എല്ലാ വഴികളും കൂട്ടിമുട്ടുന്നത് പിരിയാൻ വേണ്ടിത്തന്നെയാണ്. ഒത്തുചേരലുകളുടെ മധുരം വിളമ്പി ചന്ദ്രിക മായുമ്പോൾ, യാത്രകൾ പര്യവസാനിക്കുമ്പോൾ...
ഓർമകളുടെ ചിപ്പിയിൽ നിന്ന് പിന്നെയും കടലിരമ്പിത്തുടങ്ങും.
നിലാവ് കൊളുത്തിയിട്ട രാവിന്റെ ഭിത്തിമേൽ ചാരിനിന്ന് പകൽ തന്റെ കത്തിനിന്ന നേരങ്ങളോർക്കയാവും.
ഓരോ നിമിഷങ്ങളും കെട്ടൊടുങ്ങി സ്മൃതിയുടെ ചാരമായിത്തീർന്ന് ഇടവേളകളിൽ കനലുകളായി മിന്നി, വേദനകളായ് പുനർജനിച്ച്, സന്തോഷങ്ങളിൽ മനസ് നിറഞ്ഞ് ഇതു വഴിയേ പലതായി തിരിഞ്ഞ് ദൂരങ്ങളിലേക്ക് അകന്ന് പോയി..
Followers
Saturday, 8 October 2016
മാഞ്ഞുപോകാൻ കൂട്ടാക്കാതെ ഇപ്പോഴും നിലവിളിക്കുന്ന ഓർമ്മകളും എന്നോട് പറഞ്ഞുതുടങ്ങിയിരിക്കുന്നു.അർത്ഥമില്ലാതിരുന്നിട്ടും നീ പേറുന്ന ഈ നിരാശ ഗർഭവതിയായിരിക്കുന്ന നൊമ്പരത്തെ എന്നെന്നേക്കുമായി മറന്നേക്കുവാൻ.
No comments:
Post a Comment