7.
അശ്വതിയുടെ വീടിന്നടുത്താണ് അശ്വിൻ രാജിന്റെ വീട്.
അന്നെന്താണ് വരാതിരുന്നതെന്ന് പിന്നെ കണ്ടപ്പോൾ തിരക്കി.
അന്നെന്താണ് വരാതിരുന്നതെന്ന് പിന്നെ കണ്ടപ്പോൾ തിരക്കി.
വയ്യായ്ക കൊണ്ടാണെന്ന് പറഞ്ഞവൻ കളിക്കാൻ പിന്നാമ്പുറത്തേക്ക് നടന്നു.
ഇടയിൽ അശ്വിൻ ക്ലാസ്സിൽ വരാതെയായി.
ഇടയിൽ അശ്വിൻ ക്ലാസ്സിൽ വരാതെയായി.
ഒരാൾ രണ്ട് ദിവസം കൂടുതൽ അവധിയെടുത്താൽ കടുത്ത പനി കൊണ്ടാവുമെന്നൊക്കെയാണ് അന്നത്തെ സങ്കല്പം.
പിന്നേം കുറേ ചെന്നാണ് അവന്റെ അസുഖ വിവരമറിയുന്നത്.
നാലു വരെയേ പെരുന്നേർ മംഗലത്തുള്ളൂ.
പിന്നേം കുറേ ചെന്നാണ് അവന്റെ അസുഖ വിവരമറിയുന്നത്.
നാലു വരെയേ പെരുന്നേർ മംഗലത്തുള്ളൂ.
ഞങ്ങൾ ഗേൾസ് സ്കൂളിൽ ചേർന്നപ്പോൾ അവൻ തൊട്ടപ്പുറത്തെ ബോയ്സ് സ്കൂളിൽ ചേർന്നു.
അശ്വിൻ, ഒരു നാൾ പെട്ടെന്നങ്ങ് പോകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. കൂടെ കളിച്ച, സമപ്രായക്കാരൻ അസുഖമതിജീവിച്ചു വരിക തന്നെ ചെയ്യണമെന്ന് ഞങ്ങളെല്ലാവരും പ്രാർത്ഥിച്ചിരുന്നെങ്കിലും വേദനകളില്ലാത്തൊരിടത്തേക്ക് അവൻ മാഞ്ഞുപോയി.
കളിക്കൂട്ടുകാരാ..
ഇന്നലെകളെയോർക്കുമ്പോഴെല്ലാം കബഡിക്കബഡിയെന്നലറി എന്റെ കാലിൽ പിടിച്ചുവലിച്ച് മണ്ണിലേക്കിട്ട് ജയിച്ചു നിൽക്കുന്ന നിന്റെ മുഖം ഞാനോർക്കാറുണ്ട്.
ഇന്നലെകളെയോർക്കുമ്പോഴെല്ലാം കബഡിക്കബഡിയെന്നലറി എന്റെ കാലിൽ പിടിച്ചുവലിച്ച് മണ്ണിലേക്കിട്ട് ജയിച്ചു നിൽക്കുന്ന നിന്റെ മുഖം ഞാനോർക്കാറുണ്ട്.
പതിവായിപ്പങ്കെടുത്തിരുന്ന ഓട്ടമത്സരങ്ങളിൽ ഒരിക്കലും അശ്വനിയെയും ശ്യാമിലിയെയും ഓടിത്തോൽപ്പിക്കാനാവാതെ, അവരെ നോക്കി അസൂയപ്പെട്ട്, ഒരുനാൾ പാതിയോടി, ഫിനിഷിങ് പോയിന്റിൽ ചെല്ലാതെ തുടങ്ങിയിടത്തേക്ക് ജയിക്കുമെന്നോർത്ത് ഞാനോടുമ്പോൾ, "കള്ളക്കളി കള്ളക്കളി" എന്നുവിളിച്ചുകൂവി, ആർത്തലച്ചു നീയെന്ത് ബഹളമുണ്ടാക്കി!. കാണുമ്പോഴെല്ലാം അതിൽത്തൂങ്ങി, വെള്ള ഷർട്ടും നീല നിക്കറുമിട്ടൊരു കൊച്ചെറുക്കൻ പൊട്ടിപ്പൊട്ടിച്ചിരിച്ചുകൊണ്ടേയിരുന്നു.
