2.
ഇന്നത്തെ ഇത്തിരിക്കുഞ്ഞുങ്ങൾ എൽ കെ ജിക്ക് മുന്നേ പഠിക്കുന്ന എ ബി സി ഡി യെ ഞാൻ അന്നാണ് കാണുന്നത്. ഒന്നാം ക്ലാസ്സിന് മുന്നോടിയായി മലയാളം പഠിപ്പിച്ച കറുപ്പനാശാൻ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നില്ല. ആശാന്റെ വീട്ടിലെ അകത്തിണ്ണയിൽ മണ്ണിട്ട് അതിലാണ് പഠിപ്പിക്കുക.
"പ കഴിഞ്ഞ്? "
"എഴുതേടീ പ കഴിഞ്ഞ്? "
ആശാൻ തുള്ളി വിറയ്ക്കുകയാണ്.
"അറിയില്ലാശാനെ"
എന്റെ കണ്ണ് നിറഞ്ഞൊഴുകും. പേടിച്ചിട്ട് നെഞ്ച് ഇപ്പൊ പൊട്ടുമെന്നാകും.
"അറിയില്ലേ, അറിയില്ലേടീ "
ആശാൻ അന്ന് ചെവി പിച്ചിയെടുക്കും.
എത്ര പഠിച്ചാലും പ കഴിഞ്ഞെന്തു പണ്ടാരമെന്ന് ഓർമ വരില്ല. വൈകുന്നേരം അമ്മ വിളിക്കാൻ വരുമ്പോൾ അടീം പിച്ചും കഴിഞ്ഞ്, തുടുത്ത താമരച്ചെവിയുമായി ഞാൻ കണ്ണുതുടക്കും.. ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത കർക്കശക്കാരൻ ആശാൻ സ്വപ്നത്തിലും വന്ന് ചെവി പിച്ചും..
"എഴുതേടീ പ കഴിഞ്ഞ് "
ആശാന്റെ മകൾ ആശാക്കയും കൂടെ പഠിപ്പിക്കാൻ കാണും.
"പിച്ചല്ലേ അച്ഛാ"എന്ന് പറഞ്ഞൂടെ ആശാക്കയ്ക്ക്.
ദുഷ്ട !!
ദുഷ്ട !!
ഇതിലും കനത്തിൽ അക്ക വേണമെങ്കിൽ പിച്ചിപ്പറിക്കും.
തെറ്റ് ചെയ്താലോ ദേഷ്യം പിടിപ്പിക്കുന്ന എന്തേലും ചെയ്താലോ ഉപദ്രവിക്കാൻ അമ്മയും ഒട്ടും പുറകിലല്ലായിരുന്നു.
ഒറ്റക്കുട്ടിയെന്ന പരിഗണനയെ അമ്മ തന്നതേയില്ല. റിബണിൽ നീലം കൂടിപ്പോയാലോ, റിബൺ കെട്ടാൻ അറിയില്ലെന്ന് പറഞ്ഞാലോ അന്നേരം കയ്യിലുള്ളതെന്താണോ അതപ്പോൾ എന്റെ നേർക്ക് പാഞ്ഞുവരും.
ഒറ്റക്കുട്ടിയെന്ന പരിഗണനയെ അമ്മ തന്നതേയില്ല. റിബണിൽ നീലം കൂടിപ്പോയാലോ, റിബൺ കെട്ടാൻ അറിയില്ലെന്ന് പറഞ്ഞാലോ അന്നേരം കയ്യിലുള്ളതെന്താണോ അതപ്പോൾ എന്റെ നേർക്ക് പാഞ്ഞുവരും.
കലം പറന്നുവീണ് ഇടതുകവിൾ നീലിപ്പിച്ചു!.
ചൂലുംകെട്ട് വന്നുമ്മവച്ച് ഈർക്കിൽപ്പാടുകൾ നെറ്റിയിലും കവിളിലും ഉണർന്നുകിടന്നു.
