കണ്ടുതുടങ്ങുന്ന കാലമായിരുന്നു അത്. നീളൻ വരാന്തയിൽ, പുളിമരങ്ങൾക്കഭിമുഖമായി, തൂണുകളിൽ ചാരി നിന്നാൽ ചാറ്റൽക്കുഞ്ഞുങ്ങൾ തുള്ളിയുടുപ്പിട്ട് മുഖത്തുമ്മ വയ്ക്കും.
ക്ലാസ്സ് മുഴുവൻ ഇരുണ്ടിറങ്ങുന്ന നിഴലിരുട്ട് എന്തുകൊണ്ടോ പതിവിലും മൂകയായിരുന്നു.
ലൈറ്റ് ഇട്ടില്ലെങ്കിൽ അവളെത്ര സുന്ദരിയായിരുന്നുവെന്നോ!
ഇടി വെട്ടുന്നൊച്ചയിൽ പേടിച്ചരണ്ട്, മുന്നിലെ നിഴൽരൂപങ്ങളെ നോക്കിയിരിക്കാനും എന്ത് രസമായിരുന്നു!.
ഇടി വെട്ടുന്നൊച്ചയിൽ പേടിച്ചരണ്ട്, മുന്നിലെ നിഴൽരൂപങ്ങളെ നോക്കിയിരിക്കാനും എന്ത് രസമായിരുന്നു!.
അന്നൊക്കെ പതിവായി മഴ വരാറുണ്ടായിരുന്നു.
അമ്പിളി ടീച്ചറുടെ ക്ലാസ്സിലാണ് കണ്ണുകൾ തുറന്നുറങ്ങുന്ന വിദ്യ സ്വായത്തമാക്കുന്നത്.
എത്ര ഭംഗിയിൽ ടീച്ചർ പഠിപ്പിച്ചാലും, ആക്സിലറേഷൻ, കൈനറ്റിക് എനർജി, ഓക്‌സിലേഷൻ എന്നൊക്കെ കേട്ടുതുടങ്ങുമ്പോഴേ കണ്ണുകൾ അടഞ്ഞുപോകും. റഫ് ബുക്കുകളപ്പോൾ പുറംചട്ടയില്ലാത്ത ബുക്കിലെ സിനിമാനടിക്ക് മേക്കപ്പിടുകയും ആർ ശങ്കർ തോറ്റുപോകുന്നത്ര പ്രാഗത്ഭ്യത്തിലെ ചിത്രവരകളാൽ പിടഞ്ഞു ശ്വാസം മുട്ടി.
ഏറെനേരം, ക്ലാസ്സെടുത്ത് നോട്സ് തരാറാകുമ്പോഴാണ് ബോധം വീഴുക. ഒരിക്കൽ നന്നായി ദേഷ്യപ്പെടുകയും ചെയ്തതോടെ കണ്ണ് നന്നായി തുറന്ന് വച്ച്, മാടിവിളിക്കുന്ന പേനത്തുമ്പിൽ തെളിയുന്ന രൂപങ്ങളെ മറക്കാൻ ശ്രമിച്ച് ടീച്ചറിൽ മാത്രം ശ്രദ്ധയെ പതിപ്പിക്കാൻ ശ്രമിക്കും.

ക്ലാസ്സുകളിൽ കേട്ട് തലയിലെത്തുന്നതല്ലാതെ വീട്ടിലിരുന്ന് ബുക്ക് വിതർക്കുന്ന ശീലത്തോട് പണ്ടേ വിരോധിയായതുകൊണ്ട് ചില terms പഠിപ്പിക്കുമ്പോൾ തന്നെ കേട്ടുറപ്പിക്കും.
പിന്നെയും ഞാൻ കടുത്ത പ്രേമത്തിലായ വിഷയം ബോട്ടണി മാത്രമായിരുന്നു. രസ്ന ടീച്ചർ പഠിപ്പിക്കുന്നത് കൊണ്ടുമാത്രം അഗാധമായി സ്നേഹിച്ച് ഇടവേളകളില്ലാതെ പുസ്തക വരികളിൽ ഞാനോടി നടന്നു.
പഠിച്ചതൊക്കെ പരീക്ഷിക്കാൻ മുറ്റത്തേക്കിറങ്ങി. ബഡിങ് പഠിച്ചപ്പോൾ ഊട്ടി റോസയുടെ തണ്ടിൽ 'റ്റി' ആകൃതിയിൽ വെള്ളച്ചെമ്പരത്തിക്കഷ്ണം മുറിച്ചൊട്ടിച്ചുവച്ച്,
വെള്ളയും ഊട്ടിറോസിന്റെ നിറവും ചേർന്ന പൂക്കളുണ്ടാകുമെന്ന് കാത്തുകാത്തിരുന്ന് ഒടുവിൽ ഒന്നും ഉണ്ടാകാതെ എന്റെ പരീക്ഷണാന്വേഷണങ്ങൾ ഇളിഭ്യരായിപ്പോയെങ്കിലും തുടർന്നുകൊണ്ടേയിരുന്നു.
വെള്ളയും ഊട്ടിറോസിന്റെ നിറവും ചേർന്ന പൂക്കളുണ്ടാകുമെന്ന് കാത്തുകാത്തിരുന്ന് ഒടുവിൽ ഒന്നും ഉണ്ടാകാതെ എന്റെ പരീക്ഷണാന്വേഷണങ്ങൾ ഇളിഭ്യരായിപ്പോയെങ്കിലും തുടർന്നുകൊണ്ടേയിരുന്നു.
ഐന്റസ്റ്റീനെ ഞാൻ ആരാധിച്ചു. കുറച്ചുകൂടി മുതിർന്ന്, ലേബർ ഇന്ത്യയിൽ വായിച്ചറിഞ്ഞ പോലൊരു ലാബിൽ മറ്റൊരു മേരി ക്യുറി ആയിമാറണമെന്ന മനക്കോട്ട പണിതു. പല വർണ്ണങ്ങൾ നിറച്ച ടെസ്റ്റ് ട്യൂബുകൾ എനിക്ക് ചുറ്റും അങ്ങനെ..
കെമിസ്ട്രിയിലെ രാസരാഗങ്ങൾ വളർത്താൻ അഞ്ജലി ടീച്ചറുടെ ക്ലാസ്സായിരുന്നു ഏറെ സഹായിച്ചത്. പുസ്തകങ്ങളിൽ നിന്നിറങ്ങി സിലബസിനുമപ്പുറം വിശാലമായി പഠിപ്പിക്കാൻ, ഉൾക്കണ്ണിൽ കാഴ്ചയുടെ വെട്ടം തെളിക്കാൻ അവർക്കുണ്ടായിരുന്ന അസാധ്യപാടവത്തെ എടുത്തുപറയാതെ തരമില്ല.
അമ്മവീടിനടുത്തായിരുന്നു മറ്റൊരു കെമിസ്ട്രി ടീച്ചറായ അജിമോൾ ടീച്ചറുടെ വീട്. എന്നെ നന്നായി അറിയുന്നകൊണ്ട് എല്ലാക്ലാസ്സിലും ഒരു കണ്ണ്, എന്നിലേക്കിട്ടുവയ്ക്കും.
അതറിയാവുന്ന ഞാൻ ക്ലാസ്സിലെ ഏറ്റോം മികച്ച ശ്രദ്ധാലുവായി മാറും.
എന്നാലുമെപ്പോഴോക്കെയോ മനസ് ടീച്ചറിൽ നിന്ന് പിടി വിട്ട് ബലൂണെന്ന പോലെ പാറിയകലും. വീട്ടീന്ന്, രാവിലെ പുറപ്പെടുമ്പോൾ കണ്ട കളറുതുമ്പി തുടങ്ങി അമ്മ ഇപ്പോൾ എന്ത് ചെയ്യുകയാവുമെന്നും അമ്പലത്തിലെ മണി എത്ര തവണ അടിച്ചുവെന്നുമെല്ലാം ചിന്തിച്ച് ചിന്തിച്ചു മനോരാജ്യ മട്ടുപ്പാവിൽ ഇരുന്നു ഇരുന്നില്ല എന്ന പോയിന്റിലെത്തുമ്പോൾ ടീച്ചറെന്നെ പിടികൂടും.

ശ്രദ്ധിച്ചിരിക്കുമ്പോൾ ചോദിക്കാത്ത രാസസൂത്രമോ ഹാലൊജനുകളിലെ പിടികിട്ടാപ്പുള്ളികളെയോ അന്നേരമെന്നോട് ചോദിച്ചാലെങ്ങനെ പറയാൻ!..
"കണ്ണ് വരയ്ക്കാനെടുക്കുന്ന സമയം വേണ്ടല്ലോ അർച്ചനേ പഠിക്കാനെ"ന്ന കഠോരയസ്ത്രമെന്റെ നെഞ്ചിൽ തുളച്ചു.
ഹോ.. ക്ലാസ്സിൽ നിന്നാ നേരം നിന്നുകത്താൻ ഞാൻ മോഹിച്ചു.
ടീച്ചറോടുള്ള പ്രതിഷേധസൂചകമായി കുറേ നാൾ മഷി കാണാത്ത കണ്ണുകളോടെ നടന്നു.
ടീച്ചറോടുള്ള പ്രതിഷേധസൂചകമായി കുറേ നാൾ മഷി കാണാത്ത കണ്ണുകളോടെ നടന്നു.
അന്നുമുതൽ സുവർണ്ണാവസരത്തിന് കാത്തിരിപ്പ് തുടങ്ങി. ഉത്തരം പറഞ്ഞിട്ടേ മഷിയെഴുതൂ എന്ന് ശപഥം ചെയ്ത് പുത്തൂരം വീട്ടിൽ പിറന്ന ഉണ്ണിയാർച്ചയെക്കണക്കെ 'ചോദ്യം എന്നോട് ചോദിക്ക് 'എന്ന് നെറ്റിയിലെഴുതി ഒട്ടിച്ചുവച്ചപോലെ, ടീച്ചറുടെ മുഖത്തേക്കുറ്റുനോക്കും.
മനസിലിരുന്ന് ബഹളം പൂണ്ട ചിന്തകളെ തല്ലിയിരുത്തി, എന്നിലേക്ക് നീളുന്ന ചോദ്യത്തിനായി ഞാനലഞ്ഞു.
മനസിലിരുന്ന് ബഹളം പൂണ്ട ചിന്തകളെ തല്ലിയിരുത്തി, എന്നിലേക്ക് നീളുന്ന ചോദ്യത്തിനായി ഞാനലഞ്ഞു.
ടീച്ചറാകട്ടെ, ഒരു ചോദ്യം പോലുമെന്നോട് ചോദിക്കാതെ നിരന്തരം അവഹേളിച്ചു.
എന്നാലതെല്ലാം പേപ്പറിൽ കാണിക്കാമെന്ന് കരുതിയപ്പോൾ ചോദ്യക്കടലാസും എന്നെ അപമാനിച്ചു. അപമാനം സഹിക്കവയ്യാതെ പഠിച്ചോണ്ട് പോയ, വരാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ ചിത്രസഹിതം ഞാനെഴുതി ആത്മസംതൃപ്തി കൈക്കൊണ്ടു പകരംവീട്ടി.

