4.
മനസിലേക്ക് ശ്രീലക്ഷ്മിയുടെ ഉണ്ടക്കണ്ണുകൾ തെളിഞ്ഞുവന്നു.
അവൾ ബാഗിൽ വയ്ക്കാണ്ട് കുപ്പി കട്ടെടുത്തു!!!!
എനിക്ക് സങ്കടം വന്നു. അങ്ങനെ ഒരു നഷ്ടവും സഹിച്ചു ശീലമുള്ളവളല്ല ഈ ഞാൻ. എന്റെ കുപ്പിയിൽ അവളങ്ങനെ വെള്ളം കുടിക്കേണ്ട.
പഠിപ്പിസ്റ്റാണെന്ന് വച്ച്. എന്തും ആവാമെന്നോ.
കാണിച്ചുകൊടുക്കണം!!
പഠിപ്പിസ്റ്റാണെന്ന് വച്ച്. എന്തും ആവാമെന്നോ.
കാണിച്ചുകൊടുക്കണം!!
പിറ്റേന്ന് രുഗ്മിണി ടീച്ചറുടെ അടുക്കൽ പരാതിപ്പെട്ടു.
വളരെപ്പെട്ടെന്ന് കുപ്പി മോഷണക്കേസ് ക്ലാസ്സിൽ പരന്നു.
വളരെപ്പെട്ടെന്ന് കുപ്പി മോഷണക്കേസ് ക്ലാസ്സിൽ പരന്നു.
ക്ലാസ്സിലെ കുട്ടികൾ രണ്ടായിത്തിരിഞ്ഞു. ശ്രീലക്ഷ്മി കുപ്പിയെടുത്തതാണെന്ന് ചിലരെന്നെ എരികേറ്റി.
ഞങ്ങളെ രണ്ടാളേം ഓഫീസിലേക്ക് വിളിപ്പിച്ചു. ഞാനാദ്യം ഹാജരായി.
എന്റെ കൂടെയുള്ള മൂന്ന് നാലുപേരൊഴിച്ചാൽ ബാക്കിയുള്ളവരെല്ലാം പടപോലെ ശ്രീലക്ഷ്മിക്കൊപ്പം വരുന്ന വരവ് ഒന്ന് കാണേണ്ടത് തന്നെയാണ്. അവളുടെ കണ്ണൊക്കെ കരഞ്ഞു, ചുവന്ന് പഴുത്ത ചെത്തിപ്പഴം പോലെ.
എന്റെ കൂടെയുള്ള മൂന്ന് നാലുപേരൊഴിച്ചാൽ ബാക്കിയുള്ളവരെല്ലാം പടപോലെ ശ്രീലക്ഷ്മിക്കൊപ്പം വരുന്ന വരവ് ഒന്ന് കാണേണ്ടത് തന്നെയാണ്. അവളുടെ കണ്ണൊക്കെ കരഞ്ഞു, ചുവന്ന് പഴുത്ത ചെത്തിപ്പഴം പോലെ.
വിസ്താരം പെട്ടെന്ന് നടന്നു.
അവളുടെ ഭാഗം ജയിച്ചു.
അവളുടെ ഭാഗം ജയിച്ചു.
എന്റെ കുപ്പി എവിടെപ്പോയി എന്നതിന് മാത്രം ഉത്തരം കിട്ടിയില്ല.
സമാധാനിപ്പിക്കാൻ മത്സരിക്കുന്ന അണികൾക്കൊപ്പം വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ശ്രീലക്ഷ്മിയെ പോരുകോഴിയെപ്പോലെ ഞാൻ നോക്കി.
"കുപ്പിക്കള്ളി." ഞാൻ പല്ലുഞെരിച്ചു.
അവളും സംഘവും ആഹ്ലാദത്തിമിർപ്പോടെ അപ്പുറത്തെ മുറിയിലേക്ക് കളിക്കാൻ പോയി.
ഞാനൊറ്റയ്ക്ക് തോറ്റുപോയവളെപ്പോലെ ക്ലാസ്സിലേക്കും.
ഞാനൊറ്റയ്ക്ക് തോറ്റുപോയവളെപ്പോലെ ക്ലാസ്സിലേക്കും.
എന്റെ കണ്ണ് നിറഞ്ഞു.
ചരിഞ്ഞൊന്ന് നോക്കിയാൽ എനിക്കവളെ കാണാം.
മറ്റുള്ളവർ കളിച്ചിട്ടും കളിക്കാൻ കൂടാതെ ഒറ്റയ്ക്ക് ഇരിപ്പാണ്.
ഇടയിൽ എന്നെപ്പാറി നോക്കുന്നുണ്ട്.
