നീയെന്ന ഒറ്റമരത്തണലിനിയെത്ര നാളെനിക്ക് കവിതയെഴുതുവാൻ കഴിയുമെന്നറിയില്ല.
എഴുതിത്തീരാ ഈ കവിത പൂർത്തിയാവില്ലന്നാവാം..
മരമില്ലാതാകുന്ന നാൾക്കൊപ്പം നിഴലില്ലാതെയാകും.
പിന്നെ,
ഞാനും നീയും ഈ കവിതയും പിന്നെയോർമകളാണ്.
വരികളിൽ പോലും ബാക്കിയിടമില്ലാത്തവർ..
വരികളിൽ പോലും ബാക്കിയിടമില്ലാത്തവർ..
അകലെയെങ്ങോ ഇടിയൊച്ച കേൾക്കുന്നില്ലേ?
മഴയ്ക്ക് വട്ടം കൂട്ടുന്നതാവാം..
മഴയ്ക്ക് വട്ടം കൂട്ടുന്നതാവാം..
ആരോ മഴുവേന്തുന്നു.
നീ ചിരിക്കുന്നോ ഇല്ല കരയുന്നോ?
ഇല്ലാതെയാകുന്ന ചില ഒറ്റമരത്തണലുകൾ..
നിലം പൊത്തുന്ന കുരുവിക്കൂടുകൾ.
ഇല്ലയിനിയെന്നോതുവാൻ കൂടിയിട കിട്ടാ മൃത നേരങ്ങൾ!
ശാരദ സന്ധ്യാംബരങ്ങൾ മങ്ങി, ചോപ്പ് മേലെ മാനം തൂത്തുകളയുമ്പോഴും പൊന്മണികൾ ബാക്കിയാവുന്നുണ്ടോ?
ശൂന്യത വിങ്ങുന്നുണ്ടോ ചുറ്റിനും -മില്ലായിടത്തും തിങ്ങി നിറയുന്നുണ്ടോ കനകപ്പൂക്കൾ?

No comments:
Post a Comment