1.
അന്നാളുകളിലെ സ്വർഗ്ഗീയതയെന്നാൽ അത്, വല്യ പരീക്ഷയ്ക്ക് ശേഷം വരുന്ന അവധിക്കാലങ്ങളായിരുന്നു. ഓരോ വേനലവധികൾക്കും ഞാൻ കണ്ണങ്കരെ, വല്യമ്മയുടെ വീട്ടിലേക്ക് പോകാൻ കാത്തിരിക്കും.
വല്യമ്മ കൊണ്ടുപോകാൻ വരണുണ്ടെന്ന് കേട്ടാൽപ്പിന്നെ അടുക്കി വച്ച തുണിക്കിറ്റുമായി വരാന്തയിൽ തപസ്സാണ്.
അച്ചാമ്മയ്ക്ക് പിടിക്കില്ല പോണത്. വല്യമ്മ വരാനുള്ള സമയം വരെ പറമ്പിൽ ചുറ്റിതിരിഞ്ഞ്, ഓട്ടോയുടെ ഒച്ച കേൾക്കുമ്പോൾ അച്ചാമ്മയോടിയെത്തും. ഞങ്ങളിറങ്ങാൻ നേരം എന്റെ തോളിൽ അമർത്തിയൊന്ന് നുള്ളിയാണ് യാത്രയയപ്പ്.

ആ വേദന പെൻസിൽ വര പോലെയാണ്.
എന്നെക്കാത്ത് കളി സാമാനങ്ങളുമായി ഗോപൂം ചിപ്പീമിരിക്കുന്നല്ലോയെന്ന ചിന്ത തൊടുറബ്ബർ പോലെ വന്നമർന്നാവരയെ മായ്ക്കും. രേഷ്മാക്ക അപ്പോഴേക്കും വല്യ കുട്ടിയായിരുന്നതോണ്ട് എന്നെ ഭരിക്കാനും ഉപദേശിക്കാനുമൊക്കെയേ വരാറുള്ളൂ.
അധ്യയന വർഷങ്ങളവസാനിക്കുന്നത് ഉത്സവക്കാലത്തിലേക്കാണ്. ഫെബ്രുവരിയോ മാർച്ച് ആദ്യമോ ആയി കൊല്ലാകൊല്ലം ഇരുപത്തിയൊന്ന് നാളുകൾ ശബ്ദമുഖരിതമായി നാടുണരുന്ന കാലം.
രാത്രി ഞങ്ങളെല്ലാം നാടകം കാണാൻ പോകലുണ്ട്. നാട്ടാർക്ക് നടക്കാനുള്ള വഴി പോലും തരാതെ റോഡും ചുറ്റുപാടുമൊക്കെ തിങ്ങി നടക്കുന്ന ജനസഞ്ചയത്തോട് എനിക്കിന്നും വെറുപ്പാണ്. കണിച്ചുകുളങ്ങര അമ്മേം കണിച്ചുകുളങ്ങരേം, ഞങ്ങൾടെയാണെന്നുള്ള സ്വാർത്ഥതയിൽ തികഞ്ഞ അവജ്ഞയോടെ ഞാൻ അന്യദേശക്കാരെ നോക്കി കണ്ണുരുട്ടി.
തോണ്ടാൻ നീളുന്ന കൈകളെ നിതാന്ത ജാഗ്രതയോടെ കണ്ണോണ്ട് പരതി.
ആൾത്തിരക്കിൽ, ഏതുനിമിഷവും ശരീരത്ത് വന്നമർന്നേക്കാവുന്ന അജ്ഞാത കൈകളെക്കുറിച്ച് ഭയം നിറച്ചത് ഒരിക്കൽ സ്കൂളിൽ നിന്ന് പോയ കൊടേക്കനാൽ-കന്യാകുമാരി യാത്രയാണ്.
ടൂർന്ന് കേക്കുമ്പോൾ, കുട്ടികൾക്ക് പോവാത്ത സ്‌ഥലങ്ങളിലേക്ക് തന്നെ ഇത്തവണ പോണമെന്നാവും മനസിലിരുപ്പ്. ഓരോ ക്ലാസ്സീന്നും മീറ്റിങിന് പോകാനൊരുങ്ങുന്ന ലീഡർക്ക് സ്വൈര്യം കൊടുക്കാതെ ഗീതോപദേശം പകർന്ന് യാത്രയാക്കിയാലും, ബഡ്ജറ്റ്, മറ്റു സാങ്കേതിക തകരാറുകൾ എന്നിങ്ങനെയുള്ള മുടന്തൻ പരിക്കുകളേറ്റ്, കാണാത്തയിടങ്ങൾ അന്യപ്പെട്ട് ഏറെത്തവണ കണ്ട ഊട്ടീം ഊട്ടിയുടെ കൂട്ടുകാരി കൊടേക്കനാലും പച്ച മഷിയിൽ തണുപ്പ് പടർത്തും.
അക്കൊല്ലം ആ സഖ്യത്തെപ്പിരിച്ച് പുത്തൻ സ്‌ഥലപ്പേര് ഹെഡ്മാസ്റ്റർ ഗോപി സാർ കണ്ടുപിടിച്ചു.
കന്യാകുമാരി !
ത്രിവേണി സംഗമത്തിന്റെ, ഉദയാസ്തമയങ്ങളുടെ ചോന്ന സുന്ദരി.
എന്റെ ടൂർ ചരിത്രത്തിന് കൗമാരകാലത്തോളം പ്രായമുണ്ട്.
ഇംഗ്ലീഷ് ക്ലാസ്സിന്റെയൊടുവിലാണ് ആദ്യമായി ആ വാക്ക് പത്മാവതി ടീച്ചറുടെ വായിൽ നിന്നും കെട്ടഴിഞ്ഞു വീണത്.
ഇംഗ്ലീഷ് ക്ലാസ്സിന്റെയൊടുവിലാണ് ആദ്യമായി ആ വാക്ക് പത്മാവതി ടീച്ചറുടെ വായിൽ നിന്നും കെട്ടഴിഞ്ഞു വീണത്.
" വരുന്ന പതിനഞ്ചിന് വീഗാലാന്റിലേക്ക് ടൂർ പോണുണ്ട്. എച്ച് എസിലെ കുട്ടികളും യു പി കുട്ടികളുമാണ് പോകുന്നത്. പോകാൻ താല്പര്യമുള്ളവർ പത്തിന് മുന്നേ പേര് നൽകണം.."
ടീച്ചർ ക്ലാസ്സ് കഴിഞ്ഞിറങ്ങി.
ഇന്റെർവെല്ലാണ്.
ഇന്റെർവെല്ലുകളന്ന്, തെക്കേ നടയിലെ സ്കൂൾ കെട്ടിടത്തിന് കുറച്ചു മാറി ഫോൺബൂത്തുള്ള അല്ലിനാരങ്ങാക്കടയിലേക്കുള്ള പടയോട്ടങ്ങളാണ്.
ഇന്റെർവെല്ലുകളന്ന്, തെക്കേ നടയിലെ സ്കൂൾ കെട്ടിടത്തിന് കുറച്ചു മാറി ഫോൺബൂത്തുള്ള അല്ലിനാരങ്ങാക്കടയിലേക്കുള്ള പടയോട്ടങ്ങളാണ്.