ഒരുപാട് അദ്ധ്യാപകരുണ്ടായിരുന്നാലും, ഒരത്ഭുതമായി തോന്നിയത് അഞ്ജന ടീച്ചറെ കണ്ടപ്പോഴാണ്.
സുന്ദരിയായിരുന്നു എന്നതിനേക്കാൾ ഉപരിപ്ലവമായി ടീച്ചറുടെ ക്ലാസ്സ് ഒരിക്കൽ പോലും നഷ്ടപ്പെടുത്താൻ കഴിയാത്ത വിധം, പകിട്ടിലും മേന്മയിലുമായിരുന്നു ഓരോ ക്ലാസ്സുകളും. മടി പോലും ഇറങ്ങി ദൂരേക്ക് നടക്കും.
ഇംഗ്ലീഷ് ആയിരുന്നു വിഷയം.
ഇംഗ്ലീഷ് ആയിരുന്നു വിഷയം.
ടീച്ചറുടെ ഉച്ചാരണശുദ്ധിയും ക്ലാസ്സെടുക്കുന്ന തന്മയത്വവും കൊണ്ട് ഇംഗ്ലീഷുമായി ഒരുപാടടുത്തു.
ആദ്യം കാണുമ്പോൾ തോളൊപ്പമുള്ള മുടി പിന്നീട് ബോബ് ചെയ്ത്, ഓണത്തിന് എല്ലാരും പൂവ് കൂടിയപ്പോൾ ടീച്ചറും കുഞ്ഞുങ്ങൾ വയ്ക്കുന്ന പോലെ പിന്നുകുത്തി താഴേക്ക് തൂക്കിയിട്ടു.
ആദ്യം കാണുമ്പോൾ തോളൊപ്പമുള്ള മുടി പിന്നീട് ബോബ് ചെയ്ത്, ഓണത്തിന് എല്ലാരും പൂവ് കൂടിയപ്പോൾ ടീച്ചറും കുഞ്ഞുങ്ങൾ വയ്ക്കുന്ന പോലെ പിന്നുകുത്തി താഴേക്ക് തൂക്കിയിട്ടു.
റോസ് ഡോണെഗന്റെയും അവളുടെ, നീലമിഴികളുള്ള കുഞ്ഞനിയന്റെയും വിശന്ന വയറുകളുടെ കഥയെ പഠിപ്പിച്ചും, കല്പനാ ചൗളയുടെ കഥ പറയുന്ന അദ്ധ്യായത്തോടെയും ടീച്ചറെന്റെ മനസിൻ മേലേത്തട്ടിലെ മാലാഖയായി, ചിറകുകൾ വീശി മന്ത്രവടി നീട്ടിപ്പിടിച്ചുനിന്നു.
ഇഷ്ടക്കേടുകൊണ്ടും പേടികൊണ്ടും ഇംഗ്ലീഷിനെ പിശാശ് പോലെ കണ്ടിരുന്ന കുട്ടികളെ, മന്ത്രവടിയുടെ മാസ്മരികതയാൽ, ടീച്ചർ ക്ലാസ്സിലെ മിടുക്കരാക്കി.
ഇഷ്ടക്കേടുകൊണ്ടും പേടികൊണ്ടും ഇംഗ്ലീഷിനെ പിശാശ് പോലെ കണ്ടിരുന്ന കുട്ടികളെ, മന്ത്രവടിയുടെ മാസ്മരികതയാൽ, ടീച്ചർ ക്ലാസ്സിലെ മിടുക്കരാക്കി.
എല്ലാവിഷയത്തിനും പഠിപ്പിക്കാൻ ഈരണ്ട് ടീച്ചർമാരുണ്ട്. ഇംഗ്ലീഷിന്റെ മറ്റൊരു തോഴിയായിരുന്നു, ആശ ടീച്ചർ.
ഉച്ച കഴിഞ്ഞ്, മഴ പെയ്തൊഴിഞ്ഞ പീരീഡായിരുന്നു, ടീച്ചറുടെ ആദ്യ ക്ലാസ്സ്.
ഉച്ച കഴിഞ്ഞ്, മഴ പെയ്തൊഴിഞ്ഞ പീരീഡായിരുന്നു, ടീച്ചറുടെ ആദ്യ ക്ലാസ്സ്.
ഉണ്ട വയറിൻ നിറവ് കണ്ണുകളിൽ താരാട്ട് പാടാൻ തുടങ്ങുന്ന രാരീരൊ നേരമാണ്.
ഉത്തരേന്ത്യയിലെ മന്ദാകിനി എന്ന നദിയെക്കുറിച്ചുള്ള പാഠമാണ്. പെട്ടെന്നാണ് ടീച്ചറുടെ ഒച്ചപൊന്തിയതും കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞുമുറുകി മുഖം ഒരു വശത്തേക്ക് ചരിഞ്ഞും ചാഞ്ഞുമൊക്കെ വന്നത്.
ഒരു നിമിഷം ഉറക്കത്തിലാണ്ട ഞങ്ങൾ, ദി മന്ദാകിനിയെന്ന അലർച്ചയിൽ ഞെട്ടിപ്പിരണ്ടെണീറ്റു കാണുന്ന കാഴ്‌ചയിതാണ്!.
പിന്നെയാണ്, അങ്ങനെയാണ് ടീച്ചർ പഠിപ്പിക്കുന്നതെന്ന് മനസിലായിവന്നത്.
ഒരു നിമിഷം ഉറക്കത്തിലാണ്ട ഞങ്ങൾ, ദി മന്ദാകിനിയെന്ന അലർച്ചയിൽ ഞെട്ടിപ്പിരണ്ടെണീറ്റു കാണുന്ന കാഴ്‌ചയിതാണ്!.
പിന്നെയാണ്, അങ്ങനെയാണ് ടീച്ചർ പഠിപ്പിക്കുന്നതെന്ന് മനസിലായിവന്നത്.
അതോടെ ആ ഭയമിരുളിൽ ഒളിച്ചു.
സൂവോളജി പഠിപ്പിക്കുന്നത്, അമ്മയുടെ പൊഴിക്കലെ ബന്ധത്തിലുള്ള ടീച്ചറായിരുന്നു. ബുക്ക് തോനെ നോട്സ് തരുമ്പോൾ, കൈ വേദനിച്ച് 'ഇനീമുണ്ടോ' എന്ന് ഞങ്ങൾ ദയനീയതയോടെ നോക്കാറുണ്ട്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് കോഴിക്കോട്ടേക്ക് പോയ ബോബി ടീച്ചർക്ക് പകരമാണ് നീണ്ട മുടിയുള്ള ഭംഗിയിൽ ചിരിക്കാനറിയുന്ന അമ്പിളി ടീച്ചർ വരുന്നത്.
ടീച്ചർ പിന്നീട് എന്റെ ഗ്രൂപ്പിന്റെ ഹെഡായി. അന്നന്നു പഠിക്കുന്ന വിഷയങ്ങളും എത്ര മണിക്കൂർ പഠിച്ചെന്നുമുള്ള വിശദാംശങ്ങൾ രക്ഷിതാവിന്റെ ഒപ്പോടുകൂടി പട്ടിക തിരിച്ചു രേഖപ്പെടുത്തി വേണം എന്നും വരാൻ. അതാത് റിപ്പോർട്ടുകൾ വൈകുന്നേരങ്ങളിൽ പരിശോധിക്കും. ആദ്യമൊക്കെ അമ്മയെ ബോധിപ്പിച്ച് സത്യം മാത്രമെഴുതിയ എന്നിലെ ഹരിശ്ചന്ദ്രിക പോകെപ്പോകെ ക്ഷീണവതിയായി,
കള്ളക്കണക്കുകളും കള്ളയൊപ്പുകളും കൂടിയതോടെ ദാരുണമായി കൊല്ലപ്പെട്ടു. മരണവിവരമറിയാതെ ടീച്ചർ ദിനംപ്രതി പരിശോധനകൾ നടത്തിപ്പോന്നു.
കള്ളക്കണക്കുകളും കള്ളയൊപ്പുകളും കൂടിയതോടെ ദാരുണമായി കൊല്ലപ്പെട്ടു. മരണവിവരമറിയാതെ ടീച്ചർ ദിനംപ്രതി പരിശോധനകൾ നടത്തിപ്പോന്നു.
ഒൻപതാം ക്ലാസ്സിലെ കുഞ്ഞൻ ആമുഖത്തിന് ശേഷം വല്യൊരു യൂണിറ്റായി മാറിയ, റീപ്രൊഡക്ഷൻ പഠിപ്പിക്കുന്ന ക്ലാസ്സിന് വേണ്ടി,പുസ്തകത്തിലുള്ള അനാട്ടമി പടങ്ങളുമായി, കിട്ടിയ നാൾ മുതൽ മറിച്ചുനോക്കി, മറിച്ചുനോക്കി ഒരുപറ്റം ആൺകുട്ടികളന്ന് കാത്തിരുന്നു. അമ്പിളി ടീച്ചർ വല്യ വിവരണമൊന്നുമില്ലാതെ, ഇംഗ്ലീഷിലെ പാർച്ചുറേഷൻ പോലുള്ള പദപ്രയോഗങ്ങളൊക്കെയിട്ടലങ്കരിച്ച് അതങ്ങുവെറുതേ വായിച്ചുവിട്ടുകൊണ്ട് നൈരാശ്യതയുടെ പടുകുഴിയിലേക്ക് തെല്ലും ദാക്ഷിണ്യമില്ലാതെ അവരെ തള്ളിയിട്ടു..
കൊച്ചുന്നാളിലെ കളിത്തോഴിയോട് കൂട്ടുകൂടാൻ ചില്ലറ അഭ്യാസങ്ങളൊന്നുമായിരുന്നില്ല ഞാൻ ചെയ്‌തുകൂട്ടിയത്. അവളെ ബോർഡിൽ, എക്‌സും വൈയ്യുമൊക്കെയായി വിനീത ടീച്ചർ നിറച്ചെഴുതി വച്ചു.
എക്സോട് എക്സ്!..
അവരങ്ങനെ ബോർഡ് നിറഞ്ഞു നിന്ന് എനിക്ക് മുന്നിൽ കഥകളിയാടുമ്പോൾ മിഴിച്ചിരുന്ന കണ്ണുകളെ നോക്കി വിനീത ടീച്ചർ ചോദിക്കും,
"മനസ്സിലായോ?"
ആരും മിണ്ടില്ല. ശ്‌മശാന മൂകതയിൽ ആരേലും എണീറ്റ് "ഇല്ല മനസിലായില്ല! ഒന്നുകൂടി പറയാമോ?" എന്നഭ്യർത്ഥിക്കണമേയെന്ന് ഞാനാശിച്ചു. വാലും തലയും പോലും അറിയാത്ത എനിക്ക് ചോദിക്കാൻ ഭയമാണ്.
"എവിടെയാണ് മനസിലാകാത്തതെ"ന്ന് തിരികെ ചോദിച്ചാൽ "ഒന്നും മനസിലായില്ല"യെന്ന് പറയാൻ വയ്യ!.
ആക്രോശം കേട്ടേക്കാം.
"എന്തോ കേൾക്കുവാരുന്നോടോ?"
എന്നൊക്കെ പറഞ്ഞുകളയാം. പഠിപ്പിക്കുന്നതിലെ കുഴപ്പമല്ലത്. ചില കണക്കുകൾ അങ്ങനെയാണ്. എളുപ്പം എല്ലാവർക്കുമുന്നിലും അതങ്ങനെ കീഴടങ്ങില്ല.
എന്തായാലും ആരാരും മിണ്ടാതിരുന്നപ്പോൾ സർവ്വവും മനസിലായെന്നോർത്ത്, യുദ്ധം കഴിഞ്ഞ പടയാളിയുടെ സന്തോഷത്തോടെ വിനീത ടീച്ചർ തിരിച്ചുപോയി.
അതിനേക്കാൾ ടീച്ചർക്ക് സന്തോഷമായിരുന്നു "ടീച്ചറെ, ഇതൊന്നു പറഞ്ഞുതരാമോ"യെന്ന് ചോദിച്ചുകൊണ്ട് സ്റ്റാഫ് റൂമിലേക്ക് ചെല്ലുന്നത്. അതുവരെയേർപ്പെട്ടതിൽ നിന്നെല്ലാം ഞൊടിയിടകൊണ്ട് വേർപെട്ട്, കയ്യിൽ പിടിച്ച് സ്നേഹത്തോടെ ആനയിക്കും.
"വാടോ",ഏതാ മനസ്സിലാകാത്തെ?"എന്നുള്ള സ്നേഹമധുരം കാതിൽ പതിയും.
"ടീച്ചറെ ഇതെ"ന്ന് പറഞ്ഞ് നോട്ടിൽ തൊട്ട് കാണിക്കുമ്പോൾ ഭംഗിയായി പറഞ്ഞുതരും. ക്ലാസ്സിൽ പറയുന്നതിനേക്കാൾ എനിക്കതായിരുന്നിഷ്ടം.
"ടീച്ചറെ ഇതെ"ന്ന് പറഞ്ഞ് നോട്ടിൽ തൊട്ട് കാണിക്കുമ്പോൾ ഭംഗിയായി പറഞ്ഞുതരും. ക്ലാസ്സിൽ പറയുന്നതിനേക്കാൾ എനിക്കതായിരുന്നിഷ്ടം.
ഇതെല്ലാം അജിമോൾ ടീച്ചർ കാണണമെന്നുള്ള ആഗ്രഹവും എനിക്കന്നുണ്ടായിരുന്നു. ടീച്ചർ നോക്കുമ്പോൾ ബുക്കൊക്കെ ആയി, സംശയം ചോദിക്കുന്ന തലത്തിലേക്കൊക്കെ ഞാനുയർന്നുവെന്ന് കാണുമല്ലോ.
ട്രിഗണോമെട്രി എമ്പാടും സൂത്രവാക്യങ്ങളുമായി ക്ലാസ്സ്മുറിയിലെത്തുന്ന കാലം.
കോസും ടാനും സൈനുമെല്ലാം കുറെയേറെ എക്സുകളും വൈയ്യുകളുമായി പട പോലെ ഇരച്ചു വന്നു. കാണാണ്ട് പഠിച്ചു കേൾപ്പിക്കാതെ ആരും ക്ലാസ്സിലിരിക്കേണ്ടെന്ന് നിർദ്ദേശം കിട്ടി. വിനീത ടീച്ചർ കേൾപ്പിക്കാത്തവർ എണീറ്റ് നിൽക്കാൻ പറഞ്ഞപ്പോൾ ഞാനും ശരണ്യയും പറഞ്ഞുകേൾപ്പിച്ചവരെപ്പോലെ ഇരുന്നു. അടുത്തിരുന്ന സജിത ആദ്യം കണ്ടപോലെ നോക്കി. എണീറ്റ് നിന്നാൽ ചോദ്യത്തിന് കൊടുക്കാനുള്ള ഉത്തരം നീ കൊടുക്കുമോ എന്ന് ഞാനും നോക്കി. നിന്നവരിൽ ചിലരടി കൊണ്ടു.
അഭിനേതാക്കളായി നിറഞ്ഞ ആധിയോടെ അന്നിരുന്നെങ്കിലും കാലം കാത്തുവച്ച അടികളെല്ലാം പിന്നീട് ഞങ്ങളേറ്റുവാങ്ങി..
വിനീത ടീച്ചർക്ക് പുറമേ, പ്രിൻസിപ്പൽ കൂടിയായ ലിഡ ടീച്ചറായിരുന്നു മറ്റൊരു കണക്കദ്ധ്യാപിക. മാർക്ക് കുറയുമ്പോഴും ടെസ്റ്റ് പേപ്പറിൽ തോൽക്കുമ്പോഴും ടീച്ചർ വഴക്ക് പറയും. കുറ്റപ്പെടുത്തലുകളുടെയും കുത്തുവാക്കുകളുടെയും വാക്ശരങ്ങളേറ്റ മുറിപ്പാടുകളിൽ നിന്ന് രക്തം ചോരുന്നതല്ലാതെ, പുറമേ അത്രകണ്ട് പരുക്കൻ സ്വഭാവമായിരുന്ന ടീച്ചറിന്റെയുള്ളിൽ സ്നേഹച്ചാലൊഴുകിയിരുന്നോയെന്ന് ഒരിക്കൽപ്പോലും ടീച്ചറുടെ ഇഷ്ടത്തിന് പാത്രീഭൂതയാവാത്തതിനാൽ എനിക്ക് അറിയാനായിരുന്നില്ല!.
തിരിഞ്ഞുനോക്കുമ്പോൾ അങ്ങനെയൊരോർമ പോലും അവരുടേതായി എന്റെ കൈവശമുണ്ടായിരുന്നില്ല.
പഠിക്കുന്ന കുട്ടികളെ മാത്രം സ്നേഹിക്കുന്നവരിൽ നിന്ന് തീർത്തും വ്യത്യസ്തയായിരുന്നു സീമ ടീച്ചർ.
പഠിപ്പിക്കുമ്പോൾ ക്ലാസ്സ് മുഴുവൻ ആർത്തലച്ചു വർത്തമാനം പറഞ്ഞാലും, ശ്രദ്ധിക്കാതെയിരുന്നാലും ഒരു പരിധി വിടുമ്പോൾ മാത്രമേ പ്രതികരിക്കൂ. ബാക്കിയുള്ള ഒരു ക്ലാസ്സിലും കിട്ടാത്ത സൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളും ആവോളം ആസ്വദിച്ചതും ആ ക്ലാസ്സുകളിലായിരുന്നു.
കെപ്ലെർസ് ലോയും വെലോസിറ്റിയും ഡിസ്റ്റൻസ് ബിറ്റ്‌വീൻ ടു ബോഡീസുമൊക്കെ പറഞ്ഞുവരച്ച് എക്സ്പ്ലെയിൻ ചെയ്യുമ്പോഴാവും മുന്നിലിരിക്കുന്നവരൊക്കെ സ്വന്തം ബിസിനസിൽ വ്യാപൃതരാണെന്ന സത്യം ടീച്ചർ മനസിലാക്കുക.
കോപിക്കപോലുമില്ലാതെ ശ്രദ്ധിക്കാൻ പറയുമ്പോൾ എനിക്ക് പാവം തോന്നും. പിന്നെപ്പിന്നെ സീമ ടീച്ചറുടെ ക്ലാസ്സിൽ ഞാൻ നല്ല കുട്ടിയായി.
കോപിക്കപോലുമില്ലാതെ ശ്രദ്ധിക്കാൻ പറയുമ്പോൾ എനിക്ക് പാവം തോന്നും. പിന്നെപ്പിന്നെ സീമ ടീച്ചറുടെ ക്ലാസ്സിൽ ഞാൻ നല്ല കുട്ടിയായി.
ടൂർ പോകാൻ പൈസയില്ലാതെ വന്നപ്പോൾ
"ഞാൻ തരാം, അർച്ചന പൊയ്ക്കോ"ന്ന് പറഞ്ഞ് ടീച്ചറെന്നെ സ്നേഹംകൊണ്ട് പൊതിഞ്ഞിട്ടുണ്ട്.
"ഞാൻ തരാം, അർച്ചന പൊയ്ക്കോ"ന്ന് പറഞ്ഞ് ടീച്ചറെന്നെ സ്നേഹംകൊണ്ട് പൊതിഞ്ഞിട്ടുണ്ട്.
സംസ്കൃതം കുട്ടികളായിരുന്നു ഹാജർ പട്ടികയിലെ അവസാനവരിക്കാർ. ഞങ്ങൾ ഒരു ക്ലാസ്സിൽ രണ്ടോ മൂന്നോ ബഞ്ചിലൊതുങ്ങുന്നവരേ ഉണ്ടായിരുന്നുള്ളൂ. മഹേശ്വരി ടീച്ചർ കല്യാണം കഴിച്ച് പോയപ്പോൾ രാധിക ടീച്ചർ പകരം വന്നു.
പഠിപ്പിക്കുന്ന അദ്ധ്യാപകരേക്കാൾ ഗർവ്വാണ് അന്നുണ്ടായിരുന്ന അനദ്ധ്യാപകർക്ക്.
ഒന്നോ രണ്ടോ പേർ മാത്രമേ കുട്ടികൾക്ക് വേണ്ടിയുള്ള ആവശ്യങ്ങൾ നിവർത്തിച്ചുകൊടുക്കുന്ന ജോലിയാണ്, ചെയ്യുന്നതെന്ന ബോധ്യത്തോടെ പ്രവർത്തിച്ചിട്ടുള്ളൂ..ഇക്കൂട്ടർ അധികാരികളേക്കാൾ മേലെയെന്ന മട്ടിൽ, ഒരാവശ്യത്തിന് ചെന്നാൽ ഉടൻ ഇല്ലാത്ത ഫോണുമായി ചറപറാ സംസാരമായി, അങ്ങോട്ടുമിങ്ങോട്ടുമോട്ടമായി, നാളെ വാ പിന്നെ വാ പാട്ടുകളായി!!..
അമർഷത്തിന്റെ കരിന്തിരി നീറിപ്പുകയുമ്പോഴെല്ലാം കുറേയെണ്ണത്തിന്റെ മുഖമെടുത്ത് റോഡിലിട്ട് ഉരയ്ക്കാൻ തോന്നിയിട്ടുണ്ട്.
വർഷാവസാനത്തോടെയാണ് കൊണ്ടുപിടിച്ച റെക്കോർഡ് സബ്മിഷൻ സമയം.
പിന്നെപ്പിന്നെയെന്ന് മാറ്റിവച്ചാൽ കഷ്ടപ്പാടാണെന്ന് ടീച്ചർ പലയാവർത്തി പറഞ്ഞതോണ്ട് നേരത്തെ തന്നെ വര തുടങ്ങിയിരുന്നു. റഫ് റെക്കോർഡുകൾ എത്ര ശ്രദ്ധയോടെ വരച്ചാലും രസ്ന ടീച്ചർ പോരായ്മ സശ്രദ്ധം കണ്ടുപിടിക്കും.

