ഊർന്ന് വീഴുന്ന മഴത്തുള്ളികളുടെ തേങ്ങലടക്കാത്ത ശോകവീചികൾ ഞാൻ കേട്ടുതുടങ്ങിയത് ഇപ്പോൾ മാത്രമാണ്. വേങ്ങരയിലെ ഓരോ ഇരവിലും മഴ പെയ്യുകയായിരുന്നില്ല, മറിച്ച് കരയുകയായിരുന്നെന്ന് ഇന്ന് ഏറെ വൈകി, മരണപ്പെട്ട എന്റെ ചേരായ്മകളുടെ ഇഷ്ടത്തിന്റെ മൃതദേഹത്തെ നോക്കിയിരിക്കുമ്പോൾ ഞാൻ ഓർക്കുന്നു.
ആയുസ്സിലാതെ മുളപൊട്ടി കുറച്ചു നാൾ ശേഷിച്ച ജീവിതം ബാക്കിയാക്കി ഇതിവിടെ അവസാനിക്കുമ്പോൾ മറക്കാൻ ഞാനും പഠിച്ചിരിക്കുന്നു..
ഈ നോവുന്ന ഓർമയെ ഞാനിനി പ്രണയിക്കുകയില്ല.
അങ്ങനെ അതാ മാറ്റങ്ങൾ പട്ടുടുത്തു പൊട്ട് തൊട്ട് പൂവ് ചൂടി കൊലുസ് കിലുക്കി ഉമ്മറക്കോലായിലേക്ക്..
പതിയെ അകത്തളങ്ങളിലേക്കും.
എല്ലാ വഴികളും കൂട്ടിമുട്ടുന്നത് പിരിയാൻ വേണ്ടിത്തന്നെയാണ്. ഒത്തുചേരലുകളുടെ മധുരം വിളമ്പി ചന്ദ്രിക മായുമ്പോൾ, യാത്രകൾ പര്യവസാനിക്കുമ്പോൾ... ഓർമകളുടെ ചിപ്പിയിൽ നിന്ന് പിന്നെയും കടലിരമ്പിത്തുടങ്ങും. നിലാവ് കൊളുത്തിയിട്ട രാവിന്റെ ഭിത്തിമേൽ ചാരിനിന്ന് പകൽ തന്റെ കത്തിനിന്ന നേരങ്ങളോർക്കയാവും. ഓരോ നിമിഷങ്ങളും കെട്ടൊടുങ്ങി സ്മൃതിയുടെ ചാരമായിത്തീർന്ന് ഇടവേളകളിൽ കനലുകളായി മിന്നി, വേദനകളായ് പുനർജനിച്ച്, സന്തോഷങ്ങളിൽ മനസ് നിറഞ്ഞ് ഇതു വഴിയേ പലതായി തിരിഞ്ഞ് ദൂരങ്ങളിലേക്ക് അകന്ന് പോയി..
Followers
Wednesday, 12 October 2016
Subscribe to:
Post Comments (Atom)
No comments:
Post a Comment