വീട്ടിലെ മുക്കും മൂലേം തപ്പിയെടുത്ത അമ്പതുപൈസകൾ കയ്യിലടുക്കിപ്പിടിച്ച് അല്ലിനാരങ്ങ വാങ്ങിക്കാൻ അങ്ങോട്ടേക്കോടും.
തിന്ന്, തൊലിയെടുത്ത് കൂട്ടുകാരുടെ കണ്ണും നീറ്റിച്ച്, "ഒരല്ലീണ്ടോടീ, എടുക്കാനെ"ന്ന് പിന്നാലെ നടന്ന് ചോദിച്ച് വരുമ്പോളേക്കും അടുത്ത ക്ലാസ്സാവും.
തിന്ന്, തൊലിയെടുത്ത് കൂട്ടുകാരുടെ കണ്ണും നീറ്റിച്ച്, "ഒരല്ലീണ്ടോടീ, എടുക്കാനെ"ന്ന് പിന്നാലെ നടന്ന് ചോദിച്ച് വരുമ്പോളേക്കും അടുത്ത ക്ലാസ്സാവും.
വെള്ളല്ലിയെക്കാൾ ഇഷ്ടം ചോന്ന അല്ലിയോടാണ്.
അത് അധികം കയ്ക്കലില്ല.
അത് അധികം കയ്ക്കലില്ല.
ഡ്രോയിങ് പഠിപ്പിക്കുന്ന വിജയകുമാർ സാർ ബോർഡിൽ, അതിദ്രുതം വരകളുടെ അത്ഭുതം നിറച്ചു.
എന്നെക്കൊണ്ട് എത്ര ശ്രമിച്ചിട്ടും മൂന്ന് മലയും മലയിടുക്കുകളിൽ വലുതും ചെറുതുമായ ചുറ്റുവരകളോട് കൂടിയുദിക്കുന്ന സൂര്യനും നന കിട്ടാണ്ട് ഉണങ്ങിപ്പോയ തെങ്ങും, മണ്ടയിൽ അഞ്ചാറു വട്ടത്തിൽ തേങ്ങയും, അവിടവിടെയായി രണ്ടുമൂന്നു കിളികളെ 'ന' എന്നക്ഷരം പരുന്ത് പറക്കണ പോലെ വരച്ചും ത്രികോണമേൽക്കൂരയും ചതുരഭിത്തിയും ചേർന്ന രണ്ട് ജനൽ, വാതിൽ, വെന്റിലേഷൻ സെറ്റപ്പ് വീടുമല്ലാതെ മറ്റൊന്നും വരയ്ക്കാൻ പറ്റിയിരുന്നില്ല. പിന്നെ ഭംഗി കൂട്ടണേൽ മാത്രം കുറച്ച് ചെടിച്ചട്ടീം ചവിട്ടുപടീം വേലിക്കെട്ടും.

കഴിഞ്ഞു കഥ!
വെറും ചോക്കിൻ തുമ്പാലെ, സാർ ചടുല വരകളിൽ എന്നിലെ ചിത്രകാരിയുടെ അസൂയയെ പെരുപ്പിച്ചു.
വരപ്പ് കഴിഞ്ഞ് സാറത് പകർത്താൻ സമയം തരും.
പകർത്തലിന്റെ ഭംഗി കൊണ്ട് അതെന്താണെന്ന് പിന്നെക്കണ്ടാൽ മനസിലാവില്ല. !
വരപ്പ് കഴിഞ്ഞ് സാറത് പകർത്താൻ സമയം തരും.
പകർത്തലിന്റെ ഭംഗി കൊണ്ട് അതെന്താണെന്ന് പിന്നെക്കണ്ടാൽ മനസിലാവില്ല. !
പിറ്റേ ദിവസം ആദ്യത്തെ പീരീഡ് ഇംഗ്ലീഷായിരുന്നു.
"നീ വരില്ലേ ടൂറിനു"
പെൻസിലിന്നറ്റം അടപ്പുള്ള കട്ടറ് കൊണ്ട് കൂർപ്പിച്ച് സജിത നാലുവരി ബുക്കിൽ 'എൽ' പകർത്തെഴുത്താണ്.
അച്ഛന്റേൽ ടൂറിനുള്ള പൈസേം കാണില്ല, പിന്നൊട്ട് വിടുകയുമില്ലെന്ന തിരിച്ചറിവ് ആദ്യം മുതൽക്കേ ഉള്ളതോണ്ട് ഇല്ലെന്നു തന്നെ അവളോട് പറഞ്ഞു.
അച്ഛന്റേൽ ടൂറിനുള്ള പൈസേം കാണില്ല, പിന്നൊട്ട് വിടുകയുമില്ലെന്ന തിരിച്ചറിവ് ആദ്യം മുതൽക്കേ ഉള്ളതോണ്ട് ഇല്ലെന്നു തന്നെ അവളോട് പറഞ്ഞു.
"എല്ലാരുണ്ടെടീ. അഞ്ജലീം ശരണ്യേമൊക്കെ.നല്ല രസമായിരിക്കും. വെള്ളത്തിലൊക്കെ കളിക്കാം"
മുന്നേ പോയ അനുഭവത്തിന്റെ വെളിച്ചം എനിക്ക് നേരെ നീട്ടിത്തെളിച്ച് പ്രലോഭിപ്പിക്കാൻ ശ്രമിക്കയാണ്.
"ഇല്ലന്നെ, വിടില്ല ". വീട്ടിൽ പറയണ്ട താമസം, കരിങ്കൊടി പാറിക്കാൻ മത്സരം നടക്കുമെന്ന് അറിയാമായിരുന്ന കൊണ്ട് ഞാനവളോട് തീർത്തുപറഞ്ഞു.
ഉച്ചക്കുണ്ണാൻ വട്ടമിരുന്നപ്പോൾ ചർച്ച കൊഴുത്തു. മിക്കവരും പോണുണ്ടെന്ന് മനസിലായപ്പോൾ പോണമെന്നൊരു ആശ അച്ഛനോട് പറഞ്ഞുനോക്കണമെന്ന് എന്നോട് കെഞ്ചി.
"നിന്റെ വീട്ടിൽ സമ്മതിച്ചോ ശരണ്യേ "
"പറഞ്ഞിട്ടുണ്ട്. പൈസ കിട്ടിയാൽ ആലോചിക്കാം എന്ന് "
അവൾ പറഞ്ഞപ്പോ ഞാൻ തീർച്ചപ്പെടുത്തി.
അവൾ പറഞ്ഞപ്പോ ഞാൻ തീർച്ചപ്പെടുത്തി.
ചോദിക്ക തന്നെ.
"സൗമ്യ പോണുണ്ടെടീ " ചോറുപാത്രം കയ്യിലെടുത്ത് ശരണ്യ ആഞ്ഞിരുന്നു.
" ഏഹ് അക്കയോ, ആര് പറഞ്ഞൂ? "
അക്ക പോണുണ്ടെന്ന് കേട്ടപ്പോ പാതി ആശ്വാസം തോന്നി. അതൊരു പ്ലസ് പോയിന്റ് ആണ്. അച്ഛനോട് വാദിക്കാൻ.