ചരിഞ്ഞൊന്ന് നോക്കിയാൽ എനിക്കവളെ കാണാം.
മറ്റുള്ളവർ കളിച്ചിട്ടും കളിക്കാൻ കൂടാതെ ഒറ്റയ്ക്ക് ഇരിപ്പാണ്.
ഇടയിൽ എന്നെപ്പാറി നോക്കുന്നുണ്ട്.
കുറച്ച് കഴിഞ്ഞ് രുഗ്മിണി ടീച്ചർ വന്നടുത്തിരുന്നു.
"എനിക്കറിയാമായിരുന്നു നീ ഇവിടെ വന്ന് മുഖം വീർപ്പിക്കലാവുമെന്ന്. പോട്ടെ സാരമില്ലെ"ന്ന് പറഞ്ഞു ടീച്ചർ ഒരു കുപ്പി എനിക്ക് നീട്ടി.
ഹായ്... അടയെക്കണ്ട ഈച്ചയെപ്പോലെ ഞാൻ ടീച്ചറെ നോക്കി.
"മതി ഒറ്റയ്ക്കിരുന്നത്. പോയി കളിക്ക് "
ടീച്ചറെന്നെ ഉന്തിത്തള്ളി അവൾക്കരികിലേക്ക് പറഞ്ഞയച്ചു. അറച്ചറച്ച് വാതിൽക്കൽ നിന്നയെന്നെക്കണ്ട് ശ്രീലക്ഷ്മി ചിരിച്ചു.
" ഞാൻ വച്ചതായിരുന്നെടീ, നടന്നുപോയപ്പോ പോയതാവും, അല്ലാണ്ട് ഞാനെടുത്തില്ല" അവളപ്പോഴാണ് എന്നോട് സംസാരിക്കുന്നത്. നേരിൽ ഞാൻ മിണ്ടിയിരുന്നേയില്ല. പാവത്തിന് നല്ല വിഷമമുണ്ടെന്ന് വാക്കുകളിലെ ഇടർച്ച എന്നോട് പറഞ്ഞു.
"സാരമില്ല, അപ്പോഴത്തെ ദേഷ്യത്തിനാ ഞാൻ"
എനിക്ക് കുറ്റബോധം തോന്നി. വേണ്ടാർന്നു. ഒരു കുപ്പിയല്ലേ അതിലെന്തിരിക്കുന്നു എന്നൊന്നും ദേഷ്യം വന്നപ്പോൾ ചിന്തിക്കാൻ തോന്നിയില്ല.
അവളെന്നെ കളിക്കാൻ വലിച്ചുകൊണ്ടുപോയി. "ഇനിയെങ്കിലും ഊപ്പക്കാര്യത്തിനു തല്ലുകൂടാതെ നടക്കാൻ നോക്കെ"ന്ന് അഞ്ജിതയുടെ ഉപദേശം കേട്ട് ഞങ്ങൾ ചിരിച്ചു.
ക്ലാസ്സിലെ അശ്വതിക്കൊപ്പം വരുന്നൊരു കുട്ടിയുണ്ട്. മെലിഞ്ഞിട്ടു നീളൻ മുഖമുള്ള രേഷ്മ. അവളുടെ അച്ഛനന്ന് പനക്കൻ ചേട്ടന്റെ അടുത്തുള്ള കടയിൽ സഹായിക്കാൻ നില്ക്കയാണ്. സ്കൂൾ നടത്തങ്ങളിൽ എനിക്കും ശരണ്യയ്ക്കും മിഠായി തിന്നുന്ന രോഗം പിടിപെട്ട കാലമാണ്.
മിഠായി ഇല്ലാണ്ട് നടക്കാൻ വയ്യ.
എന്നും വീട്ടിലവിടേം ഇവിടേം തപ്പിയെടുത്ത് കിട്ടുന്ന നാണയത്തുട്ടുകളും പിടിച്ച് രേഷ്മയുടെ അച്ഛൻ നിൽക്കുന്ന കടയിലേ പോകൂ.
അവിടെ ആളോൾടെ ബഹളമില്ല.
പിന്നെ തേൻമിഠായി അവിടെള്ളൂ.
രണ്ട് മിഠായിക്ക് രണ്ട് രൂപ.
ആ ദിവസം ചെന്നപ്പോൾ രേഷ്മയുടെ അച്ഛനില്ല.
പകരം കടക്കാരനുണ്ട്.
പകരം കടക്കാരനുണ്ട്.
മിഠായി കിട്ടിക്കഴിഞ്ഞപ്പോൾ പൈസ കൊടുക്കാൻ ബാഗിൽ തപ്പിയപ്പോൾ പൈസയില്ല. !