സൈൻ മിസ്സാവാതിരിക്കാൻ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം മേശപ്പുറത്ത് വച്ചാലും അശ്രദ്ധയുടെ അണുവതിൽ പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ണിൽപ്പെടാണ്ട് മാറി നിൽക്കുകയും ടീച്ചർ കാണുകയും സൈൻ കിട്ടാതാവുകയും ചെയ്യും.
പിന്നെയുമെത്ര നടന്നാലാണ് ഒറിജിനൽ വയ്ക്കാനുള്ള പെർമിഷൻ കിട്ടുക!
ദിവസങ്ങളോടിപ്പോയത് എത്ര ശരവേഗത്തിലാണ്!!
വെണ്മുകിൽ പാറിപ്പോകയും മരങ്ങളുലയുകയും, പുളിമരങ്ങളിലെ ഇലകൾ കൊഴിയുകയും കുരുന്നിലകൾ തളിർക്കുകയും ചെയ്തു.
വെണ്മുകിൽ പാറിപ്പോകയും മരങ്ങളുലയുകയും, പുളിമരങ്ങളിലെ ഇലകൾ കൊഴിയുകയും കുരുന്നിലകൾ തളിർക്കുകയും ചെയ്തു.
പ്രാക്ടിക്കൽ പരീക്ഷകൾക്ക് മുന്നേ ബുധനും വ്യാഴവുമായി എല്ലായാഴ്ചയും ബോട്ടണിക്കും സൂവോളജിക്കും ലാബുണ്ട്. കെമിസ്ട്രി ലാബ് സമയത്ത് അജിമോൾ ടീച്ചർ ഇളയകുഞ്ഞൂനെ ഗർഭിണിയായിരുന്നോണ്ട് മറ്റൊരു ടീച്ചറാണ് പകരം വന്നത്. ബി എഡ് പ്രാക്ടീസിനു വന്നതെന്നാണ് മങ്ങിയൊരോർമ.
ആ ടീച്ചർ ഒരല്പം ഭയങ്കരിയായിരുന്നു.
ആ ടീച്ചർ ഒരല്പം ഭയങ്കരിയായിരുന്നു.
ലാബിൽ മിണ്ടാതേം ശ്വസിക്കാൻ ഭയന്നും, ഞങ്ങൾ അതിർത്തിയിലെ പട്ടാളക്കാരെപ്പോലെനിന്നു. പലയാവർത്തി നിന്നോണ്ട്, സ്വപ്നം കാണുകയും ടെസ്റ്റ് ട്യൂബുകൾ പൊട്ടിക്കയും ചെയ്ത് അഞ്ജലി ഫൈൻതുകയെ നന്നായി പെരുപ്പിച്ചു. എത്ര ഉപദേശിച്ചാലും വഴക്കിട്ടാലും ശരിയാവാത്ത അവളിലെ സ്വപ്നരോഗി ലാബിലുടനീളം 'ഛിൽ ഛിൽ' ഒച്ചകളുണ്ടാക്കിക്കൊണ്ടേയിരുന്നു.
കാണാപ്പാഠം അന്നും അന്യതീരത്ത് നിൽക്കയാൽ സാൾട്ട് അനാലിസിസിനുള്ള റഫ് ബുക്ക്, ടീച്ചർ കാണാണ്ട് ഒളിച്ചുനോക്കിയാണ് ഓരോ ടെസ്റ്റും ചെയ്യുക!
ആയ്യിടെ, ബുക്ക് പുറത്ത് വയ്ക്കുകയോ അല്ലെങ്കിൽ അകത്ത് മേശപ്പുറത്ത് വയ്ക്കണമെന്നുള്ള കർശന നിയമം വന്നതോടെ വെട്ടിലായി.
അങ്ങോട്ടുമിങ്ങോട്ടുമോടുന്ന ടീച്ചർ ഇടയിൽ ഞങ്ങളുടെ ഇടത്തെത്തും. കള്ളി വെളിവാകാതെയിരിക്കാൻ കണ്ണിക്കണ്ട കുപ്പികളൊക്കെ എടുത്ത് തുറന്ന്, ടെസ്റ്റ് ട്യൂബിലിട്ടും ലെഡ് തരികളെ കിട്ടാനായി, കിട്ടിയ ആസിഡുകളൊക്കെ ഒഴിച്ചും നടക്കുന്ന രാസപ്രവർത്തനങ്ങളിൽ 'ഠ ഠാ' ശബ്ദങ്ങളോ, കനത്ത പുകയോ പുറപ്പെടുവിച്ച് ടെസ്റ്റ് ട്യൂബുകൾ എന്നെ പകച്ചുനോക്കും.