"ഇന്ന് രാവിലെ ഇങ്ങോട്ട് നടന്നപ്പോ. പേര്
കൊടുത്തേക്കും ഇന്നന്നെ."
കൊടുത്തേക്കും ഇന്നന്നെ."
കഴിച്ചുകഴിഞ്ഞ് ഞങ്ങൾ പാത്രം കഴുകാൻ പൈപ്പുംചോട്ടിലേക്ക് നടന്നു. അവിടെനിന്നു നോക്കിയാൽ ബോയ്സ് സ്കൂൾ കാണാം. പ്ലസ്സ് ടു കുട്ടികൾ പഠിക്കുന്ന കെട്ടിടത്തിലെ ജനാലകളിൽ നിന്ന് ചില കണ്ണുകൾ താഴേക്ക് ഉരുണ്ടിറങ്ങും.
അക്കേം ശരണ്യേമൊക്കെ അയൽവാസികളാണ്.
ഒരേ പ്രായക്കാരുമാണ്. സ്കൂളിൽ അക്കയെ നേരത്തെ ചേർത്തത് കൊണ്ട് ഒരു കൊല്ലം അക്ക അവളെക്കാൾ മുന്നിലായി.
ഒരേ പ്രായക്കാരുമാണ്. സ്കൂളിൽ അക്കയെ നേരത്തെ ചേർത്തത് കൊണ്ട് ഒരു കൊല്ലം അക്ക അവളെക്കാൾ മുന്നിലായി.
വൈകിട്ട് സ്കൂൾ വിട്ടപ്പോൾ ബാഗെടുത്ത് സുശീലാമ്മയുടെ കണ്ടം വഴി പതിവിലും വേഗത്തിലോടി.
കിതച്ച് കിതച്ചു വീട്ടിലേക്കുള്ള വഴിയെത്തുമ്പോൾ അച്ചാമ്മ വാതിൽക്കലിരുന്ന് പുളി കുത്തുന്നു.
കിതച്ച് കിതച്ചു വീട്ടിലേക്കുള്ള വഴിയെത്തുമ്പോൾ അച്ചാമ്മ വാതിൽക്കലിരുന്ന് പുളി കുത്തുന്നു.
"കാപ്പിയമ്മേ "
വരാന്തയിൽ ബാഗ് കുടഞ്ഞിട്ട് മുടിയിലെ റിബണൂരിക്കൊണ്ട് ഞാൻ കൂവിപ്പറഞ്ഞു.
അടുക്കളേന്ന് ചില്ലുഗ്ലാസിൽ അമ്മ കാപ്പിയും സ്റ്റീൽ പിഞ്ഞാണത്തിൽ നുറുക്കും കൊണ്ട് വന്നു.
അടുക്കളേന്ന് ചില്ലുഗ്ലാസിൽ അമ്മ കാപ്പിയും സ്റ്റീൽ പിഞ്ഞാണത്തിൽ നുറുക്കും കൊണ്ട് വന്നു.
അച്ചിച്ചനുണ്ടായിരുന്നെങ്കിൽ വിഷയാവത്കരണത്തിന് സപ്പോർട്ട് ചെയ്യാൻ ആളുണ്ടായേനെ.
പ്രതിപക്ഷം അത്രകണ്ട് ശക്തമാണ്.
പ്രതിപക്ഷം അത്രകണ്ട് ശക്തമാണ്.
പടപൊരുതാൻ ഞാനൊറ്റയ്ക്കേയുള്ളൂ. എനിക്ക് നാലരവയസുള്ളപ്പോൾ ആൽമരം കടപുഴകി വീണു. ചില്ലകളിലെ തണലും വേർപ്പടർപ്പിന്റെ അനുഭവസമ്പത്തും പകരാൻ ശ്രമിച്ച് ഒരുനാൾ ഉച്ച മടങ്ങുമ്പോൾ കയറുകട്ടിലിൽ എന്റെ അച്ചിച്ചനുറങ്ങിക്കിടന്നു.. മെലിഞ്ഞുനീണ്ട കാലിലെ പ്രമേഹം വീഴ്ത്തിയ പിങ്ക് നിറമുള്ള വൃണപ്പാടുകൾ ഞാൻ കണ്ണീർ കൊണ്ട് കഴുകി.
അമ്മയും പിച്ചാത്തിയെടുത്ത് പുളി കുത്താനിരുന്നു.
അമ്മയോട് പറയാം. അച്ഛൻ വരട്ടെന്ന് കരുതി കാത്തിരുന്ന ഞാൻ അക്ഷമയായി.
അച്ചിച്ചൻ ഉണ്ടായിരുന്ന കാലത്ത് അന്തിയിരുട്ടും മുന്നേ വീടെത്തും. പുറത്ത് പോയിട്ട് വന്നാൽ എനിക്കെന്തേലും പതിവ് തരലുണ്ട്.
കണ്ണെത്തിനോക്കിയപ്പോഴെല്ലാം ഒരു പൊതിയെന്നെനോക്കി കണ്ണിറുക്കിച്ചിരിച്ചു.
അകത്തേക്ക് കയറി വരണേന് മുന്നേ അതോടിപ്പിടിക്കും.
കണ്ണെത്തിനോക്കിയപ്പോഴെല്ലാം ഒരു പൊതിയെന്നെനോക്കി കണ്ണിറുക്കിച്ചിരിച്ചു.
അകത്തേക്ക് കയറി വരണേന് മുന്നേ അതോടിപ്പിടിക്കും.
രണ്ട് പരിപ്പുവട !
അല്ലേൽ സിപ്പപ്പ് !
സന്തോഷം കൊണ്ട് തുള്ളിച്ചാടി അച്ചിച്ചന്റെ കൈയ്യിൽത്തൂങ്ങി കയറുകട്ടിലിൽ ഒപ്പമിരുന്ന് തോരാ വർത്തമാനങ്ങളാണ്. അച്ചിച്ചനെന്നും എന്റെ സൈഡ് ആയിരുന്നു.
അമ്മ -അച്ചാമ്മത്തല്ലുകളിൽ നിന്നെന്നെ രക്ഷിച്ചു നിർത്തിയ എന്റെ മാലാഖ..
അമ്മ -അച്ചാമ്മത്തല്ലുകളിൽ നിന്നെന്നെ രക്ഷിച്ചു നിർത്തിയ എന്റെ മാലാഖ..
" ടൂറ് പോണുണ്ട് അമ്മേ സ്കൂളിന്ന് "
വായിൽ ഞെരിഞ്ഞമർന്ന വാക്കുകൾ പുറത്തേക്ക് തെന്നിവീണു.
വായിൽ ഞെരിഞ്ഞമർന്ന വാക്കുകൾ പുറത്തേക്ക് തെന്നിവീണു.
" എവിടേക്ക്?" ഇതൊന്നും നടക്കാൻ പോണില്ലെന്ന മട്ടിൽ അമ്മ വെറുതെയെന്ന പോലെ ചോദിച്ചു.