ഈശ്വരാ.. മിഠായി വായിലിട്ട് പോകേം ചെയ്തു.
ശരണ്യ എന്നെ അന്തം വിട്ട് നോക്കി.
കടക്കാരൻ താ തായെന്ന് കയ്യും നീട്ടി കണ്ണും തുറിച്ച് നോക്കി നിൽപ്പുണ്ട്. അയാൾ ഭയങ്കരനാണെന്ന് മുന്നേ കേട്ടിട്ടുണ്ട്.
ശരണ്യ എന്നെ അന്തം വിട്ട് നോക്കി.
കടക്കാരൻ താ തായെന്ന് കയ്യും നീട്ടി കണ്ണും തുറിച്ച് നോക്കി നിൽപ്പുണ്ട്. അയാൾ ഭയങ്കരനാണെന്ന് മുന്നേ കേട്ടിട്ടുണ്ട്.
ഇനി കളയാൻ സമയമില്ല.
പിടക്കണ നെഞ്ചിൽ ബാഗ് ചേർത്ത് ശരണ്യയുടെ കയ്യിൽ പിടിച്ച് ഓടടാ ഓട്ടം..
കടക്കാരൻ പിന്നിൽ നിന്ന് ഒച്ചയിടുന്നത് കേൾക്കാമായിരുന്നു.
പൈസ കൊണ്ടെക്കൊടുക്കണമെന്ന വിചാരം പലതവണ വന്നെങ്കിലും അയാളുടെ മുന്നിൽപ്പെടാനുള്ള പേടി കൊണ്ട് ആ വഴിയേ നടക്കാൻ ഞങ്ങൾ ഭയന്നു.
അശ്വനി പറഞ്ഞുതന്ന പ്രകാരം കുറേ നാൾ, അതേ കടയുടെ ചുറ്റുഭിത്തിക്ക് പിന്നിൽ കൂട്ടിയിട്ടിരിക്കുന്ന പച്ച ഉമിയിൽ ചവിട്ടി ഞങ്ങൾ ഒളിച്ചും പാത്തും സ്കൂളിൽ വന്നുപോയി.

അബദ്ധത്തിൽപ്പോലും അയാളുടെ കണ്ണിൽപ്പെടാതിരിക്കാൻ ആവുന്നത്ര ശ്രദ്ധിച്ചു.
അച്ഛൻ സൈക്കിളിൽ കൊണ്ടുവരുമ്പോൾ ആയിടമെത്തുമ്പോൾ മുഖം തിരിക്കാൻ ഞാൻ പ്രാവീണ്യം നേടി.
അച്ഛൻ സൈക്കിളിൽ കൊണ്ടുവരുമ്പോൾ ആയിടമെത്തുമ്പോൾ മുഖം തിരിക്കാൻ ഞാൻ പ്രാവീണ്യം നേടി.
നാലിലെത്തുമ്പോഴേക്കും ഞാൻ നല്ല ചട്ടമ്പി ആയിക്കഴിഞ്ഞിരുന്നു.
മൂക്കത്തെ ശുണ്ഠി, തല്ലായും പിച്ചായും എന്റെയുള്ളിൽ നിന്ന് പുറത്തേക്കെത്തി.
മൂക്കത്തെ ശുണ്ഠി, തല്ലായും പിച്ചായും എന്റെയുള്ളിൽ നിന്ന് പുറത്തേക്കെത്തി.
ആമ്പിള്ളാരുമായി നിത്യം തല്ലുകൂടണ അമിലാജിയുമായി നിരന്തരം ഞാൻ അങ്കം വെട്ടി.
ബോക്സ് പടവാളാക്കി അവളുമായുള്ള യുദ്ധത്തിൽ ജയിക്കാൻ ഞാൻ പതിനെട്ടടവും പയറ്റി. അവളും ചീറ്റപ്പുലി കണക്കെ ചീറി വരുമെങ്കിലും അമിലാജി പാവമായിരുന്നു.
മെലിഞ്ഞുണങ്ങിയിട്ടായിരുന്നു അമിലാജി. അവളുടെ ചില സമയത്തെ രൗദ്ര ഭാവം, ആൺകുട്ടികളുടെ പിന്നാലെയോടി തല്ലൽ ഇതൊക്കെക്കൊണ്ട് വഴക്കാളിപ്പെണ്ണെന്ന ചിത്രം അവൾക്ക് അവിടം തുന്നിക്കൊടുത്തു.
അമിലാജി അടീം പിടീമായി നടക്കുന്നതിനാൽ എന്റെ ചട്ടമ്പിത്തരങ്ങൾക്ക് വല്യ വില കിട്ടാതെപോയി.