പിന്നെയും നീളുന്ന ടീച്ചറുടെ നോട്ടത്തിൽ നിന്ന് രക്ഷനേടാൻ നാട്യക്കാരി ഞാൻ ബുക്കെടുത്തെഴുതി നടന്നും പിപ്പറ്റിൽ വെള്ളം വലിച്ചെടുത്ത്, വായിൽപ്പോയ വെള്ളത്തെ തുപ്പിക്കളഞ്ഞും ബിയൂററ്റ് കയ്യിലിട്ടാട്ടിയുമൊക്കെ തതിത്തൈ കളിച്ചു.
പരീക്ഷയ്ക്ക് മുന്നേ എല്ലാം വൃത്തിക്ക് പഠിച്ചു.
പരീക്ഷയ്ക്ക് മുന്നേ എല്ലാം വൃത്തിക്ക് പഠിച്ചു.
കമ്പ്യൂട്ടർ ബാച്ചിലെ കുട്ടികളായിരുന്നു ഞങ്ങൾക്കുമുന്നെ പ്രാക്ടിക്കലിന്. അവരെന്തോ കുഴപ്പം കാണിച്ചതോണ്ട് ഞങ്ങൾക്കുള്ള ആനോഡ്കളുടെയും കാഥോഡ്‌കളുടേയും എണ്ണം വെട്ടിക്കുറച്ചാണ് പരീക്ഷയ്ക്ക് കിട്ടിയത്.
വോള്യുമെട്രിക് ടെസ്റ്റിന് ശേഷമായിരുന്നു സാൾട്ട് അനാലിസിസ്.
വോള്യുമെട്രിക് ടെസ്റ്റിന് ശേഷമായിരുന്നു സാൾട്ട് അനാലിസിസ്.
അലുമിനിയം സൾഫേറ്റ് ആയിരുന്നു എന്റെ സാൾട്ട്. രണ്ടുവിഭാഗത്തിലേം ഒടുവിലത്തേതായതിനാൽ ഓരോ ടെസ്റ്റും ചെയ്യുമ്പോഴും ആധി കൂടിക്കൂടി വന്നാണ് സാൾട്ട് ഐഡന്റിഫിക്കേഷൻ നടക്കുന്നത്.
പരീക്ഷയ്ക്ക് ഇൻവിജിലേറ്ററായി വന്ന ടീച്ചർക്കൊപ്പം അജിമോൾ ടീച്ചറാണ് ഉണ്ടായിരുന്നത്.
വാല്യൂ എഴുത്തിൽ തെറ്റ് വന്നപ്പോൾ,തിരുത്തിയെഴുതാനുള്ള അവസരം തന്ന്, മാർക്ക് പോകാതെ ടീച്ചറെന്നെ സഹായിച്ചു.
പരീക്ഷയ്ക്ക് ഇൻവിജിലേറ്ററായി വന്ന ടീച്ചർക്കൊപ്പം അജിമോൾ ടീച്ചറാണ് ഉണ്ടായിരുന്നത്.
വാല്യൂ എഴുത്തിൽ തെറ്റ് വന്നപ്പോൾ,തിരുത്തിയെഴുതാനുള്ള അവസരം തന്ന്, മാർക്ക് പോകാതെ ടീച്ചറെന്നെ സഹായിച്ചു.
ഫിസിക്സ് പ്രാക്ടിക്കൽ കുറച്ചു കടുകട്ടി ആയിരുന്നു. ഇരുപത്തിനാല് കടലാസ് കഷ്ണങ്ങൾ മറിച്ചിട്ടിട്ട് അതീന്ന് രണ്ടെണ്ണമെടുത്ത് അതുവേണം ചെയ്തുകാണിക്കാൻ.
ഭാഗ്യത്തിന് മീറ്റർ ബ്രിഡ്ജ് ഒന്നും കിട്ടിയില്ല. പ്രിസത്തിന്റെ ഫോർമുലയിലെ മാറ്റങ്ങൾ കണ്ട് വെരിഫൈ ചെയ്യാനെത്തിയ സാർ വീണ്ടും വീണ്ടും പറയിപ്പിച്ചാണ് ശരിയിലേക്ക് എത്തിപ്പെടുന്നത്.
ഭാഗ്യത്തിന് മീറ്റർ ബ്രിഡ്ജ് ഒന്നും കിട്ടിയില്ല. പ്രിസത്തിന്റെ ഫോർമുലയിലെ മാറ്റങ്ങൾ കണ്ട് വെരിഫൈ ചെയ്യാനെത്തിയ സാർ വീണ്ടും വീണ്ടും പറയിപ്പിച്ചാണ് ശരിയിലേക്ക് എത്തിപ്പെടുന്നത്.
ബോട്ടണിക്ക് ലാബിൽ പല ചെടികളുടെ ഛേദം പഠിക്കാൻ ഉണ്ടായിരുന്നു. വാഴനാരും കൊടകനും ചെത്തിപ്പൂവും അങ്ങനെ വെറൈറ്റികളേറെ. പുതുപുത്തൻ ബ്ലേഡ് കൊണ്ട് ആദ്യം പച്ചക്കറി നുറുക്കുന്ന പോലെ അരിഞ്ഞും, പിന്നെ അതിന് നോവുമെന്ന പോലെയും അരിഞ്ഞുമൊക്കെ മൈക്രോസ്കോപ്പിലൂടെ നോക്കി നോക്കി കണ്ണ് കഴച്ചു മടുത്തു.
പ്രാക്ടിക്കൽ എക്സാമിന് ആന്തെറാണ് ഉണ്ടായിരുന്നത്. അതാണേൽ ലാബിൽ വച്ചെനിക്കൊരിക്കലും കിട്ടാത്തതും.
പോയി മാർക്കെന്ന അങ്കലാപ്പ് മാരിക്കാറുപോലെ മനസിനെ മേഘാവൃതമാക്കി.
പോയി മാർക്കെന്ന അങ്കലാപ്പ് മാരിക്കാറുപോലെ മനസിനെ മേഘാവൃതമാക്കി.
ചുവന്ന സ്റ്റെയിൻ ആന്തെറിനുമേൽ ഒഴിച്ചുവച്ച്, ഇനിയെന്തെന്നറിയാതെ പകച്ചിരുന്നപ്പോൾ പിന്നിൽ വന്നുനിന്ന് രസ്ന ടീച്ചർ, "വെള്ളൊഴിക്കടോ"ന്ന് മുരണ്ടു.
വെള്ളമൊഴിക്കണമെന്നുള്ളത് പോലും ഞാൻ മറന്നുപോയിരുന്നു.
രണ്ടുതവണ ചെയ്‌തിട്ടും കിട്ടിയില്ല!
മൂന്നാമത്തേതിനെ മൈക്രോസ്കോപ്പിലേക്ക് കൊണ്ടുപോകാനായി ഒരുക്കിക്കൊണ്ടിരുന്നതിനിടയിൽ നോക്കാൻ വന്ന ടീച്ചർ, "ഞാൻ നോക്കട്ടെ, എവിടെ"ന്നൊക്കെ പറഞ്ഞെടുത്തുകൊണ്ട് നടന്നു.
മൂന്നാമത്തേതിനെ മൈക്രോസ്കോപ്പിലേക്ക് കൊണ്ടുപോകാനായി ഒരുക്കിക്കൊണ്ടിരുന്നതിനിടയിൽ നോക്കാൻ വന്ന ടീച്ചർ, "ഞാൻ നോക്കട്ടെ, എവിടെ"ന്നൊക്കെ പറഞ്ഞെടുത്തുകൊണ്ട് നടന്നു.
ദൈവമേ.. അതിലെങ്ങാനും വന്നില്ലെങ്കിൽ കഴിഞ്ഞു കഥ!
കുഞ്ഞ് നഷ്ടപ്പെട്ട അമ്മയെപ്പോലെ ഞാനോടിയെത്തുമ്പോഴേക്കും ടീച്ചർ നോട്ടമെല്ലാം കഴിഞ്ഞ് എന്നെക്കണ്ട് റോൾ നമ്പർ ചോദിച്ചു.
മിടിക്കുന്ന നെഞ്ചോടെ "53" ന്ന് പറയേം ഞാൻ പറക്കേമായിരുന്നു.
ചെന്നുനോക്കുമ്പോൾ ഞാനിതുവരെ, എത്രയരിഞ്ഞിട്ടും കിട്ടാത്ത, കൂട്ടുകാരുടെ സ്ലേഡിൽ മാത്രം കണ്ട ആന്തെർ എന്നെ നോക്കി പുഞ്ചിരി തൂകി കിടപ്പുണ്ടായിരുന്നു!..