"രാവിലെ പോകും രാത്രി വരും. വീഗാലാന്റിലേക്കാ പോണത്. കളിക്കണ സ്ഥലാണ്, ക്ലാസ്സീന്ന് എല്ലാരൂണ്ട് പോകാൻ. പേര് കൊടുക്കലൊക്കെ തുടങ്ങി,
സൗമ്യാക്കേം പോണുണ്ട്, ഒറ്റ ദിവസത്തെ പരിപാടിയേ ഉള്ളൂ"
"അപ്പൊ പൈസേ?"
അമ്മ വിശദീകരിച്ച് ചോദിക്കുന്നത് കേട്ട് അച്ചാമ്മ മുറിയിലേക്ക് വന്നു.
പ്രതിപക്ഷത്തെ അമ്മയേക്കാൾ ശക്തയായ നെഗറ്റിവ് റോളാണ്.
സൂക്ഷിച്ചില്ലേൽ തീർന്നു.
പ്രതിപക്ഷത്തെ അമ്മയേക്കാൾ ശക്തയായ നെഗറ്റിവ് റോളാണ്.
സൂക്ഷിച്ചില്ലേൽ തീർന്നു.
"അഞ്ഞൂറ് രൂപയാ"
പ്രതീക്ഷയോടെ ഞാൻ വാക്കുകളടുക്കിയപ്പോൾ അച്ചാമ്മ
പിറുപിറുത്തുകൊണ്ട് പുറത്തേക്ക് പോയി.
അച്ഛൻ വന്ന് ചോറുണ്ണാനിരുന്നപ്പോൾ ഞാനിതൊക്കെ പിന്നേം ആവർത്തിച്ചു.
"ഇവിടുന്നെങ്ങും പോണില്ല "
കനപ്പിച്ചു പറഞ്ഞെന്റെ യാചനയുടെ താള് രണ്ടായി കീറി അച്ഛൻ ചോറുണ്ടെണീറ്റു.
ഹാവൂ. വിധിയായി.
ഇതിങ്ങനെയെ വരികയുള്ളൂന്ന് നിശ്ചയമുണ്ടായിരുന്നിട്ടും, എതിർ ദിശയിൽ കാറ്റ് വീശിയേക്കാമെന്ന ഒടുവിലെ ആശേം തവിടുപൊടി.
ഇതിങ്ങനെയെ വരികയുള്ളൂന്ന് നിശ്ചയമുണ്ടായിരുന്നിട്ടും, എതിർ ദിശയിൽ കാറ്റ് വീശിയേക്കാമെന്ന ഒടുവിലെ ആശേം തവിടുപൊടി.
നല്ല നിരാശയോടെ ഞാൻ പിറ്റേന്ന് ക്ലാസിലെത്തി.
പോകാനുദ്ദേശിക്കുന്നവരൊക്കെ പേര് കൊടുത്തുതുടങ്ങി.
പോകാനുദ്ദേശിക്കുന്നവരൊക്കെ പേര് കൊടുത്തുതുടങ്ങി.
"എന്തായി?"
എന്നെക്കണ്ട് സജിതയും ശരണ്യയും ഓടി അരികിലെത്തി.
"ഓഹ് ഒന്നുമായില്ല, അച്ഛൻ സമ്മതിച്ചില്ല "
ഞാൻ നെടുവീർപ്പിട്ടു.
ഞാൻ നെടുവീർപ്പിട്ടു.
"ഒന്നൂടെ പറഞ്ഞുനോക്കാർന്നില്ലേ!" ശ്രീലക്ഷ്മി ശരിയാകുമെന്ന മട്ടിൽ ചോദിച്ചു.
" നിങ്ങള് പോയിട്ട് വായോ" ഞാനെണീറ്റ് മുറ്റത്തേക്ക് നടന്നു.
പേര് പട്ടികയിൽ ചേർക്കേണ്ടതിന് ഇനീം രണ്ട് ദിവസം ഉണ്ട്.
അന്നുരാത്രിക്ക് ഞാൻ കുറേ ബഹളം വച്ചു. കരഞ്ഞു.
"അക്ക പോണുണ്ടേ... എനിക്കും പോകണേ,വല്യച്ഛന്റെ മോളായാൽ മതിയാരുന്നേ..."
"മിണ്ടാണ്ടിരിക്കടീ...,ഇവിടുന്നാരും പോണില്ല,അവടൊരു ടൂറ്..പഠിക്കാൻ വിട്ടാൽ പഠിച്ചാൽ മതി. അതല്ലാതെ വേറൊരു പരിപാടീം വേണ്ട. "
അച്ഛൻ കലിയോടെ ഗർജ്ജിച്ചു.
ഞാൻ പിന്നേം നീളത്തിൽ കരഞ്ഞുറങ്ങി.
വാടിക്കെട്ടിയ മുഖം കൊണ്ട് ദയ പിടിച്ചുപറ്റാൻ നോക്കിയ ഒടുവിലത്തെ പയറ്റായിരുന്നു അത്.
പിറ്റേപ്പകൽ അച്ഛൻ എന്നോട് ദയവ് തോന്നിയിട്ടാവണം സമ്മതം തന്നു. 'സന്തോഷം കൊണ്ടെനിക്ക് ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥ. ഹാപ്പി ജാമിലെ കുട്ടികളെപ്പോലെ സന്തോഷമടക്കാനാവാണ്ട് മാനത്ത് വലിഞ്ഞുകയറി.
ലാസ്റ്റ് ഡേ ആയോണ്ട് പൈസ അന്ന് തന്നെ അടക്കണം.
എന്റെ കയ്യില് അന്നൊരു സ്വർണ്ണ മോതിരമുണ്ട്. അതൂരി അച്ചാമ്മയ്ക്ക് കൊടുക്കാൻ അച്ഛൻ പറഞ്ഞിട്ട് പണിക്ക് പോയി.
എന്റെ കയ്യില് അന്നൊരു സ്വർണ്ണ മോതിരമുണ്ട്. അതൂരി അച്ചാമ്മയ്ക്ക് കൊടുക്കാൻ അച്ഛൻ പറഞ്ഞിട്ട് പണിക്ക് പോയി.
"അതെന്തിനാ മോതിരം? "
"പണയം വച്ചിട്ട് അച്ചാമ്മ പൈസ സ്കൂളിൽ കൊണ്ടുവന്ന് തരും. "
അമ്മ പുളിയുരുട്ടി ഉണ്ടകളാക്കി പാത്രത്തിലിട്ട് അകത്തേക്ക് പോയി.
മോതിരമെങ്കിൽ മോതിരം. കാര്യം നടന്നൂലോ. മോതിരമൂരി അച്ചാമ്മയ്ക്ക്
കൊടുത്തിട്ട് സ്കൂളിലേക്ക് നടന്നു.
" വരണൂണ്ടേ ഞാനും വരണുണ്ട് " ആഹ്ലാദമടക്കാൻ പാടുപെട്ട് പടികയറുമ്പോൾ തന്നെ ഞാനുറക്കെപ്പറഞ്ഞു.
"ഹാണോ.. എന്നാൽ വാ വേഗം പേര് കൊണ്ടെക്കൊടുക്കാം" സജിതേം ശ്രീലക്ഷ്മീം തുള്ളിച്ചാടി വന്നു.