അമിലാജിയെക്കുറിച്ച് കേട്ട ഗോസിപ്പുകളിൽ ഒന്നായിരുന്നു മീൻകുട്ടയിൽ നിന്നും റോഡിൽ വീണ മീനെടുത്ത് അവൾ തിന്നെന്നുള്ളത്..
അയ്യയ്യേ... കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വച്ച് അറപ്പ് പ്രകടിപ്പിച്ചു. ക്ലാസ്സിൽ അവളുടെ വൃത്തിയില്ലായ്മയെന്ന് പേരുകൊടുത്ത് ഇക്കഥ പാടപ്പെട്ടു.ചന്തേലുള്ള പച്ചക്കറിക്കടേന്ന് തെന്നിപ്പോയ നാരങ്ങായാണ് എടുത്തതെന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞു.
ഉച്ചക്കഞ്ഞി സമയത്ത് എന്റെ ഇഷ്ട വിഭവമായ പയർ മെഴുക്കുപുരട്ടി, സെൻജിത്ത് വിളമ്പാനുണ്ടേൽ കൂടുതൽ തരും. പണ്ടെന്നെയൊന്ന് തോണ്ടിയതിന് കുടകൊണ്ട് തലങ്ങനേം വിലങ്ങനേം കുറേ കൊടുത്തതിന്റെ നീരസോന്നും അവൻ കാട്ടാറില്ല.
അവസാന വറ്റും തിന്ന് പയറലിഞ്ഞ കഞ്ഞിവെള്ളമാണ് എന്റെ ഏറ്റോം ഫേവറിറ്റ്.
സെൻജിത്തിന് ഒന്നാം ക്ലാസ്സ് മുതലേ ശ്രീലക്ഷ്മിയോടൊരു കണ്ണുണ്ടെന്ന ശ്രുതിയുള്ള കാലമാണ്.
അവൾക്കാണേൽ അവനെ കണ്ണിന് ചതുർഥി.
തമ്മിൽ കാണുമ്പോഴൊക്കെ മൂളിപ്പാട്ട് പാടി അവൻ വണ്ടുപോലെ പാറി നടക്കും.
ഞങ്ങൾ കളിയാക്കി ചിരിക്കും.
തമ്മിൽ കാണുമ്പോഴൊക്കെ മൂളിപ്പാട്ട് പാടി അവൻ വണ്ടുപോലെ പാറി നടക്കും.
ഞങ്ങൾ കളിയാക്കി ചിരിക്കും.
ഗിരിജ ടീച്ചറാണ് അന്ന് ക്ലാസ്സദ്ധ്യാപിക.
ടീച്ചർ എന്റെ വീടിന്നടുത്താണ് താമസമെങ്കിലും ആ സ്നേഹമൊന്നും ക്ലാസ്സിൽ കാണിക്കില്ല..
ടീച്ചർ എന്റെ വീടിന്നടുത്താണ് താമസമെങ്കിലും ആ സ്നേഹമൊന്നും ക്ലാസ്സിൽ കാണിക്കില്ല..
ഹരണം പഠിപ്പിച്ചതിന് ശേഷം ടീച്ചറന്ന് പത്തുകണക്ക് ഹോം വർക്കായി ബോർഡിൽ എഴുതിയിട്ടു.
ഹോം വർക്ക് ചെയ്യാതെ ചെന്നാൽ അടി കിട്ടും. കണക്ക് തെറ്റിച്ചതിന് അനിത ശശിയെ പാവാട പൊക്കി ടീച്ചർ തല്ലുന്നത് പേടിയോടെ നോക്കിയിരുന്നതോർമ വന്ന് ഹരിക്കാൻ പറഞ്ഞെന്നെ ബുക്ക് നിവർത്തിപ്പിച്ചു.
ടീച്ചറുടെ അടി കൊണ്ട് സജിത്ത് ക്ലാസ്സിൽ വച്ച് മൂത്രമൊഴിച്ചിട്ടുണ്ട്.
അവന്റെ നിക്കർ നനച്ച്, കാലീന്നൊഴുകിയ ചാലുകണ്ട് കുട്ടികൾ ചിരിച്ചപ്പോൾ, കണക്ക് തെറ്റിയാലുള്ള അടിയുടെ വേദന എത്ര ദാരുണമെന്നോർത്ത് ഞാൻ കിടുങ്ങി.
അവന്റെ നിക്കർ നനച്ച്, കാലീന്നൊഴുകിയ ചാലുകണ്ട് കുട്ടികൾ ചിരിച്ചപ്പോൾ, കണക്ക് തെറ്റിയാലുള്ള അടിയുടെ വേദന എത്ര ദാരുണമെന്നോർത്ത് ഞാൻ കിടുങ്ങി.