തൊണ്ടുതല്ലുന്ന കമ്പിവടിയും കറിപ്പാത്രങ്ങളും എന്നെ സ്നേഹത്തോടെ നോക്കി. അച്ചാമ്മ മൗനം പാലിക്കുകയോ തല്ലാൻ കൂടെക്കൂടുകയോ ചെയ്യുമ്പോൾ പലപ്പോഴും അച്ചിച്ചൻ ഇടപെട്ടിട്ടാണ് ദുരന്തമുഖത്ത് നിന്ന് കര കയറുക. അതോണ്ട് അമ്മയോട് പിച്ച് കിട്ടിയത് ഭയന്നൊളിപ്പിച്ചിട്ടും ആശാൻ കൃത്യമായി പറഞ്ഞുകൊടുത്തു.
ക്ലാസ്സിലെ, നീളത്തിൽ മടക്കുവരകൾ വീണ കറുത്ത ബോർഡിൽ പത്മാവതി ടീച്ചറാണ് എ ബി സി ഡി ആദ്യം എഴുതിയിട്ടത്.
ഇംഗ്ലീഷ് അധികം ബലം പിടിക്കാതെ കൂടെക്കൂടി.
ഹിന്ദി പഠിച്ചാൽ രണ്ടാണ് കാര്യം. നെയ്യപ്പോം തിന്നാം മുഖോം മിനുക്കാമെന്ന് പറയുന്നപോലെ ചില്ലറ വ്യത്യാസങ്ങൾ ഒഴിവായാൽ സംസ്‌കൃതോം ഹിന്ദിയുമായിട്ട് വല്യ മാറ്റമില്ല. ലിപികൾ ഒരേപോലെയാണെന്ന് പ്രകാശൻ സാർ പറഞ്ഞു. സംസ്‌കൃതം വിഭാഗത്തിന്റെ തലവനാണ് പ്രകാശൻ സാർ.
ഞങ്ങൾ പഠിക്കാൻ കയറി, അധിക കാലം ആവണതിന് മുന്നേ മേദിനി ടീച്ചർ ആരോഗ്യ കാരണങ്ങളാൽ സർവീസിൽ വിരമിച്ചു. ടീച്ചറ് പോയതിൽ ഞങ്ങളൊരുപാട് ദുഃഖിച്ചു. പകരം പഠിപ്പിക്കാൻ ശാലിനി ടീച്ചർ വന്നു.
പീരീഡ് തുടങ്ങിയിട്ടും ആരും വരാനില്ലാതെ സമയം പോയൊരു നാളിലാണ് അധികം വണ്ണമില്ലാത്ത, പൊക്കം കുറഞ്ഞ ടീച്ചറെത്തുന്നത്.
അപ്പുറത്തെ വീട്ടിലെയേതോ സ്ത്രീയെന്നോർത്ത് ഞങ്ങളാരും ആദ്യം ഗൗനിച്ചില്ല. പിന്നെയാണ് കയ്യിലെ ചോക്ക് കാണുന്നത്. പൊരുത്തപ്പെടാൻ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ടീച്ചർ ഞങ്ങളെ അനായേസേന കയ്യിലെടുത്തു.
അപ്പുറത്തെ വീട്ടിലെയേതോ സ്ത്രീയെന്നോർത്ത് ഞങ്ങളാരും ആദ്യം ഗൗനിച്ചില്ല. പിന്നെയാണ് കയ്യിലെ ചോക്ക് കാണുന്നത്. പൊരുത്തപ്പെടാൻ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ടീച്ചർ ഞങ്ങളെ അനായേസേന കയ്യിലെടുത്തു.
പെരുന്നേർ മംഗലത്തെ ടീമുകളല്ലാതെ പുറത്തു നിന്ന് വന്ന കൂട്ടുകാരുണ്ടായിരുന്നു എനിക്കവിടെ.