അവർക്ക് സന്തോഷമായെന്ന് മുഖങ്ങളിലെ നൂറുബൾബ് കത്തിയ ചിരിയിൽ ഞാൻ കണ്ടു. സജിതയും ശ്രീലക്ഷ്മിയും എന്നേം വലിച്ച് സ്റ്റാഫ് റൂം ലക്ഷ്യമാക്കി ഓടി.
അവർക്ക് സന്തോഷമായെന്ന് മുഖങ്ങളിലെ നൂറുബൾബ് കത്തിയ ചിരിയിൽ ഞാൻ കണ്ടു. സജിതയും ശ്രീലക്ഷ്മിയും എന്നേം വലിച്ച് സ്റ്റാഫ് റൂം ലക്ഷ്യമാക്കി ഓടി.
അന്നുച്ചയ്ക്ക് മുന്നേ, വെയിലത്ത് എന്റെ ക്ലാസ്സ് ഏതെന്നറിയാതെ നോക്കിനടക്കുന്ന അച്ചാമ്മയെ ഞാൻ ക്ലാസിലിരുന്ന് തന്നെ കണ്ടു.
ടീച്ചറോട് പറഞ്ഞ്, പുറത്തേക്ക് ചെന്ന് പൈസ വാങ്ങി പേര് കൺഫേം ചെയ്തു. അച്ചാമ്മ വെയിലത്ത് നടന്നല്ലോയെന്നോർത്ത് എനിക്ക് വിഷമം തോന്നി.
ടീച്ചറോട് പറഞ്ഞ്, പുറത്തേക്ക് ചെന്ന് പൈസ വാങ്ങി പേര് കൺഫേം ചെയ്തു. അച്ചാമ്മ വെയിലത്ത് നടന്നല്ലോയെന്നോർത്ത് എനിക്ക് വിഷമം തോന്നി.
ആ വീഗാലാന്റ് യാത്ര ഒരു തുടക്കമായിരുന്നു.
പിന്നെയെല്ലാക്കൊല്ലവും അച്ഛൻ അധികം നിർബന്ധബുദ്ധി കാണിക്കാതെ എന്നെ പറഞ്ഞയച്ചു.
വണ്ടി, കൊടേക്കനാലെത്തുമ്പോൾ നേരം നന്നേ പുലർന്നുവരുന്നതേയുണ്ടായിരുന്നുള്ളൂ..
ആദ്യ പകൽ അവിടെ ചിലവഴിച്ച് രാത്രിയോടെ ഞങ്ങൾ കന്യാകുമാരിയിലെത്തി.നേരെ മുറിയിലേക്ക് ചെന്ന് ബാഗൊക്കെ വച്ചു ഓരോരുത്തരായി കുളിച്ച് തയ്യാറായി.
മാമന്റെ കയ്യിലെ ക്യാമറ ഞാനന്ന് കരുതിയിട്ടുണ്ടായിരുന്നു. അമ്മയെക്കൊണ്ട് പട്ടാങ്ങ് പറഞ്ഞ് വാങ്ങിച്ചതാണ്.
മുറിയിൽ വച്ച് ഞങ്ങൾ കുറേ ഫോട്ടോസ് എടുത്തു.
ഫിലിം റോളുള്ള ക്യാമറയാണ്. പുതിയ റോൾ അച്ഛനാണ് വാങ്ങിത്തന്നത്.
രാത്രി നടന്ന് വരാമെന്ന് ടീച്ചർ പറഞ്ഞപ്പോൾ ഞങ്ങളെല്ലാം പുറത്തേക്ക് ഇറങ്ങി. കടലിന്നടുത്തേക്ക് നടന്നുനീങ്ങി. നല്ല തണുപ്പുണ്ടായിരുന്നു.

ഓരോ കാറ്റിനും ഞങ്ങൾ കിടുകിടാ വിറച്ചു.
എന്റെ കൈ പിടിച്ചിരുന്ന ആതിര പി കാലുതട്ടി അവളെന്റെ ഭാഗത്തേക്ക് വീഴാനാഞ്ഞു.
നിയന്ത്രണം നഷ്ടപ്പെട്ട എന്റെ കയ്യീന്ന് ക്യാമറ 'പഠോ'ന്ന് നിലത്തുവീണ് ബാറ്ററിയുടെ ക്യാപും കുറച്ച് ഭാഗവും പൊട്ടിയടർന്നു.
എന്റെ കൈ പിടിച്ചിരുന്ന ആതിര പി കാലുതട്ടി അവളെന്റെ ഭാഗത്തേക്ക് വീഴാനാഞ്ഞു.
നിയന്ത്രണം നഷ്ടപ്പെട്ട എന്റെ കയ്യീന്ന് ക്യാമറ 'പഠോ'ന്ന് നിലത്തുവീണ് ബാറ്ററിയുടെ ക്യാപും കുറച്ച് ഭാഗവും പൊട്ടിയടർന്നു.
ഇരച്ചുവന്ന കലിയോടെ ക്യാമറയും പൊട്ടിയ കഷ്ണങ്ങളും പെറുക്കിക്കൊണ്ട് ഞാനവളെ തുറിച്ചൊന്ന് നോക്കി. നാലക്ഷരം പറയാൻ വാ തുറന്നപ്പോഴേക്കും കേമത്തി സോറിയും പറഞ്ഞോടിപ്പോയി.
അശ്വതിയും സജിതയുമൊക്കെ വന്നെന്നെ ആശ്വസിപ്പിക്കാൻ നോക്കി.
മാമനോട് എന്ത് പറയുമെന്റീശ്വരാ.. സൂക്ഷിക്കണമെന്ന് പറഞ്ഞാണ് വിട്ടത്.
അമ്മയും ഉറഞ്ഞു തുള്ളും.
"കടേൽ കൊടുത്ത് നന്നാക്കാ"മെന്ന് അശ്വതി പറഞ്ഞപ്പോൾ ഞാനതിൽ ആശ്വാസം കൊള്ളാൻ ശ്രമിച്ചു. പൊട്ടിയ ക്യാമറയും കയ്യിൽ പിടിച്ച് മൂകയായി ഞാൻ നടന്നുനീങ്ങി.തിരികെ റൂമിലെത്തുമ്പോൾ നേരത്തെ തന്നുണരമെന്ന് ടീച്ചറുടെ ചട്ടം കെട്ടലുണ്ടായിരുന്നു.
ഉദയം കാണാൻ പോകയാണ്.
നെഞ്ചിൽ ക്യാമറ പൊട്ടിയ ആധിയിരുന്നെരിയുന്നുണ്ടെങ്കിലും പിന്നെ, ബഹളങ്ങൾക്കിടയിലത് മൂടിപ്പോയി.
ഉറുമ്പുകൾ വരിവരിയായി നീങ്ങുന്ന പോലെയായിരുന്നു ആദ്യം ഞങ്ങൾ സൂര്യോദയം കാണാൻ നടന്നുതുടങ്ങിയത്.
സജിതയും അഞ്ജലിയും കെട്ടിപ്പിടിച്ചു മുന്നിൽ നടന്നുപോയി.
അശ്വതി അതിനും മുന്നിലുണ്ട്.