ഹരിക്കാനുള്ള കണക്കെടുത്ത് റഫ് ബുക്കിൽ നിന്നും ഹോം വർക്ക് ബുക്കിലേക്ക് എഴുതി.
കണക്കിന് അന്ന് മൂന്ന് ബുക്കാണ്.
റഫ് ബുക്ക്, ക്ലാസ്സിലെ കണക്കെഴുത്ത് ബുക്ക്, ഹോം വർക്ക് ബുക്ക്.
അശ്വനിക്ക് കണക്കിന് വരയുള്ള ബുക്കുണ്ട്.
പ്രത്യേകം മാർജിൻ ചെയ്‌ത ആ ബുക്കിനേക്കാൾ എനിക്കിഷ്ടം വരയില്ലാത്ത, മാർജിൻ ഇല്ലാത്ത ബുക്കിനെയാണ്.
പ്രത്യേകം മാർജിൻ ചെയ്‌ത ആ ബുക്കിനേക്കാൾ എനിക്കിഷ്ടം വരയില്ലാത്ത, മാർജിൻ ഇല്ലാത്ത ബുക്കിനെയാണ്.
എത്ര തലകുത്തി മറിഞ്ഞിട്ടും ഹരിക്കാൻ പറ്റാതെ ചോദ്യക്കണക്ക് എനിക്ക് പിടിതരാതെ വഴുതിക്കൊണ്ടിരുന്നു.
നാളത്തെ ആദ്യ പീരീഡ് കണക്കായോണ്ട് ആരുടെയെങ്കിലും നോക്കിയെഴുതാൻ പറ്റില്ല.
ഉത്തരം തെറ്റിയാൽ അതിനും കിട്ടും വേറെ.
എന്ത് ചെയ്യുമെന്ന് തലപുകച്ചൊടുവിൽ അച്ഛന്റെ കാൽക്കുലേറ്റർ കൊണ്ട് കണക്ക് ചെയ്യാമെന്ന പോംവഴി കണ്ടുപിടിച്ചു.
ഉത്തരം തെറ്റിയാൽ അതിനും കിട്ടും വേറെ.
എന്ത് ചെയ്യുമെന്ന് തലപുകച്ചൊടുവിൽ അച്ഛന്റെ കാൽക്കുലേറ്റർ കൊണ്ട് കണക്ക് ചെയ്യാമെന്ന പോംവഴി കണ്ടുപിടിച്ചു.
എനിക്ക് എന്നെത്തന്നെ മതിപ്പ് തോന്നി. കാൽക്കുലേറ്റർ കണ്ടുപിടിച്ച ബ്ലെയ്‌സ് പാസ്കൽ എന്ന ഫ്രഞ്ചുകാരനെ മനസാ നമിച്ച് ഞാൻ മുഴുവൻ കണക്കും ചെയ്തു സുഖമായി ഉറങ്ങി.
ക്ലാസ്സിൽ ചെന്നയുടനെ ബുക്കെടുത്ത് മേശപ്പുറത്ത് വച്ചു. മറ്റുള്ളവരൊക്കെ ഉത്തരങ്ങളൊക്കെ ഒത്തുനോക്കലും മറ്റുമൊക്കെ കഴിഞ്ഞ് ബുക്ക് വച്ചപ്പോൾ ഇതൊക്കെയെന്തെന്ന മട്ടിൽ ഞാനിരുന്നു.
പഠിപ്പിക്കലിന് ശേഷം ബുക്ക് നോക്കാനിരുന്ന ടീച്ചർ,ആരെങ്കിലും വയ്ക്കാതെയുണ്ടോയെന്ന് ചോദിച്ചു.
"ആരുമില്ലല്ലോ,ബുക്ക് നോക്കിയിട്ട് കണ്ടില്ലെങ്കിൽ ങാ " ടീച്ചർ ഭീഷണിപ്പെടുത്തി.
എണ്ണമെടുത്തപ്പോൾ ഒരെണ്ണം കുറവ്. വീണ്ടും എണ്ണിത്തിട്ടപ്പെടുത്തിക്കൊണ്ട് ആയുധവുമായി ടീച്ചറെണീറ്റു.
"ആരാന്ന് വച്ചാൽ എഴുന്നേറ്റോ. പേര് നോക്കി കണ്ടുപിടിച്ചാൽ അടി കൂടും " ടീച്ചർ പിന്നേം പറഞ്ഞു.
ക്ലാസ്സ് പൂർണ്ണ നിശബ്ദമായി. ഞാൻ വച്ചില്ലേയെന്ന് പേടിച്ച് ബാഗിൽ തപ്പി.