പിന്നെയുള്ളത് സ്റ്റഫ് ചെയ്തുവച്ച ചെടികളെ തിരിച്ചറിയുന്ന കടമ്പയാണ്. മതിലിന്മേൽ തലയെടുപ്പോടെ വളരുന്ന മോസയുടെ മുന്നിൽ ഞാൻ വീണുപോയി.
രസ്ന ടീച്ചറെത്ര കണ്ണുമിഴിച്ചിട്ടും അതിന്റെ ശാസ്ത്രനാമം എന്റെ നാവ് ഓർത്തെടുത്തില്ല!.
രസ്ന ടീച്ചറെത്ര കണ്ണുമിഴിച്ചിട്ടും അതിന്റെ ശാസ്ത്രനാമം എന്റെ നാവ് ഓർത്തെടുത്തില്ല!.
പണ്ട് കുറേപ്പറിച്ചുകൂട്ടി തലവെട്ടിക്കളിച്ച ശാപമെന്നോർത്ത് ഒരു മാർക്കങ്ങ് മരിച്ചുവീണു!
സൂവോളജിക്ക് പാറ്റയെക്കീറൽ തന്നെയാണ് സുപ്രധാന പരിപാടി. മെറൂൺ നിറത്തിൽ സ്തരച്ചിറകുകളേന്തിയ ഒരുപറ്റം പാറ്റകൾ കൂട്ടത്തോടെ മരണപ്പെടുന്ന ദിനം!
വീട്ടിൽ പുല്ലുപോലെ ഓടിനടന്ന്, രാത്രി ഉറക്കം കെടുത്തി തോന്നണിടത്തേക്ക് പറന്നുനടന്നവരെ ആ ദിവസം കാണാനില്ലാതെയായി!!
പിന്നെയപ്പുറത്തെ വീട്ടിലെ ഫ്രിഡ്ജ് കൊണ്ടന്ന പെട്ടീന്ന് തപ്പി ഒരുവിധം രണ്ടെണ്ണത്തിനെ കിട്ടി. കൂടിലിട്ട്, ക്ലാസ്സിൽ കൊണ്ടുചെന്ന് രണ്ട് പാറ്റേണ്ടാന്ന് ചോദിച്ചുവന്ന ആർക്കോ ഒരെണ്ണത്തിനെ കൊടുത്ത് ദാനശീലത്തിന്റെ മകുടോദാഹരണമായി.

കീറിപ്പഠിക്കണ കാലത്ത്, ക്ലോറോഫോമിന്റെ കുപ്പീലിട്ട് കുലുക്കിയെടുത്താലും ബോധം കെടാത്ത ചിലത് പറന്നുനടക്കും.
മറ്റുള്ളവ ഓപ്പറേഷൻ ടേബിളിൽ പോലും നടന്നുനീങ്ങാൻ ശ്രമിക്കും!.
അങ്ങനെ നടക്കാൻ ശ്രമിച്ച ഒരുവനെയാണ് എനിക്ക് കിട്ടിയത്. തടിയിൽ നിന്നും തെന്നി നീങ്ങുന്നവന്റെ കാലുകളിൽ മൊട്ടുസൂചികൾ തറച്ചു.
നിവർത്തിക്കിടത്തി എല്ലാക്കാലും കൈയ്യും ബന്ധിച്ച് മയങ്ങിത്തുടങ്ങാത്ത ആ ഹതഭാഗ്യന്റെ വയർ കീറുകയായി.
മഞ്ഞ നിറമുള്ള മാൽപീജിയൻ ട്യൂബ് തെളിയണ വരേയ്ക്കും വെള്ളമൊഴിച്ചും ഫോർസെപ്സ് കൊണ്ടു വൃത്തിയാക്കിയും ഓപ്പറേഷൻ പുരോഗമിക്കും. വല്ലാത്ത നാറ്റമുണ്ടാകും അന്നേരമെല്ലാം. പുസ്തകത്തിലെ പടത്തിലെന്ന പോലെ എല്ലാ ഭാഗവും അടയാളപ്പെടുത്തി, പേപ്പർ കഷ്ണം കൊണ്ട് നാട്ടും.