എന്റെ പിന്നിലായിരുന്നു ഉണ്ണികൃഷ്ണൻ സാറും ഗോപി സാറുമൊക്കെ.
അവരുണ്ടെന്നുള്ള ധൈര്യത്തിൽ ചുറ്റുമുള്ള കാഴ്ചകളെ കണ്ണുകളിൽ നിറച്ച് ഞാൻ നടന്നു.
അവരുണ്ടെന്നുള്ള ധൈര്യത്തിൽ ചുറ്റുമുള്ള കാഴ്ചകളെ കണ്ണുകളിൽ നിറച്ച് ഞാൻ നടന്നു.
കടൽക്കരെ,നല്ല ആൾക്കൂട്ടമുണ്ടായിരുന്നു.
ഉദയം കാണാൻ വന്നവരും കച്ചവടക്കാരും ഞങ്ങളെപ്പോലെ ടൂർ വന്നപോലെ തോന്നിച്ച കുട്ടിക്കൂട്ടങ്ങളുമെല്ലാം ചേർന്ന് ആരവക്കടൽ തിരകളേക്കാൾ ഉച്ചത്തിൽ പതഞ്ഞുയർന്നു.
ഉദയം കാണാൻ വന്നവരും കച്ചവടക്കാരും ഞങ്ങളെപ്പോലെ ടൂർ വന്നപോലെ തോന്നിച്ച കുട്ടിക്കൂട്ടങ്ങളുമെല്ലാം ചേർന്ന് ആരവക്കടൽ തിരകളേക്കാൾ ഉച്ചത്തിൽ പതഞ്ഞുയർന്നു.
ചോന്ന രശ്മിക്കുതിരകൾ തേർ പൂട്ടുന്ന സൂര്യരഥം, അതിന്റെ പ്രകാശചക്രങ്ങളുരുളുന്നത് കാണാൻ ആകാക്ഷയോടെ ഞാൻ നിന്നു.
നല്ല തിരക്ക്.
പൊടുന്നനെയാണ് ആരുടെയോ കൈകൾ എന്റെ പിന്നിൽ വന്നമർന്നത്.
തെല്ലുനേരം അത് തുടരുക തന്നെ ചെയ്തു.ഞാനാകെ തണുത്ത് പോയി.
ഭയം കൊണ്ട് വെട്ടി വിറയ്ക്കുന്ന അവസ്ഥയിലും ഞാൻ പിന്തിരിഞ്ഞുനോക്കി.
നല്ല പൊക്കത്തിൽ ഒരു വഷളൻ ചിരിയോടെ അയാൾ നിന്നിരുന്നു. കാഴ്ചയിൽ തമിഴനെപ്പോലെ തോന്നിച്ചു. മുഖമന്ന് വ്യക്തമായി കണ്ടെങ്കിലും പുഴുബാധിച്ച പല്ലുകളെ മാത്രമേ ഇന്നെനിക്ക് ഓർമിക്കാനാവുന്നുള്ളൂ.. അവിടെ നിന്നാ നിമിഷം ഓടിപ്പോകാൻ കൊതിച്ചിട്ടും കാലുകൾക്ക് ചങ്ങല കെട്ടിയിട്ട പോലെ.
വല്ലാത്ത ഭാരം.
എന്നിട്ടും ഞാനെങ്ങനെയോ ഓടി.
ഞാൻ കാണാൻ കാത്തുനിൽക്കാതെ സൂര്യരഥം ഉരുണ്ടുവന്ന് മാനക്കൊട്ടാരത്തിന്റെ ഉമ്മറത്ത് നിന്നു.
സൂര്യൻ കൊട്ടാരക്കെട്ടിലെത്തുമ്പോഴേക്കും ഞങ്ങൾ ബസിലേക്ക് നടന്നു..
അന്നു കിട്ടിയ പേടിയോടെ ആൾക്കൂട്ടത്തിലേക്ക് പോകാൻ ഞാൻ ഭയന്നു.
സൂര്യൻ കൊട്ടാരക്കെട്ടിലെത്തുമ്പോഴേക്കും ഞങ്ങൾ ബസിലേക്ക് നടന്നു..
അന്നു കിട്ടിയ പേടിയോടെ ആൾക്കൂട്ടത്തിലേക്ക് പോകാൻ ഞാൻ ഭയന്നു.
കന്യാകുമാരിയെന്ന് കേൾക്കുന്ന മാത്ര തണുത്തുറഞ്ഞുപോയ എന്നിലേക്ക് ഒരോട്ട പ്രദക്ഷിണം നടത്തി, ഞാനാ നഗരത്തെത്തന്നെ വെറുത്താണ് തിരിച്ചുപോരുന്നത്.
അനുവാദമില്ലാതെ കടന്നുവന്നേക്കാവുന്ന തൊടലുകളെ തടുക്കാൻ മുഷ്ടി ചുരുട്ടി കൈ പിന്നിലാക്കി നടന്നു. സൂചി സദാ ബാഗിൽ കരുതി. ഒരുത്തനെയെങ്കിലും അതോണ്ട് കുത്തിയിട്ട് "അയ്യോന്റമ്മേ" യെന്നവൻ അലറിക്കരയുമ്പോൾ അതുകണ്ട് ആനന്ദത്തിലാറാടണമെന്ന് കരുതും.
കുത്താനും എനിക്ക് പേടിയായിരുന്നു. !!
അച്ഛന് അമ്പലത്തിൽ ചിക്കരപ്പിള്ളേരുടെ വലത്തിന് തകില് കൊട്ടാൻ പോക്കുള്ളതിനാൽ അച്ഛനുണ്ടാവില്ല നാടകം കാണാനൊന്നും. ഞാനും അമ്മേം അയല്പക്കത്തൂന്നുള്ളവരുമൊക്കെയായിട്ടാവും പോക്ക്. ഇഞ്ചി മിഠായിയും കപ്പലണ്ടീമാണ് നാടകക്കാഴ്ചയുടെ പ്രധാനാകർഷണങ്ങൾ. നാല്പത്തൊന്നിന്, കഥകളി കാണാൻ പോകുമ്പോൾ കിട്ടണ ചുക്കുകാപ്പിക്ക് ഉറക്കത്തെ തെല്ലൊന്ന് തടസ്സപ്പെടുത്താമെന്നല്ലാണ്ട് എന്റെയിഷ്ടം പിടിച്ചുപറ്റാൻ അതിന്റെ തൊണ്ടയെരിച്ചൽ കൊണ്ട് പറ്റിയിരുന്നില്ല. രസം പിടിച്ചിരുന്ന് കേട്ടോണ്ടിരിക്കണ ഗാനമേളകൾക്ക് തല്ലുണ്ടാവുമെന്ന് പേടിച്ച് മൂന്നോ നാലോ പാട്ടുകൾ കഴിയുമ്പോൾ തിരിച്ചുപോരുകയാണ് പതിവ്.