ഹാവൂ. വച്ചു. ഞാനല്ലേ ആദ്യം വച്ചത്.
മണ്ടിയെന്ന് സ്വയം വിചാരിച്ച് ബാഗിൽ നിന്ന് തലയുയർത്തിയപ്പോൾ അതാ വിപിൻ എണീറ്റ് നിൽക്കുന്നു.
ഹാവൂ. വച്ചു. ഞാനല്ലേ ആദ്യം വച്ചത്.
മണ്ടിയെന്ന് സ്വയം വിചാരിച്ച് ബാഗിൽ നിന്ന് തലയുയർത്തിയപ്പോൾ അതാ വിപിൻ എണീറ്റ് നിൽക്കുന്നു.
"എന്താടാ വക്കാഞ്ഞേ? "
"ബുക്കെടുത്തില്ല ടീച്ചറെ മറന്നു പോയി " അവൻ പേടിച്ചുപേടിച്ച് വിറയലോടെ പറഞ്ഞു.
"നിനക്ക് പറയാൻ എന്താടാ താമസം, കുറേത്തവണ ചോദിച്ചാലേ പറയുള്ളൂ,ഇന്നി മറക്കോടാ മറക്കോ? "
പറച്ചിലും അടീം ഒപ്പം നടന്നു.
വിപിൻ കടിച്ചുപിടിച്ച് വേദനയമർത്തി നിൽക്കുന്നു. പോരാ ശിക്ഷയായി അവനോട് ക്ലാസ്സ് മുഴുക്കെ നിൽക്കാൻ പറഞ്ഞിട്ട് ടീച്ചർ എല്ലാവരുടെയും ബുക്ക് പരിശോധനയ്ക്കിരുന്നു.
വിപിൻ കടിച്ചുപിടിച്ച് വേദനയമർത്തി നിൽക്കുന്നു. പോരാ ശിക്ഷയായി അവനോട് ക്ലാസ്സ് മുഴുക്കെ നിൽക്കാൻ പറഞ്ഞിട്ട് ടീച്ചർ എല്ലാവരുടെയും ബുക്ക് പരിശോധനയ്ക്കിരുന്നു.
ചുവന്ന മഷിപ്പേന മുഖമമർത്തുന്നതാരുടെ ബുക്കിലാണെന്ന് നോക്കി ഞങ്ങൾ വർദ്ധിച്ച നെഞ്ചിടിപ്പോടെ ഉറ്റു നോക്കി.
ഏറെത്തെറ്റുള്ള ബുക്കുകൾ വായുവിൽ പാറി നടന്നു. അതിന്നവകാശികൾക്ക് നല്ലടിയുണ്ടാകും.
രണ്ടുബുക്കുകൾ മാറ്റി വച്ചിട്ട് ടീച്ചർ വീണ്ടും എണീറ്റു.
എന്തിനുള്ള പുറപ്പാടാണോ എന്തോ..
"തന്നെത്താൻ അല്ലാതെ, കാൽക്കുലേറ്റർ കൊണ്ടാരാ കണക്ക് ചെയ്തത്. രണ്ടുപേരുണ്ട്. തന്നെ എണീറ്റ് പറയണം. "
ടീച്ചർ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി.
ഒന്നല്ല ഡബിൾ ഞെട്ടൽ!
ദൈവമേ അതെങ്ങനെ മനസിലായി!
ഞാൻ അല്ലാണ്ട് വേറെയാരാണാ അതിബുദ്ധി കാണിച്ചത്..
ദൈവമേ അതെങ്ങനെ മനസിലായി!
ഞാൻ അല്ലാണ്ട് വേറെയാരാണാ അതിബുദ്ധി കാണിച്ചത്..
ഉത്തരം തെറ്റിയാലുള്ള ഒന്നോ രണ്ടോ അടിക്കപ്പുറം വൻ അടിയാണ് കാത്തിരിക്കുന്നതെന്ന് ഓർത്ത് എന്റെ ശരീരം കിടുകിടാ വിറച്ചു.
എനിക്ക് ക്ലാസ്സിൽ മുള്ളുന്നതോർക്കാനേ വയ്യ.
അനിത അന്നെങ്ങനെ മുള്ളാണ്ട് പിടിച്ചുനിന്നോ ആവോ.. ഞാൻ ദീനതയോടെ ചുറ്റും നോക്കി.
ഇല്ല.!
രണ്ടാമൻ എണീൽക്കുന്നില്ല.! ഇറങ്ങിയോടിയാലോ.. ഹോ ഇനീം ഇങ്ങോട്ടേക്ക് വരുമ്പോ തല്ലുണ്ടാവില്ലേ..