രണ്ടു പൂച്ചെണ്ടുകളുമായി ചുമരിൽ പതിച്ച ചിത്രം കണ്ടപ്പോഴൊക്കെ എത്രയോകാലം ഇവിടെ ജീവിക്കേണ്ടിയിരുന്ന നിന്നെ, കൊച്ചുപ്രായത്തിലപഹരിച്ച കാൻസറിനെ ഞാൻ പഴിച്ചു.
അറിയാത്തയേതോ ഒരു കോണിൽ, പരിചിതമല്ലാത്തൊരു കുട്ടി മരിച്ചെന്ന് പത്രത്താളിൽ കാണുന്നതിനേക്കാൾ പൊള്ളലുണ്ട്, വളരെ അറിയുന്നൊരാൾ ഇല്ലാതെയാകുമ്പോൾ...
സമീപകാല നോവുകളസ്തമിക്കുകയും, ഓർമകളിലേക്ക് ചുരുങ്ങിക്കൂടി, എപ്പോഴെങ്കിലും ഓർത്താലായി എന്നവസ്ഥയാണ് ജീവിതം, തന്റെ കുത്തൊഴുക്കിലൂടെ നമുക്ക് തരിക. മുറിവുകളുടെ വേദന ഏറെനാൾ നീറ്റി, എപ്പോഴെങ്കിലും ഓർമിക്കുന്ന അവസ്‌ഥയിലേക്ക് കാലമെന്നെയും പരിണാമപ്പെടുത്തി.
പെരുന്നേർമംഗലത്തൂന്ന് പോരുമ്പോൾ വല്യ സന്തോഷമായിരുന്നു.
അടുത്തുള്ള സ്കൂളിലാണ് ഇനി പോവാൻ പോണത്.
ഉച്ചയ്ക്ക് ചോറ് വീട്ടിൽ പോയി കഴിക്കാം. അല്ലെങ്കിൽ യു പി ക്കാർക്കുള്ള കഞ്ഞി കുടിക്കാം.
അടുത്തുള്ള സ്കൂളിലാണ് ഇനി പോവാൻ പോണത്.
ഉച്ചയ്ക്ക് ചോറ് വീട്ടിൽ പോയി കഴിക്കാം. അല്ലെങ്കിൽ യു പി ക്കാർക്കുള്ള കഞ്ഞി കുടിക്കാം.
ചോറ്റുപാത്രത്തിലേക്ക് ചൂടുള്ള കഞ്ഞി, പ്യൂൺ ചേച്ചിക്കൊപ്പം കുട്ടികൾ രണ്ടുപേരൂടി നിന്നാണ് വിളമ്പുക.
അത്രയൊക്കെയേയുള്ളൂ, അത്രയൊക്കെ കഴിച്ചാൽ മതിയെന്നമട്ടിൽ വിളമ്പണ ചില വമ്പത്തികളൊഴിച്ച് പരിചയമുള്ളവരാണെങ്കിൽ, പ്രത്യേകിച്ച് രേഷ്മയൊക്കെയാണേൽ പയർ കുറച്ചു കൂടുതൽ കിട്ടും.
"സ്കൂളിലെ പയറല്ലേ.. അവറ്റോൾടെ വീട്ടിലെയാന്നാ വിചാരമെ"ന്ന്
ഞാനുൾപ്പെടെയുള്ള പയറുകൊതിച്ചികൾ ശക്തിയായ അമർഷം തങ്ങൾക്കിടയിൽ പറഞ്ഞടക്കി. രേഷ്മയെന്ന എന്റെ പയറന്നദാതാവിനെ ഞാനത്യന്തം സ്നേഹവാത്സല്യങ്ങൾ കൊണ്ടുമൂടി.