ഉത്സവ ഒരുക്കങ്ങൾക്കായി സ്കൂൾ മുറ്റത്തിനിരുവശവും കവുങ്ങിൻ തൂണുകൾ നാട്ടിയിട്ടുണ്ടാകും. തൂണുകളെ ചുറ്റി നീളത്തിൽ കോർത്തിട്ട, കാറ്റോടുമ്പോൾ കല കലയെന്ന് ഒച്ചയിടുന്ന പല കളറിലുള്ള തോരണങ്ങൾ നോക്കി ശേഷപ്പരീക്ഷയും കഴിഞ്ഞ് ഞാനും ശരണ്യയും ഇരിക്കും.
വെയിൽ മുറ്റത്ത് ഊർന്നിറങ്ങുമ്പോഴേക്കും കുട്ടികളെല്ലാം വീട്ടിലേക്ക് മടങ്ങിക്കാണും. വർത്തമാനം പറഞ്ഞ് ഞങ്ങൾ പിരിയുമ്പോൾ മനസിൽ വിഷാദം കൂടുകൂട്ടും.
ആ ദിനമോർക്കുമ്പോൾ വെയിലിന്റെ നിറമാണ് ആദ്യം ഓർമ വരിക.
തുടുക്കാത്ത ഓറഞ്ചിന്റെ നിറം.
പിന്നെ സുഗമ ഹിന്ദിയുടെ പരീക്ഷയ്ക്ക് അവളെക്കണ്ടു. ഹിന്ദിയുടെ കാര്യത്തിൽ അവൾ പുലിയാണ്.
പൂഴിക്കല്ലുകൾ പല വലിപ്പത്തിൽ നിറഞ്ഞുകിടക്കുന്ന സ്കൂൾമുറ്റത്ത് പുല്ലിൻകട്ടകൾ പച്ചവട്ടപ്പൊട്ട് പോലെ അങ്ങിങ്ങായി പടർന്ന് കിടന്നു. ശരണ്യ പെരുന്നേർമംഗലത്ത് നിന്നേ കൂടെപ്പഠിക്കുന്നതാണ്.
എന്ത് നല്ല പേരാണ്. !!
ഞങ്ങൾ പഠിച്ച എൽ പി സ്കൂളിന്.
പെരുന്നേർമംഗലം!!
ഞങ്ങൾ പഠിച്ച എൽ പി സ്കൂളിന്.
പെരുന്നേർമംഗലം!!
അന്തസും ആഭിജാത്യവുമുള്ള പേര് വിട്ട് നാട്ടുകാർ പക്ഷേ ചന്തേസ്കൂളെന്നേ പറയൂ. അതിനടുത്ത് മീൻ ചന്ത ഉണ്ടായിരുന്നോണ്ട് ആ സ്‌ഥലവും ചുറ്റുപാടും പറയുമ്പോഴൊക്കെ ചന്ത കൂടെക്കലരും.
നാലാം ക്ലാസ്സ് സംഭവബഹുലമാക്കി, ഒടുവിലെ ശിശുദിനവും കൊണ്ടാടി തുടക്കക്കാരായി അഞ്ചിലേക്കെത്തുമ്പോ പഴയ കൂട്ടുകാരികൾ മിക്കവരും അവിടെയുണ്ട്.
അച്ഛന്റെ കയ്യിൽ പിടിച്ച് പഴയ സംസ്‌കൃതം ക്ലാസ്സിലേക്കാണ് പ്രവേശനോത്സവത്തിന് ശേഷം ഞാനെത്തുന്നത്. ഒരു ടീച്ചറവിടെ കാർബൺ പേപ്പർ കൊണ്ടുപൊതിഞ്ഞ ബുക്കൊക്കെ ആയി നിറചിരിയോടെ സ്വീകരിക്കാൻ നിൽക്കുന്നു.
ശ്രീലക്ഷ്മി മുന്നിലിരുന്ന് ചിരിക്കുന്നുണ്ട്.
ഏതാ എടുത്തേ എന്നൊന്നും ചോദിക്കാൻ അറിയില്ലായിരുന്നു.
അവിടെച്ചെന്നപ്പോഴാണ് മലയാളം, സംസ്‌കൃതം എന്നിങ്ങനെ രണ്ട് വിഭാഗമുണ്ടെന്നു അറിയുന്നത് തന്നെ.
ഏതാ എടുത്തേ എന്നൊന്നും ചോദിക്കാൻ അറിയില്ലായിരുന്നു.
അവിടെച്ചെന്നപ്പോഴാണ് മലയാളം, സംസ്‌കൃതം എന്നിങ്ങനെ രണ്ട് വിഭാഗമുണ്ടെന്നു അറിയുന്നത് തന്നെ.
മേദിനി ടീച്ചർ ഓരോ വിഭാഗത്തിലേക്കും കുട്ടികളുടെ പേരെഴുതുകയാണ്.
"മോൾക്കേതാ വേണ്ടേ?"
സ്നേഹം തൂവുന്ന പെരുമാറ്റം. നല്ല വാത്സല്യം തുളുമ്പുന്ന സ്വരം. ഒന്നാം ക്ലാസ്സിലെ അമ്മിണി ടീച്ചറെപ്പോലെ.
എനിക്ക് ടീച്ചറെ ഒറ്റനോട്ടത്തില് തന്നെ ഇഷ്ടായി.
"ടീച്ചറെന്താ പഠിപ്പിക്കുന്നേ"
"സംസ്കൃതം " അതെന്താണെന്നും പ്രത്യേകതയെന്തെന്നുമൊക്കെ പറഞ്ഞു ക്യാൻവാസ് തുടങ്ങി. എനിക്കതൊന്നും വല്യതായി മനസിലായില്ല. എന്നാലും ഞാനുറപ്പിച്ചു.
"എന്നാ ഞാനും സംസ്‌കൃതം."
എന്റെ പെട്ടെന്നുള്ള തെരഞ്ഞെടുപ്പ് ടീച്ചറിൽ സന്തോഷം വിതച്ചു.
കുട്ടികൾ ഭൂരിഭാഗവും മലയാളത്തിലേക്ക് ചേക്കേറുമ്പോൾ ഇവിടെ കുറവ് പിള്ളേരെ കാണൂ.
കുട്ടികൾ ഭൂരിഭാഗവും മലയാളത്തിലേക്ക് ചേക്കേറുമ്പോൾ ഇവിടെ കുറവ് പിള്ളേരെ കാണൂ.
എനിക്ക് സംസ്കൃതം എന്താണെന്ന് പോലുമറിയില്ല. എങ്ങനെയിരിക്കും, എന്താ വ്യത്യാസം എന്നൊക്കെ ഞാനാലോചന പൂണ്ട് നഖം കടിച്ചുനിന്നപ്പോൾ അച്ഛൻ എന്റെ നിലപാടിൽ അമ്പരന്ന് "വേണ്ട, മലയാളം മലയാളം മതി" യെന്ന് പലവുരു ആവർത്തിച്ചു. എത്ര പറഞ്ഞിട്ടും ഞാൻ മാറാൻ കൂട്ടാക്കിയില്ല.
"പുതിയൊരു ഭാഷയല്ലേ. ഒന്നും പേടിക്കാനില്ല, ഇക്കണ്ട കുട്ടികളൊക്കെ ഇതന്നെയാണ്. ഞാനാണ് പഠിപ്പിക്കാ. മാർക്ക് വാങ്ങിക്കാനും എളുപ്പമാണ്"
എന്നൊക്കെ എനിക്ക് വേണ്ടി ടീച്ചർ അച്ഛനോട് ഘോര ഘോരം വിശദീകരിച്ചു.