പരീക്ഷയ്ക്ക് കിട്ടിയ രോഗി നേരത്തെ ചത്തിരുന്നു. അതിന്റെ ഉള്ളുമുഴുവൻ എന്തോ പദാർഥം തിങ്ങിനിന്നു. അതിനെമാറ്റി ജീവനുള്ള രോഗിയിലായി തുടർപ്രക്രിയകൾ.
ചീക് സെൽസായിരുന്നു മറ്റൊരു ടെസ്റ്റ്.
ചീക് സെൽസായിരുന്നു മറ്റൊരു ടെസ്റ്റ്.
ഏറ്റവുമാസ്വദിക്കുകയും പക്ഷേ ജീവിച്ച കാലത്ത് വളരെ ആധികൊള്ളുകയും ചെയ്ത കാലമായിരുന്നു പ്രാക്ടിക്കൽ പരീക്ഷകൾ.
പോയ രണ്ടുവർഷങ്ങളെ ഓർക്കുമ്പോൾ ദുഃഖവും സന്തോഷവും ഇടകലർന്ന കുറേ നല്ല നിമിഷങ്ങൾ!
പിണക്കങ്ങൾ, പരിഭവങ്ങൾ, തെറ്റിദ്ധാരണകൾ!
പ്രായത്തിന്റെ ചാപല്യത്തിൽ കോർത്ത അമളികൾ! ഒരു കാര്യോമില്ലാതെ വന്നുപോയ തെറ്റുകൾ!
പ്രായത്തിന്റെ ചാപല്യത്തിൽ കോർത്ത അമളികൾ! ഒരു കാര്യോമില്ലാതെ വന്നുപോയ തെറ്റുകൾ!
ഒരു വിളിപ്പാടകലെ എന്നും നിലനിൽക്കുന്ന അടുത്ത സൗഹൃദങ്ങൾ..
അന്നുവീണ വട്ടപ്പേരുകൾ! (ഓർമ ഉള്ളതും സഭ്യത ഉള്ളതും മാത്രേള്ളൂ)
അന്നുവീണ വട്ടപ്പേരുകൾ! (ഓർമ ഉള്ളതും സഭ്യത ഉള്ളതും മാത്രേള്ളൂ)
ആശാൻ!
ഡുണ്ടു!
ഉണ്ട!
പാറ്റ!
അമ്മൂണ്ട!
ജാദു!
തെയ്യാമ്മ!
നമ്പോലൻ!
സുന്ദരി!
ഡുണ്ടു!
ഉണ്ട!
പാറ്റ!
അമ്മൂണ്ട!
ജാദു!
തെയ്യാമ്മ!
നമ്പോലൻ!
സുന്ദരി!
മലയോരഗ്രാമ സന്ധ്യകളിൽ, പച്ചപ്പുകളിലേക്ക് കോടയിറങ്ങുംപോലെയാണ്, മറവിയുടെ പുകമറയിൽ നിന്ന് ഏതാനും ചില മുഖങ്ങൾ, പഴയ ക്ലാസ്സ്മുറിയിൽ, ബഞ്ചുകൾക്കരികെ നിന്ന് ഓർത്തെടുക്കാനാണ് ഞാൻ വന്നതെന്ന് പറഞ്ഞപ്പോൾ അവരെല്ലാവരും ചിരിച്ചു..
ചിലരെ കാണാൻ കൂടി കഴിയാത്തത്ര മൂടൽ വന്നുനിറഞ്ഞിരിപ്പാണ്.
മുറിയെ രണ്ടായിപ്പകുത്ത്, ഇടതും വലുതുമായി ഭാവിയിലെ പൗരന്മാരും പൗരികളും ടീച്ചറില്ലാപ്പിരീഡിനെ സർവ്വാലങ്കാര ആഘോഷങ്ങളോടെ തകർത്തുവാരുകയാണ്. കൂട്ടത്തിലെ കുഞ്ഞൻ സേതു റോക്കറ്റ് ഉണ്ടാക്കി പറത്തിക്കളിക്കുന്നു. ചിലർ റെക്കോർഡ് എഴുത്താണ്.
പെൺകുട്ടികളെല്ലാം സ്‌ഥിരമായി താന്താങ്ങളുടെ ബഞ്ചും സ്‌ഥാനവും മറ്റാർക്കും കൊടുക്കാതെ, അങ്ങനെ തന്നെയിരുന്നുപോന്നപ്പോൾ ആൺകുട്ടികൾ പക്ഷേ കിട്ടുന്നിടത്തെല്ലാമിരുന്നു. അലമ്പാൻ തോന്നുമ്പോൾ അവരോടി പിന്നിലിരിക്കും. ഉറക്കം തൂങ്ങി, ബോധമില്ലാത്താഴ്‌വരയിലേക്കുള്ള യാത്രയിൽ സ്വബോധത്തിനും അബോധത്തിനുമിടയിലുള്ള നൂൽപ്പാലത്തിന്മേൽ വച്ച് കഴുത്തുവെട്ടിയും ചുറ്റുപാടോർക്കാതെ വാ കീറി, സൊറ പറഞ്ഞും ബഹളത്തിന്റെ ഉച്ചസ്‌ഥായിലെത്തിയവർ മാത്രം, മുൻനിരയിലേക്ക് സ്വാഗതം ചെയ്യപ്പെട്ടു.
യൂണിഫോമിൽ അവരെല്ലാം നിരന്നിരുന്ന് കലപില കൂട്ടുമ്പോഴും മരണപ്പെട്ടവളുടെ ആത്മാവെന്ന പോലെ ഞാനവർക്കിടയിൽ നിന്നു. കൂട്ടത്തിൽ എനിക്കെന്നെത്തന്നേയും കാണാം.
പെൺകുട്ടികളുടെ ആദ്യ നിരയിൽ ധന്യ ഉദയനും സംഘവും ഇരിപ്പുണ്ട്. അവരായിരുന്നു ഞങ്ങളുടെ അയൽബഞ്ച്. ധന്യയും അനു പ്രകാശും, രശ്മിയും ലക്ഷ്മിയൊക്കെ ബുക്കെടുത്ത് വച്ചെന്തോ എഴുതുകയാണ്. ഇടദിവസങ്ങളിൽ ശ്രീലക്ഷ്മിയും അവിടെയിരിക്കും. ക്ലാസ്സിലെ ത്രിമൂർത്തികളായിരുന്ന ധന്യ-രശ്മി-അനുമാർ എല്ലായ്പ്പോഴും ഒന്നിച്ചുതന്നെ നടന്നു.
രണ്ടാംനിരക്കാർ ഞങ്ങളാണ്. അശ്വതിയും അഞ്ജലി ബി യും ഇരുവശങ്ങളിൽ അറ്റങ്ങളിൽ നിലയുറപ്പിച്ചു. എല്ലാവരുമിരുന്നുവരുമ്പോൾ അഞ്ജലി ബി യ്ക്ക് സ്‌ഥലം കിട്ടാറില്ല. തൊട്ടപ്പുറത്തിരുന്ന അഞ്ജലി ഉല്ലാസിനോട് നീങ്ങാൻ പറഞ്ഞ് ഞാൻ ബിയെ വലിച്ചിരുത്തി. അഞ്ജലിക്കപ്പുറം സജിതയാണ്. പിന്നിരയിൽ അശ്വനി അശോകൻ ആര്യ എസിനോട് പതിവുപോലെ വഴക്ക് കൂടുകയാണ്.
ദേഷ്യപ്പെടുമ്പോൾ അവളുടെ മൂക്കുത്തി പതിവിലുമേറെ തുള്ളിക്കളിക്കുന്നു.
ദേഷ്യപ്പെടുമ്പോൾ അവളുടെ മൂക്കുത്തി പതിവിലുമേറെ തുള്ളിക്കളിക്കുന്നു.
"എനിക്ക് സൗന്ദര്യമില്ലാഞ്ഞിട്ടാണോ അടുത്തിരിക്കുമ്പോൾ എന്നും അനിഷ്ടമെ"ന്ന് പതം പറഞ്ഞ് ആര്യ വല്യ കണ്ണുകളിൽ വെള്ളം നിറച്ചു.
തെയ്യാമ്മയെന്ന് വിളിപ്പേരുള്ള ലക്ഷ്മി മുറപോലെ ആര്യയുമായിട്ട് കൊമ്പുകോർക്കും. ആര്യയും ഒട്ടും വിട്ടുകൊടുക്കാതെ പിടിച്ചുനിൽക്കും. ക്ലാസ്സ് ടീച്ചർ, രസ്ന ടീച്ചറുടെ പെറ്റും വലം കൈയ്യുമായിരുന്നു ലക്ഷ്മി.
തെയ്യാമ്മയെന്ന് വിളിപ്പേരുള്ള ലക്ഷ്മി മുറപോലെ ആര്യയുമായിട്ട് കൊമ്പുകോർക്കും. ആര്യയും ഒട്ടും വിട്ടുകൊടുക്കാതെ പിടിച്ചുനിൽക്കും. ക്ലാസ്സ് ടീച്ചർ, രസ്ന ടീച്ചറുടെ പെറ്റും വലം കൈയ്യുമായിരുന്നു ലക്ഷ്മി.
ചൈതന്യയും ശരണ്യയും തലേന്നത്തെ ഖുശി സീരിയൽ വർത്തമാനങ്ങളിലാണ്.
നായികയും നായകനും തമ്മിൽ അറിയാതൊന്ന് കൊണ്ടുപോയാൽ സ്റ്റിൽ ആയി നിന്ന് 'റബ്ബാവേ'ന്നൊരു പാട്ടിലൊരമുക്കാൽ മണിനേരം പോക്കാണെന്ന് പറഞ്ഞവർ പിന്നെയും ചിരിച്ചു.
നായികയും നായകനും തമ്മിൽ അറിയാതൊന്ന് കൊണ്ടുപോയാൽ സ്റ്റിൽ ആയി നിന്ന് 'റബ്ബാവേ'ന്നൊരു പാട്ടിലൊരമുക്കാൽ മണിനേരം പോക്കാണെന്ന് പറഞ്ഞവർ പിന്നെയും ചിരിച്ചു.
ഇടനേരങ്ങളിൽ ഞാനവരുടെ ബെഞ്ചിലേക്ക് പോകാറുണ്ട്.
ക്ലാസ്സ്മുറിയിലെ ഏറ്റവും സുന്ദരമായ ജനാലകളിലൊന്ന് അവരുടെ ഭാഗത്താണ്. അവിടെ നിന്ന് നോക്കിയാൽ അമ്പലം കാണാം. ഗുരുമന്ദിരവും, ഗേൾസ് സ്കൂളിലെ തണൽമരങ്ങളുടെ ഇലമറയിലൂടെ, തൊഴാൻ വരുന്നവരെയും റോഡിൽ നടക്കുന്നവരെയും നോക്കി കാറ്റും കൊണ്ടങ്ങനെ നിൽക്കാൻ എന്തൊരു ഭംഗിയാണെന്നോ..
അന്നത്തെ വെയിലുകൾ, അസ്തമനകാന്തിക്ക് തൊട്ടുമുന്നെ ചോന്ന എണ്ണയിൽ തേച്ചുകുളിക്കും. വൈകുന്നേരക്കാറ്റ് കിഴക്കോട്ട് വീശിത്തുടങ്ങുമ്പോൾ അവരിറങ്ങി മണ്ണിലേക്ക് നടക്കുമ്പോൾ സ്കൂൾ വിടാനാകും. കാഹളമുയർത്തി സൈക്കിൾപ്പടകൾ റോഡിലേക്ക് ഇരച്ചൊഴുകിയൊരു നദിയെപ്പോലെ പ്രവഹിക്കും.
അന്തിവെയിലിൽ അഞ്ജിതയുടെ മുടിയിഴകൾ വെട്ടിത്തിളങ്ങി, സദാ കാറ്റിൽ റിബണോടൊത്ത് നൃത്തം ചെയ്തു.
സതിയും അശ്വതിരാജും ലക്ഷ്മിപ്രിയയുമൊക്കെയാണ് മറ്റു അന്തേവാസികൾ. ലക്ഷ്മിപ്രിയയും അശ്വതി രാജുവും അന്നത്തെ ഇണ പിരിയാപ്രാവുകളായിരുന്നു. സംസ്‌കൃതം കുട്ടികളിലൊന്നായിരുന്ന സതി പണ്ടുമുതലേ എനിക്കൊപ്പം പഠിച്ചിരുന്നതാണ്. സതിയെപ്പോലെ ഇത്ര പാവം പിടിച്ചൊരാളെ എങ്ങുനിന്നും എനിക്ക് വേറെ കണ്ടെത്താനായിട്ടില്ല.
അവരിലും പിന്നിലായിരുന്നു ഇന്ദുലേഖയും മറ്റും. ഇന്ദുലേഖയെക്കുറിച്ചോർക്കുമ്പോഴെല്ലാം അവളുടെ നീളൻ മുടിയാണ് ഓർമ വരിക. ശ്യാമിലിയും അശ്വനീരാജുമൊക്കെ പണ്ടുമുതൽക്കേ ഒന്നിച്ചാണ്. ദേവിയും പ്രജിനയും ദിവ്യദാസും ശ്യാമിനിയുമൊക്കെയായി ആങ്കുട്ടികളുടെയവസാനമായി ഭിത്തിയോട് ചേർന്നുള്ള ബഞ്ചിൽ ചാരിയിരുന്നു.

ഇംഗ്ലീഷിൽ, രണ്ടാം വർഷത്തിലാണ്, നിശ്ചിന്ദിപ്പൂരിലെ മുളങ്കാടുകളിൽ ഓടിക്കളിച്ചു വളർന്ന ദുർഗയുടെയും അവളുടെ അനുജൻ അപുവിന്റെയും കഥ പറയുന്ന ബംഗാളി സിനിമയെക്കുറിച്ചും സംവിധായകൻ സത്യജിത് റേയെക്കുറിച്ചും പഠിക്കാനുണ്ടായിരുന്നു. ആ സിനിമയെ പ്രദർശിപ്പിക്കുകയും പിന്നീട്, ക്ലാസ്സീന്ന് അത് നാടകമായപ്പോൾ ശ്രദ്ധേയ വേഷങ്ങളിൽ ശ്യാമിനിയും, ദിവ്യ ദാസും ശരത്തുമെല്ലാം അഭിനയിച്ചു.
ദേവി, പഴയ സായാഹ്നങ്ങളിലെ പത്താം ക്ലാസ്സിനോടനുബന്ധിച്ചുള്ള ആധിക്യപഠനത്തിന്റെ നേതൃ സ്‌ഥാനീയയായിരുന്നു. മുല്ലപ്പൂപ്പല്ല് കാട്ടിയുള്ള പ്രജിനയുടെ ചിരിയാണ് മനസിലെന്നും മഴവില്ലോടെ തെളിയുന്നത്. ഒന്നുമുതൽ പന്ത്രണ്ട് വരേയും അശ്വനിയെന്റെ കൂടെയുണ്ടായിരുന്നു. ശ്യാമിലിയും അവളും ഞാനുമെല്ലാം പെരുന്നേർമംഗലത്തെ പഴയ ചങ്ങാതികളാണ്. ശ്യാമിലി എനിക്കൊപ്പം പിൽക്കാലത്ത് കോളേജിൽ ബാച്ച്മേറ്റ് ആയിമാറി.
ജാക്‌സണും അമലുമൊക്കെയായിരുന്നു ചങ്ക് കൂട്ടുകാർ. വരാന്തകളിലെ ചുവന്ന കൈവരിയിൽ ചാരിനിന്ന്, ചിലപ്പോൾ തൂണിനെ കെട്ടിപ്പിടിച്ച് ഇന്റെർവെല്ലുകൾ ഞങ്ങളുടെ വർത്തമാനക്കളരിയായി.
എല്ലാക്കൊല്ലവും വിഷ്ണൂമായി ജാക്കപ്പൻ ഉത്സവത്തിന് വരും. സ്കൂളീന്ന് പോന്നതില്പിന്നെയും അകലങ്ങളിലേക്ക് കൂടുമാറിയ അമലിനെക്കുറിച്ച് അധിക വിവരമുണ്ടായില്ല. ജാക്കുവിനെ ഇടവേളകളെടുത്തായാലും കണ്ടിരുന്നു. അമലാണ് സജിതയ്ക്ക് 'ഉണ്ട' എന്നുപേരിട്ടത്. അവൾ തിരിച്ച് അമലുണ്ടയെന്ന് കളിയാക്കും.