കുറേ നാളോണ്ട് അച്ഛനോട് പറഞ്ഞാണ് സൈക്കിൾ പഠിപ്പിക്കാമെന്നേൽക്കുന്നത്. പണിത്തിരക്കുകൊണ്ടും മറ്റുചടങ്ങുകൾ കൊണ്ടും നീണ്ട് നീണ്ടുപോയ "പിന്നെയാവട്ടെ, നാളെയാവട്ടെ"ന്നുള്ള പല്ലവികൾ പിന്നെ "സൈക്കിൾ വേണ്ടേ ലേഡീസിന്റെ"ന്ന അനുപല്ലവിയിലേക്ക് മാറിപ്പോയി.
അതിശയമായിരുന്നു! വെറും രണ്ട് ചക്രങ്ങളിൽ ഊന്നിയങ്ങനെയിരിക്കുക, ഇരുവശത്തുമുള്ള പടിമേൽ ചവിട്ടിപ്പോകുക!. ഹയ്യോ സമ്മതിക്കണം! ഒരിക്കലുമെന്നെക്കൊണ്ട് സാധിക്കാത്ത കാര്യമാണത്! വേറൊന്നിന്റേം സപ്പോർട്ട് കൂടാണ്ട്, വീഴാണ്ട് എങ്ങനെയാണ്?
അങ്ങനെ ആറ്റുനോറ്റിരുന്നോരു ദിവസം അച്ഛന്റെ കൂട്ടുകാരൻ രാജേഷ് ചേട്ടൻ സൈക്കിളിൽ വീട്ടിൽ വന്നു. വെറും സൈക്കിളല്ല.
സാക്ഷാൽ എന്റെ സ്വപ്ന നായിക!
ചോന്നുള്ളി നിറത്തിങ്ങനെ കൊട്ടമുഖം ചരിച്ചുപിടിച്ച് ലേഡിബേഡ് നിൽക്കുന്നത് കണ്ട് ഞാൻ തുള്ളിച്ചാടി.
ചോന്നുള്ളി നിറത്തിങ്ങനെ കൊട്ടമുഖം ചരിച്ചുപിടിച്ച് ലേഡിബേഡ് നിൽക്കുന്നത് കണ്ട് ഞാൻ തുള്ളിച്ചാടി.
കാലെത്താത്ത പ്രശ്നം സീറ്റ് താഴ്ചകൊണ്ട് കുറച്ചൊക്കെ പരിഹരിക്കപ്പെട്ടു. അച്ഛനുണ്ടല്ലോന്ന ബലത്തിൽ, പെഡൽ ചവിട്ടണ ജോലി ഞാനല്ലലറിയാതെ ചെയ്തു. എന്റെയും സൈക്കിളിന്റെയും ഭാരം വീഴാൻ പോകുമ്പോഴെല്ലാം അച്ഛൻ താങ്ങി. ചവിട്ടലിന്റെ വേഗത കൂടുമ്പോൾ, ചെരിപ്പിടാത്ത കാലുകളെ പൂഴിക്കല്ലുകൾ നോവിക്കുന്നത് കണക്കിലാക്കാതെ, വിയർത്തൊലിച്ച് എന്നോടൊപ്പമോടി. അച്ഛനങ്ങനെ പ്രയാസപ്പെടുന്നത് കാണുമ്പോൾ ഞാനന്നത്തെ സർക്കസഭ്യാസം നിർത്തും.