എന്നൊക്കെ എനിക്ക് വേണ്ടി ടീച്ചർ അച്ഛനോട് ഘോര ഘോരം വിശദീകരിച്ചു.
ബഞ്ചിലിരിക്കണ കുട്ടികളെയെല്ലാം അച്ഛൻ നോക്കി.
ഭാഗ്യത്തിന് കൂടെ പഠിച്ചവരിൽ മിക്കവരും അവിടെ ഉണ്ടായിരുന്നു.
ശ്രീലക്ഷ്മിയേയും ശരണ്യയേം അച്ഛനൊറ്റ നോട്ടത്തിൽ കണ്ടുപിടിച്ചു.
ശ്രീലക്ഷ്മിയുടെ അച്ഛനും വക്കാലത്ത് പറഞ്ഞു സഹായിച്ചു.
അതുകൊണ്ടൊക്കെയാവണം അച്ഛൻ മനസില്ലാമനസോടെ സമ്മതിച്ചു.
എന്റെ കണ്ണുകൾ അപ്പോഴും മേദിനി ടീച്ചറിൽ ചുറ്റിത്തിരിഞ്ഞു.
ശ്രീലക്ഷ്മിയുടെ അച്ഛനും വക്കാലത്ത് പറഞ്ഞു സഹായിച്ചു.
അതുകൊണ്ടൊക്കെയാവണം അച്ഛൻ മനസില്ലാമനസോടെ സമ്മതിച്ചു.
എന്റെ കണ്ണുകൾ അപ്പോഴും മേദിനി ടീച്ചറിൽ ചുറ്റിത്തിരിഞ്ഞു.
ആര്യയും അഞ്ജിതയും തങ്ങളുടെ ചേച്ചിമാരുടെ വാക്കിലാണ് ചേർന്നൂന്നാലും ക്ലാസ്സിലെ കുറച്ചുപേരെങ്കിലും സംസ്കൃതത്തിന് പേര് കൊടുത്തത് മേദിനി ടീച്ചറെ വിശ്വസിച്ചാണെന്ന് പിന്നീടാണ് മനസിലായത്.
ഞങ്ങൾ നാലു ബഞ്ചിൽ കൊള്ളാവുന്ന എണ്ണമേയുണ്ടായിരുന്നുള്ളൂ.
കൂട്ടുകാരൊക്കെ ഏറെപ്പേരും നാലു വരെ ഒന്നിച്ചു പഠിച്ചവരായോണ്ട് പരിചയപ്പെടുത്താലൊന്നും വേണ്ടി വന്നില്ല. സംസ്കൃതംകാർക്കുള്ള ആ കുഞ്ഞു ക്ലാസ്സ് ഞങ്ങളെക്കൊണ്ട് പരിപോഷിതമായി. ശരിക്കുള്ള ക്ലാസ്സിലേക്ക് മാറുമ്പോഴാണ് എല്ലാവരേയും കാണാൻ സാധിക്കൂ.
ഉച്ച വരെയേ അന്ന് ഇരിക്കേണ്ടിയിരുന്നുള്ളൂ.

വീട്ടിൽ ചെന്നപ്പോ അച്ഛൻ അമ്മയോട് മലയാളമെടുത്തില്ലയെന്ന പരാതിക്ക് തീ കൊടുത്തു. അമ്മ അത് ഊതിപ്പടർത്തി. അച്ചാമ്മ മാത്രം ഒന്നും മിണ്ടാതെ കയറുകട്ടിലിൽ കാപ്പി ഊതിക്കുടിച്ചു.നാലിലെ പഠിപ്പികളൊക്കെ കൂടെ ഉണ്ടായിരുന്നോണ്ട് അമ്മയെ അത് പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കി.പോരാത്തതിന് വല്യച്ഛന്റെ മോളും അന്നവിടെ സംസ്‌കൃതമാണ്. അക്ക കാരണം പിന്നെയധികം പ്രയത്നിക്കേണ്ടി വന്നില്ല.
അങ്ങനെ മറ്റൊരു പുത്തൻ പ്രഭാതം കിഴക്കിന്റെ വിടവിൽ വന്നെത്തി നോക്കി.
പുതിയ സ്കൂൾ..
പുതിയ മാനം..
പുതിയ അന്തരീക്ഷം.
ഓട്ടമായിരുന്നു ആദ്യദിനങ്ങളിൽ. വെപ്രാളപ്പെട്ട്, സാവകാശം നടന്നാൽ ആറേഴു മിനിറ്റ് കൊണ്ടെത്തുന്ന സ്കൂൾ നടപ്പ് നന്നേ വെട്ടിക്കുറക്കാൻ ഞാൻ നിതാന്ത പരിശ്രമത്തിലേർപ്പെട്ടു.
ആ പോണ കുട്ടിക്ക് മുന്നിൽ,
വണ്ടിക്ക് മുന്നിൽ..
ആരംഭ ശൂരത്വത്തിന്റെ ചോരത്തിളപ്പ് പതുക്കെ കെട്ടടങ്ങി. അഞ്ചുമിനിറ്റ് കഴിയട്ടെ എന്ന മടി വീട്ടീന്ന് ഇറങ്ങാൻ വൈകിപ്പിക്കും. ദൂരത്തുള്ള ചൈതന്യയൊക്കെ എത്തിയാലും ഒടുവിലത്തെ ബെല്ലടിച്ചാലാണ് ഞാനെത്തുകയെന്ന ദുരവസ്ഥയായി. "വീടെവിടെയാണ് " എന്ന ചോദ്യത്തിന് മുന്നിൽ കുന്തം വിഴുങ്ങി നിൽക്കാൻ മടുത്ത് പിന്നെയാപ്പണി വേണ്ടെന്ന് വച്ചു.
അഞ്ചിലെത്തണ വരെയില്ലാത്ത മൂന്ന് അതിഥികളെ ഞങ്ങൾ പരിചയപ്പെട്ടു.
ഇംഗ്ലീഷ്,
ഇംഗ്ലീഷ്,
ഹിന്ദി,
പിന്നെ സംസ്‌കൃതം.
മലയാളം സെക്കന്റ് സമാശ്വാസത്തിന് ഉണ്ടാകും.
അതാണ് എനിക്കേറ്റം ഇഷ്ടം. നിറയെ കഥകളാണ്.
വളരെക്കുറച്ച് പേജുകളുള്ള, കട്ടി കുറഞ്ഞ ആ പുസ്തകവും ഞാനും തമ്മിൽ വളരെപ്പെട്ടെന്ന് സ്നേഹബദ്ധരായി.
പരീക്ഷകളിൽ വലതുകയ്യിലെ ചൂണ്ടുവിരലിന്റെ മുഖം പേനയുമായുള്ള മല്പിടുത്തത്തിൽ പരുക്ക് പറ്റി ചതഞ്ഞു നിന്നു.
എന്നാലും ചറപറാ ഞാനെഴുതി.
ആ വിഷയത്തിലെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി.

No comments:
Post a Comment