രണ്ടാമൻ എണീൽക്കുന്നില്ല.! ഇറങ്ങിയോടിയാലോ.. ഹോ ഇനീം ഇങ്ങോട്ടേക്ക് വരുമ്പോ തല്ലുണ്ടാവില്ലേ..
ആ നിമിഷം ഞാനതിജീവിക്കാൻ പ്രയാസപ്പെടുമ്പോൾ ടീച്ചർ മൗനത്തിന്റെ കുമിള ഞെക്കിപ്പൊട്ടിച്ച് ആദ്യ ബഞ്ചിലെ അശ്വതിയോട് ചോദിച്ചു.
"നീയാണോ? "
"അല്ല, ഞാനല്ല "
അടുത്തയാൾക്ക് നേരെ കണ്ണ് തിരിഞ്ഞു. അതോടെ ഓരോരുത്തരായി എണീറ്റ് " ഞാനല്ല " എന്ന് പറഞ്ഞിട്ട് ഇരിക്കാൻ തുടങ്ങി.
ആദ്യ ബഞ്ച് തീർന്നു.
ആളുകളെ ടീച്ചർക്കറിയാമായിരുന്നിട്ടും എന്തിനീ നാടകമെന്ന് വിചാരിച്ച് എന്റെ ഊഴമെത്തിയപ്പോ ഞാൻ എണീറ്റ് " ഞാനല്ല " എന്നുപറഞ്ഞിരുന്നു.
രണ്ടാമനും അതുതന്നെ പറഞ്ഞു. കാരണമാരും "ഞാനാണ് " എന്നുപറഞ്ഞില്ല.
"ഒരു ദിവസം തരും.രക്ഷിതാവായിട്ടോ, അല്ലാതെയോ വന്നെന്നോട് സത്യം പറയാതെ ക്ലാസ്സിൽ വരണ്ട "
അടുത്ത ദിവസത്തേക്കുള്ള ഹരണക്കണക്കുകൾ ഹോം വർക്കിന് തന്നിട്ട് ടീച്ചർ ക്ലാസീന്ന് പോയി.
ആരോടും ഉള്ളിലെ തീ പറഞ്ഞില്ല. ആ രണ്ടുപേരെ കണ്ടുപിടിക്കാൻ അഞ്ജിത എല്ലാവരോടും "നീയാണോ നീയാണോ " ചോദിച്ചു നടന്നു.
ഭാരിച്ച മനസുമായി അന്നുരാത്രിക്ക് കുറച്ചു കണക്കുകൾക്ക് മാത്രം വീണ്ടും കാൽകുലേറ്റർ കൊണ്ട് ഞാനുത്തരങ്ങളെഴുതി. അല്ലാത്തവ തന്നെത്താനേം.
തെറ്റാവാനേ സാധ്യതയുള്ളൂ.
അതെന്ത് ധൈര്യത്തിൽ ചെയ്‌തുവെന്ന് എനിക്ക് പോലുമറിയില്ല.
തെറ്റാവാനേ സാധ്യതയുള്ളൂ.
അതെന്ത് ധൈര്യത്തിൽ ചെയ്‌തുവെന്ന് എനിക്ക് പോലുമറിയില്ല.
ക്ലാസ്സ് തുടങ്ങി.
അജണ്ടയനുസരിച്ചുള്ള ബുക്ക് വയ്ക്കൽ, വയ്ക്കാത്തവർക്കിട്ടുള്ള അടി ഇതൊക്കെ കഴിഞ്ഞ് ടീച്ചർ എണീറ്റുനിന്നു.
അജണ്ടയനുസരിച്ചുള്ള ബുക്ക് വയ്ക്കൽ, വയ്ക്കാത്തവർക്കിട്ടുള്ള അടി ഇതൊക്കെ കഴിഞ്ഞ് ടീച്ചർ എണീറ്റുനിന്നു.
"ഒരാൾ രക്ഷിതാവോടൊത്ത് വന്നെന്നോട് മാപ്പ് പറഞ്ഞിട്ടുണ്ട്. അടുത്തയാൾ ആരാണെന്ന് ഇപ്പോൾ പറയണം. "
ദൈവമേ......
ഭൂമി പിളർന്നന്തർധാനം ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ.. എന്നെയെടുക്കാൻ ഒരു ലക്ഷ്മി ദേവീം വരില്ലെന്നോർത്ത് കൂട്ടുണ്ടായിരുന്ന ആള് ചെയ്‌തപോലെ രക്ഷപ്പെടാനെന്തേ എനിക്ക് തോന്നാതിരുന്നുവെന്ന് ഞാൻ കുണ്ഠിതപ്പെട്ടു.