തലമുടി മുഴുവൻ ചുരുണ്ടുരുണ്ട്, ചീകാൻ കൂടി പറ്റാത്തവണ്ണം മാറിയപ്പോൾ വിഷ്ണു കെ വിയെ വിളിച്ചുവന്ന പേരായിരുന്നു ന്യൂഡിൽസ് തലയനെന്ന്. ക്ലാസ്സിലപ്പോൾ വിഷ്ണൂന്ന് വിളിച്ചാൽ വിളി കേൾക്കാൻ നാലാൾക്കാരുണ്ട്. വിഷ്ണു സി എമ്മും, വിഷ്ണു കെ വിയും, വിഷ്ണു പി ജിയും വിഷ്ണു നാരായണനും.
ഫിസിക്സിന്റെ ലാബ് ഗ്രൂപ്പിൽ എനിക്കൊപ്പമായിരുന്നു വിഷ്ണു പി ജി. പെൻഡുലത്തിന്റെ വെലോസിറ്റി പഠിക്കുമ്പോൾ എന്റെ കയ്യീന്ന് പാവം കുറേ പെൻഡുലയിടികൾ തലയിലേറ്റ് വാങ്ങി. അഞ്ജിതയുടെ ശാസനാരൂപേണയുള്ള ചോദ്യം ചെയ്യലില്ലാതെയിരുന്നെങ്കിൽ ആ തലയിൽ ഞാനൊരു കുത്തബ് മിനാർ പണിതേനെ!
പൊക്കമില്ലാതിരുന്ന ശ്രീനാഥും സേതുവും അസംബ്ലിക്കെന്നും മുൻനിരയിൽ നടന്നുപോയി.
ട്യൂഷനന്ന് റസൽസിലാണ്. കണിച്ചുകുളങ്ങരക്കവലയിലുള്ള ട്യൂഷൻ സെന്ററിലേക്കുള്ള കുതിച്ചുപായലുകളുടെ മഴയും മഞ്ഞും കൊണ്ട കാലം. രാവിലെ ഏഴരയ്ക്കുള്ള ക്ലാസ്സിന് വീട്ടിന്നിറങ്ങുമ്പോൾ മിക്കപ്പോഴും വൈകലുണ്ട്. ചവിട്ടിപ്പാഞ്ഞ് പറന്നുപോയാലും അപൂർവമായി മാത്രം നേരത്തിന് ചെന്നു. അല്ലാത്തപ്പോഴെല്ലാം തല്ല് വാങ്ങി.
മഴയുള്ള ദിവസത്തിനായി ആർത്തി പൂണ്ടിരുന്നിട്ടുണ്ട്. മഴക്കോട്ട് വാങ്ങിയതിന്റെ പിറ്റേ നാൾ തൊട്ട്.
അങ്ങനെ കാത്തുകാത്തൊരുനാൾ ട്യൂഷൻ കഴിഞ്ഞിറങ്ങുമ്പോൾ പൊരിഞ്ഞ മഴയാണ്!
സ്‌കൂളിലേക്കുള്ള പടപ്പുറപ്പാടിൽ അശ്വതീം ആര്യേം ലക്ഷ്മീം സജിതേം അഞ്ജലീം ഞാനും അഭിഷേകും സേതൂം അങ്ങനെ റോഡ് കവിഞ്ഞും നിറഞ്ഞും പോകുമ്പോഴാണ് മാതാ ബസിന്റെ അനാവശ്യ എൻട്രി. മഴക്കോട്ടും, തൊപ്പിയുടെ അരികുകൾ കണ്ണ് മറയ്ക്കുന്നതിനാൽ എന്റെ വശങ്ങളിലേക്കുള്ള കാഴ്ച മറഞ്ഞും തെളിഞ്ഞും വന്നുകൊണ്ടിരുന്നു.
അഞ്ജന ടീച്ചറുടെ വീടെത്താറായപ്പോഴേക്കും സേതുവിന്റെ സൈക്കിൾ ബ്രേക്കും എന്റെ സൈക്കിൾ ബ്രേക്കുമായി ആലിംഗനബദ്ധരായി പരസ്പരം പിരിയാൻ വിസമ്മതിച്ച് അങ്ങനെ പോകുകയാണ്. സൈക്കിളുകൾ നിയന്ത്രണം വിട്ട് നൃത്തം ചെയ്തുതുടങ്ങി.

മാതാ ബസ്! ഞങ്ങളുടെ ഡാൻസ്!
ഞങ്ങളുടെ ഡാൻസ്! മാതാ ബസ്!
സേതുവെപ്പോഴാണ് ഇടയിൽ കയറി വന്നൂന്ന് എനിക്കൊരു പിടിയുമില്ല. ട്യൂഷൻ കഴിഞ്ഞതുവഴി പലനാൾ കടന്നുപോയപ്പോഴെല്ലാം, കുട്ടിയെ അയക്കാൻ ഈ മാതാ ബസും നോക്കി അഞ്ജന ടീച്ചർ പടിവാതിൽക്കൽ നില്ക്കും.
അകലെ നിന്നേ ഞങ്ങളീ കാഴ്ച കാണും. അടുത്തെത്തുമ്പോൾ ഒരു ചിരി കൊടുക്കാൻ ടീച്ചറെ നോക്കിയാൽ പക്ഷേ, കാണാത്ത ഭാവം നടിച്ച് കുട്ടിയുടെ മുടി ശരിയാക്കിയും ബാഗ് പിടിച്ച് നേരെയാക്കിയുമെല്ലാം അവഗണിക്കുകയാണ് പതിവ്.
അതിന്നുവിരുദ്ധമായി മാതാ ബസിനൊപ്പം നൃത്തം ചെയ്ത് വന്ന ഞങ്ങളെക്കണ്ട ടീച്ചറുടെ കണ്ണുകൾ താനേ ഞങ്ങളെ നോക്കിപ്പോയി.
ക്ലാസ്സിൽ വന്നപ്പോഴത് കണ്ടു കണ്ടില്ല മട്ടിൽ പറയുകയും ചെയ്തു.
അതിന്നുവിരുദ്ധമായി മാതാ ബസിനൊപ്പം നൃത്തം ചെയ്ത് വന്ന ഞങ്ങളെക്കണ്ട ടീച്ചറുടെ കണ്ണുകൾ താനേ ഞങ്ങളെ നോക്കിപ്പോയി.
ക്ലാസ്സിൽ വന്നപ്പോഴത് കണ്ടു കണ്ടില്ല മട്ടിൽ പറയുകയും ചെയ്തു.
കുട്ടിയെ കയറ്റാൻ ബസ് നിന്നപ്പോഴാണ് സ്വാതന്ത്ര്യം നേടി ഞങ്ങളുടെ സൈക്കിൾ ബ്രേക്കുകൾ തമ്മിൽ വേർപെട്ടത്!.
പെൺകുട്ടികളുടെ നീണ്ട നിരയും കടന്ന്, ഏറ്റവും പിന്നിലെ ജനാലയ്ക്കൽ തൊട്ടുരുമ്മുന്ന ഇലകളുടെ പച്ചക്കുത്തുകൾക്കും
വന്നലയ്ക്കുന്ന കാറ്റിനുമപ്പുറം പുറംകാഴ്ചകളിലേക്ക് ദൃഷ്ടിയയച്ചിരിപ്പാണ് സൂര്യയും ആതിരയും. ആതിരയെ അന്ന് ചീരയെന്നാണ് വിളിച്ചിരുന്നത്. അഞ്ജലി കൃഷ്ണനും രേവതിയും വിദ്യയും വീണയും രേഷ്മ രാജുവും ആര്യ വി എസുമെല്ലാം ഒരരികിൽ തന്നെ നില്പുണ്ട്. അഞ്ജലി കൃഷ്ണന്റെ കയ്യിലെ ഇടത്തരം വലിപ്പമുള്ള മറുകും അവളോടൊപ്പമുള്ള ഓർമക്കുത്താണ്.

ആര്യ വി എസിനെ ഓർക്കുമ്പോഴെല്ലാം അന്നത്തെ ക്രിസ്മസ് ഫ്രണ്ടിനെ കണ്ടുപിടിക്കലും, കിട്ടുന്ന സമ്മാനപ്പൊതിയും വർണ്ണക്കവറാലെ മനസിനെ പൊതിയും.
പത്താം ക്ലാസ്സിന്റെ ഒടുക്കത്തോടെയാണ് പത്തുരൂപയ്ക്ക് കിട്ടുന്ന ക്രിസ്റ്റലിൽ കൊത്തിയ മയിലും കോഴീം മാനും പോലുള്ള ശില്പങ്ങളെ മടുത്തുതുടങ്ങുന്നത്. അക്കാലങ്ങളിലെ മിക്കവരുടെയും പൊതിക്കുള്ളിൽ ഈ മയിലും മാനുമെല്ലാം സ്‌ഥിരമായി പ്രത്യക്ഷപ്പെട്ടു.
പഴമയ്ക്ക് വിഭിന്നമായി വെറൈറ്റി സമ്മാനങ്ങൾക്കായി,ആർത്തിയോടെയാണ് നമ്മുടെ പേര് വിളിക്കാൻ കാതോർക്കുക!