പൊക്ലാശ്ശേരിയിൽ പഠിച്ച സജിത, ചൈതന്യ, കുറുപ്പൻകുളങ്ങരേന്ന് വന്ന നിത്യ, സാന്ദ്ര, മാരാരിക്കുളംകാരി അരുണിമ, പിന്നെ പ്രീന, പ്രമീള അങ്ങനെ കുറച്ചുപേർ.
അഞ്ചാം ക്ലാസ്സിലെ രണ്ടാം ദിനത്തിലാണ് സജിതയെന്ന കുടുകുടാ ചിരിക്കുന്ന ചുരുളൻ മുടിക്കാരിയെന്റെ ജീവിതത്തിലേക്ക് വരുന്നത്.
എനിക്കും ശരണ്യയ്ക്കും അപ്പുറത്തായി ഓറഞ്ചുകളർ ചെക്ക് ചുരിദാറിട്ട് കുറച്ചുമുടിയെടുത്ത് നിറുകയിൽ കെട്ടി,സിന്ദൂരപ്പൊട്ടിട്ട ഒരു കുട്ടി.
ഞങ്ങൾ പരസ്പരം തോണ്ടിക്കളിച്ചു. അവളുടെ ചിരിയെനിക്കേറെയിഷ്ടപ്പെട്ടു.
അന്നൊക്കെ പനി വന്നാൽ ശരണ്യ കുട നിവർത്തി ഞങ്ങൾക്കിടയിൽ മതിൽ തീർക്കും.
അവൾക്ക് പകരാതിരിക്കാൻ ആണെന്ന് പിന്നെയാണ് എനിക്ക് മനസിലായത്.
പിന്നെപ്പിന്നെ പനി വരാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. പനിക്കാലത്ത് ചുമ വന്നാൽ കടിച്ചുപിടിച്ചും തുമ്മല് തോന്നല്ലേ, വരല്ലേ എന്ന് പ്രാർത്ഥിച്ചും, എയ്ഡ്‌സ് ബാധിതയെ നോക്കുംപോലുള്ള അവളുടെ നോട്ടമെന്നെ വേദനപ്പെടുത്താതിരിക്കാൻ ഞാൻ പരിശ്രമിച്ചു.
അവൾക്ക് പകരാതിരിക്കാൻ ആണെന്ന് പിന്നെയാണ് എനിക്ക് മനസിലായത്.
പിന്നെപ്പിന്നെ പനി വരാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. പനിക്കാലത്ത് ചുമ വന്നാൽ കടിച്ചുപിടിച്ചും തുമ്മല് തോന്നല്ലേ, വരല്ലേ എന്ന് പ്രാർത്ഥിച്ചും, എയ്ഡ്‌സ് ബാധിതയെ നോക്കുംപോലുള്ള അവളുടെ നോട്ടമെന്നെ വേദനപ്പെടുത്താതിരിക്കാൻ ഞാൻ പരിശ്രമിച്ചു.
ഞാനെല്ലാവരുടെയും കൂട്ടുകാരിയായിരുന്നു.
എന്നാലും ഞങ്ങളുടേതായ ഗ്രൂപ്പിൽ നാൾക്കുനാൾ അംഗസംഖ്യ വർദ്ധിക്കുകയും,കൊഴിയുകയും പുതിയ സഖ്യങ്ങൾ രൂപപ്പെടുകയും ചെയ്തു.
അമ്മ പഠിച്ചത് പൊക്ലാശ്ശേരീലാണെങ്കിലും എന്നെ പെരുന്നേർമംഗലത്താണ് ചേർത്തത്. ഞങ്ങളൊന്നിച്ചാണ് ഒന്നാം ക്ലാസ്സിലേക്ക് നടന്നത്.
ഹെഡ്മാസ്റ്റർ ചെല്ലപ്പൻ സാറിന്റെ മുറിയിൽ, രുഗ്മിണി ടീച്ചർ രജിസ്ട്രേഷൻ വർക്ക് ചെയ്യലാണ്.
"പേരെന്താ?"

❤️❤️
ReplyDeleteThank you🙂
Delete