ഭൂമി പിളർന്നന്തർധാനം ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ.. എന്നെയെടുക്കാൻ ഒരു ലക്ഷ്മി ദേവീം വരില്ലെന്നോർത്ത് കൂട്ടുണ്ടായിരുന്ന ആള് ചെയ്‌തപോലെ രക്ഷപ്പെടാനെന്തേ എനിക്ക് തോന്നാതിരുന്നുവെന്ന് ഞാൻ കുണ്ഠിതപ്പെട്ടു.
ടീച്ചർ വീണ്ടും അശ്വതിയോട് ചോദ്യമെറിഞ്ഞു.
"നീയാണോ?"
"ഞാനല്ല "
"ഞാനല്ല "
"ഞാനല്ല " ഓരോരുത്തരായി നാടകത്തിലെന്ന പോലെ തങ്ങളുടെ ഡയലോഗ്
പറഞ്ഞിരുപ്പ് തുടർന്നു.
എന്റെ ഊഴമെത്തി.
എന്റെ ധൈര്യം സമ്മതിക്കണം.
"ഞാനല്ല "
അടുത്തതായി എണീൽക്കാൻ ഭാവിച്ച അനിതയോട് ഇരിക്കാൻ പറഞ്ഞ് ടീച്ചർ എന്നെ തറപ്പിച്ചുനോക്കി.
"നീയല്ലേ, നുണ പറയുന്നോ? "
പ്രതീക്ഷിച്ചിരുന്ന നിമിഷമിതാ അടുത്തെത്തി.
ടീച്ചറെന്നോട് കൈനീട്ടാൻ പറഞ്ഞു. അടികുറേ കയ്യേറ്റു വാങ്ങി.കണ്ണീർക്കണങ്ങൾ ആരാദ്യം ആരാദ്യമെന്ന മത്സരപ്പാച്ചിലിലാണ്.
കുട്ടികൾ എല്ലാം അമ്പരന്നിരിപ്പുണ്ട്.
"ചെയ്തതിനല്ല തന്നത്. നുണ പറഞ്ഞതിന്, ഇനി മേലാൽ ആവർത്തിച്ചേക്കരുത്.. "
പിന്നെയുമെന്തൊക്കൊയൊ പറഞ്ഞുകൊണ്ട് ടീച്ചർ ബോർഡിലേക്ക് തിരിഞ്ഞു അന്നിട്ട ഹോം വർക്കിലെ ഒരു കണക്കെടുത്ത് എഴുതി.
എന്നിട്ടെങ്ങനെയാണ് കാൽകുലേറ്ററിൽ ചെയ്ത ഉത്തരം ടീച്ചർ കണ്ടുപിടിച്ചതെങ്ങനെയെന്ന് പറഞ്ഞു.
കണക്ക് ചെയ്യുമ്പോൾ ഉത്തരം ചിലപ്പോൾ ഉദാഹരണത്തിന് 84.444444444 എന്ന് കാൽകുലേറ്റർ കാണിക്കും.
അതിലെ 84.4 എന്നുമാത്രമാണ് ഉത്തരമായി എഴുതേണ്ടിയിരുന്നതെന്ന് എനിക്കപ്പോൾ മാത്രമാണ് അറിവിൽ വന്നത്.
ഞാനത് മുഴുവനും അതുപടിയേ എഴുതിവെച്ചു.
അതാണ് കള്ളി വെളിച്ചത്താവാൻ കാരണം !!
രണ്ടാമനും അതുതന്നെ ആവണം ചെയ്‌തിട്ടുണ്ടാവുക.
പിന്നെ അശ്വതി പറഞ്ഞാണറിയുന്നത് ആ രണ്ടാമൻ ക്ലാസ്സിലെ പാവത്താൻ രേഷ്മ ആയിരുന്നെന്ന്.
അവൾ പേടിച്ച് അമ്മയേം കൂട്ടി വന്നു കാര്യം പറഞ്ഞിരുന്നു.
ഞാനവിടേം നിന്നില്ലല്ലോ.
പിന്നേം കണക്ക് ചെയ്തും കള്ളം പറഞ്ഞും എന്തിനെപ്പേടിച്ച് നിന്നോ അതന്നെ കിട്ടേം ചെയ്തു.
ഞാനവിടേം നിന്നില്ലല്ലോ.
പിന്നേം കണക്ക് ചെയ്തും കള്ളം പറഞ്ഞും എന്തിനെപ്പേടിച്ച് നിന്നോ അതന്നെ കിട്ടേം ചെയ്തു.
അന്നുച്ചയ്ക്ക് അതൊക്കെ മറന്ന് ഞാനും ശ്രീലക്ഷ്മിയും ഓടിക്കളിക്കാൻ തുടങ്ങി.

No comments:
Post a Comment