അങ്ങനെ നോക്കിനോക്കി എന്നെയാണ് നറുക്കിൽ കിട്ടിയതെന്ന് പറയാതെ സ്കൂളിന്നടുത്തുള്ള കടയിൽ ഒരുമിച്ചുപോയി, തിരഞ്ഞെടുപ്പിച്ച്, സമ്മാനിച്ച, താജ്മഹൽ പേപ്പർ വെയ്റ്റ് ഇന്നുമെന്റെ മേശപ്പുറത്ത് പാറിക്കാൻ മത്സരിക്കുന്ന ഫാനിനോട് കിടപിടിച്ച് പേപ്പറുകളെ അടക്കിപ്പിടിക്കുന്നുണ്ട്.
വർഷങ്ങൾക്ക് ശേഷം, രേഷ്മയുടെ വിവാഹത്തലേന്ന് എല്ലാരേയും വീണ്ടുമൊരിക്കൽകൂടി കണ്ടു. ജിതിനും സി എമ്മും ആര്യേം അരുണും ജാക്സണും ശ്യാമിലിയും ഞാനുമെല്ലാം കൊല്ലാകൊല്ലം ഉത്സവത്തിന് അശ്വതിയുടെ വീട്ടിൽ ഒത്തുകൂടുന്നതൊഴിച്ച്, വിവാഹ വേളകളായിരുന്നു മറ്റൊരു സംഗമവേദി.
ആസ്‌ഥാന നർത്തകിമാരായിരുന്നു ദിവ്യ ദാസും മീനു കെ തിലകനും.
ക്ലാസ്സിക്കൽ നൃത്തത്തോട്, നൃത്തത്തിന്റെ എ ബി സി ഡി അറിയില്ലെങ്കിലും കണ്ണും മിഴിച്ചവരുടെ ചലനങ്ങൾ വീക്ഷിക്കുക, ജതിക്കൊപ്പം കിലുങ്ങുന്ന മെഹന്തിക്കാലുകളിലെ ചിലങ്കകളുടെ പാട്ട് കേൾക്കുക, എന്നിങ്ങനെയുള്ള വാസനകളെന്നെ അവരെ, അന്യഗ്രഹ ജീവികളെന്ന പോലെ നോക്കാൻ പ്രേരിപ്പിച്ചു.

ദിവ്യ ദാസിന്റെ ഡാൻസാണ് കൊച്ചുക്ലാസ്സിൽ വച്ചാദ്യം കാണുന്നത്. മീനൂം അന്ന് കളിക്കുമെങ്കിലും ദിവ്യ അന്നെന്റെ മാനസ തോഴിയായതിനാൽ അവളെ മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ.
നീല നിറമുള്ള, പട്ടുപുടവ ഞൊറിയിട്ടുടുത്ത് കൊച്ചുദിവ്യ 'സിംഹ വാസനേ'ന്നുള്ള കീർത്തനത്തിൽ കാലുംപൊക്കി നിന്ന നിമിഷം അഭിമാനത്തോടെ വീക്ഷിച്ചു നിന്നു..
നീല നിറമുള്ള, പട്ടുപുടവ ഞൊറിയിട്ടുടുത്ത് കൊച്ചുദിവ്യ 'സിംഹ വാസനേ'ന്നുള്ള കീർത്തനത്തിൽ കാലുംപൊക്കി നിന്ന നിമിഷം അഭിമാനത്തോടെ വീക്ഷിച്ചു നിന്നു..
ദിവ്യയുടെ അമ്മയായിരുന്നു അവളുടെ ഏറ്റവും വല്യ സപ്പോർട്ട്. മംഗളാമ്മയുടെ സന്തോഷം നിറഞ്ഞ ചിരിയും, അമ്മയുടെ കയ്യിൽ തൂങ്ങി, ആടിപ്പാടി വരുന്ന ദിവ്യയെ ഓടിച്ചെന്നു കെട്ടിപ്പിടിച്ച് അവളുടെ അമ്മയുടെ കൂടെ ഞാനും നടക്കും. ഒരു മഴ പെയ്തുപോയപോലെ അമ്മയൊരുനാൾ പോയ്‌മറഞ്ഞു. ജീവിതമെന്നത് കാറ്റത്ത് കൊഴിഞ്ഞുപോകുന്ന ഇലപോലെ, ക്ഷണികമെന്ന് അന്നാണ് ആദ്യമറിയുന്നത്.
പ്രഭിൻ പ്രകാശായിരുന്നു ക്ലാസ്സിലെ വാനമ്പാടികളൊന്ന്. മൗനം എന്ന കവിത ചൊല്ലാൻ എസ് എൻ ഡി പി യുടെ ഒരു പരിപാടിക്ക് സ്കൂൾ കാലത്തിന് മുന്നേ അവനെ കണ്ട ഓർമ, പിന്നെയുമവന്റെ പാട്ട് കേട്ടപ്പോൾ ഞാനോർത്തെടുത്തു.
പ്രഭിന്റെ അടുത്ത സുഹൃത്തും കണ്ണാടിയുമൊക്കെ ആയിരുന്ന മനു അർജുൻ ഇന്നും സ്കൂളിലെ ജ്വലിക്കുന്ന ഓർമയാണ്. പ്ലസ് വണ്ണിലെ പോയ അഞ്ചുവിഷയങ്ങൾ അവനൊന്നിച്ചെഴുതിയെടുത്തു!!അതിന്നും അത്ഭുതാദരങ്ങളോടെ ടീച്ചർമാർ പാടിപ്പുകഴ്ത്തുന്നുണ്ട്.

പിന്നെയുമെത്രയോ മുഖങ്ങൾ!
മുന്നിലേക്ക് എത്തുമ്പോൾ രാകേഷ് ഇരിപ്പുണ്ട്. മെലിഞ്ഞു നീണ്ട രാകേഷിന്റെ മുഖത്ത് എന്നും ഒരു ചിരിയുണ്ടാകും. അടുത്തുതന്നെ വാതിലിനോട് ചേർന്ന് നന്ദുവും സോബിയും മാനത്തേക്ക് നോക്കിയിരിക്കുന്നു. ബ്രേക്ക് സമയങ്ങളിലെല്ലാം നന്ദു എല്ലാരുടെയടുത്തും ഓടി നടക്കും. അവനെല്ലാവരുടെയും നല്ലൊരു കൂട്ടായിരുന്നു.
നാട്ടിലുള്ള സമയത്തൊക്കെ പുറത്തുവച്ച് അനൂപിനെ കാണും. ഞാൻ കണ്ടില്ലെങ്കിലും അവൻ വിളിച്ചുനിർത്തി കുശലം പറഞ്ഞാണ് പോകാറുള്ളത്. ശ്യാമും ശബരിയും ഇരട്ടകളായതിനാൽ, തമ്മിലേതാണ് ശ്യാമെന്നറിയാതെ ശബരിയെക്കണ്ടാലും ചിരിക്കും. മറുചിരി വരാതാകുമ്പോൾ അതാരാണെന്ന് പിടികിട്ടും. ചമ്മി മടുത്തപ്പോൾ ഞാനാപ്പണി വേണ്ടെന്ന് വച്ചു.
സ്കൂൾകാലത്തെ പ്രേമങ്ങളിൽ ഞങ്ങളുടെ ക്ലാസ്സിലെ അനശ്വരനായിരുന്നു അഭിലാഷ്. തേപ്പുകളും ഒട്ടിക്കലുകളുമില്ലാതെ, അവൻ സ്നേഹിച്ച പെണ്ണിനെ തന്നെ വിവാഹം ചെയ്തു. കമ്പ്യൂട്ടർ സയൻസിലെ മീനുവിനെ.
സ്കൂൾകാലത്തെ പ്രേമങ്ങളിൽ ഞങ്ങളുടെ ക്ലാസ്സിലെ അനശ്വരനായിരുന്നു അഭിലാഷ്. തേപ്പുകളും ഒട്ടിക്കലുകളുമില്ലാതെ, അവൻ സ്നേഹിച്ച പെണ്ണിനെ തന്നെ വിവാഹം ചെയ്തു. കമ്പ്യൂട്ടർ സയൻസിലെ മീനുവിനെ.
**********
അന്നത്തെ അൻപത്തിയേഴോ അൻപത്തിയെട്ടോ വരുന്ന നമ്മളിന്ന്, പൊട്ടിയ വെള്ളമുത്തുമാല പോലെ ചിന്നിച്ചിതറിപ്പോയി..
ചിലരിന്നും ഒരു ലൈക്കിനും, മെസ്സേജിന്നുമപ്പുറം ആക്ടീവായി പച്ച വിളക്ക് പ്രകാശിപ്പിച്ചു നിൽക്കുന്നു..
ചിലരെവിടെയോ പോയിമറഞ്ഞു.
ഒരറിവുമില്ലാതെ ഒരു സോഷ്യൽ പ്ലാറ്റ്‌ഫോമിലും കണ്ടുകിട്ടാതെ...
ഒരറിവുമില്ലാതെ ഒരു സോഷ്യൽ പ്ലാറ്റ്‌ഫോമിലും കണ്ടുകിട്ടാതെ...
ജീവിതത്തിന്റെ ട്രാക്കുകളിൽ തിരക്കിൻ പൊടിപുരണ്ടവരെവിടെയോ ജീവിക്കുന്നുണ്ട്.
എപ്പോഴെങ്കിലും നമുക്കൊന്ന് ചേരണം.
തമ്മിൽ വന്നുപോയ മാറ്റങ്ങളെ എണ്ണിപ്പറഞ്ഞ്,പഴയ കുശുമ്പും കുന്നായ്മയും എഷണീമൊക്കെ പൊടിതട്ടിയെടുത്ത് A2 പിള്ളേരാകണം.
തമ്മിൽക്കണ്ടാൽ മിണ്ടാതിരിക്കുന്നവരുണ്ടേൽ അലിയിപ്പിച്ചു കളയണം പരിഭവങ്ങൾ, പറഞ്ഞാൽ തീരുമെങ്കിൽ..
ആകെക്കൂടി കുഞ്ഞനൊരു ജീവിതത്തിൽ ഇനിയോർത്ത് വയ്ക്കാൻ!
ഓർമിക്കപ്പെടാൻ നമുക്ക് കണ്ടുമുട്ടണം!
ഓർമിക്കപ്പെടാൻ നമുക്ക് കണ്ടുമുട്ടണം!
പണ്ട് വായിച്ചൊരു കവിതയിലവസാനിപ്പിക്കട്ടെ.
"കാലമിനിയുമുരുളും,
വിഷു വരും,
വർഷം വരും,
തിരുവോണം വരും,
പിന്നെയോരോ തളിരിലും പൂ വരും,
കായ് വരും,
വിഷു വരും,
വർഷം വരും,
തിരുവോണം വരും,
പിന്നെയോരോ തളിരിലും പൂ വരും,
കായ് വരും,
അപ്പോൾ ആരെല്ലാമെന്തെന്നും ആർക്കറിയാം!!"
(ഓർമക്കുറിപ്പിലേക്ക് ചോദിച്ച പടി ഫോട്ടോ അയച്ചുതന്ന കൂട്ടർക്ക് ❤❤)

No comments:
Post a Comment