ഒരിക്കലെപ്പോഴോ എന്റെ സാമർഥ്യമളക്കാൻ, തനിയെപോയി നോക്കട്ടെയെന്ന് കരുതി അച്ഛൻ പിടി വിട്ടുകളഞ്ഞു. പിന്നിൽ അച്ഛനുണ്ടല്ലോയെന്ന ധൈര്യത്തിൽ സൈക്കിൾ ഇത്തിരിദൂരം പോയെങ്കിലും ശബ്ദമൊന്നും കേൾക്കാതായപ്പോൾ ഞാൻ തിരിഞ്ഞുനോക്കി. ദൂരെനിൽക്കുന്ന അച്ഛനെ മിന്നായം പോലൊന്നുകണ്ടതും പിടീന്ന് പോയി, താഴെ വീണ് കാലുരഞ്ഞുപൊട്ടി ചോര വന്നെന്നെ നോക്കി ഹായ് പറഞ്ഞു. ശ്രദ്ധിച്ചുപിടിച്ചില്ലെന്ന് ഞാനമ്മയ്ക്ക് പരാതി കൊടുത്തു. പിന്നെയെനിക്ക് സൈക്കിളിൽ കയറുന്നതോർക്കുമ്പോൾ കാൽമുട്ടിലെ തൊലിക്കടിയിലെ അന്നത്തെ, നീറ്റലിരുന്ന് കുത്തും.
ഭയപ്പാടിന്റെ സൂര്യനസ്തമിച്ചുപോയൊരു ഇടവേളയ്ക്ക് രണ്ടും കല്പിച്ച് അപ്പുറത്തെ വീട്ടിലെ സൈക്കിളെടുത്ത് ഞാൻ റോഡിൽ വച്ചു.
വീടിന്റെ ചുറ്റിടങ്ങളൊക്കെ പുരോഗമിക്കുന്ന കാലമായിരുന്നു അത്.
തൊട്ടുകിഴക്കേതിൽ താമസിച്ചിരുന്ന സാജിവല്യച്ഛനും കുടുംബവും കുറുപ്പൻകുളങ്ങരയ്ക്ക് സ്‌ഥിരതാമസത്തിന് പോയതില്പിന്നെ, അവർ താമസിച്ചിരുന്ന രണ്ടുമുറി വീടും പറമ്പുമെല്ലാം, വല്യച്ഛന്റെ പെങ്ങൾ പുഷ്പ വല്യമ്മയ്ക്ക് ഭാഗം കിട്ടിയിരുന്നതോടെ അവരുടെ മേൽനോട്ടത്തിലായി. വളരെ വിശാലമായി, പടർന്നുകിടന്ന പറമ്പിന്റെ നടുവിലെ പുൽവരയിലൂടെയാണ് സുധർമ്മ ചേച്ചിയുടെ വീട്ടിലേക്ക് പോവാറ്.
വൃക്ഷരാജന്മാർ തണൽക്കുടയേന്തുന്ന പറമ്പുമുഴുവൻ ഞാനും സാജി വല്യച്ഛന്റെ മകൾ ഹീരയും കൂടി കളിച്ചുനടന്നു.
ബാല്യകാല സഖിയായിരുന്നു ഹീര. കഞ്ഞിയും കറിയുമെല്ലാം കുളക്കരെയിരുന്ന്, പച്ചിലക്കാശോണ്ട് വാങ്ങിയ, മണ്ണരിയും ചെത്തിക്കയും കൊണ്ടുണ്ടാക്കി. പ്ലാവിലയിൽ വിളമ്പി ഉറുമ്പുകളെ ഉണ്ണാൻ വിളിച്ചു. വേപ്പുമരവും, മാവും തെക്കേപ്പറമ്പിലെ ആനമുട്ടൻ പുളിമരവും ഉടനീളമുള്ള കപ്പിലുമാവുകളുമെല്ലാം താന്താങ്ങളുടെ ഇലകളെയനക്കി ഈ കാഴ്ച കണ്ട് സന്തോഷമറിയിച്ചു. അടച്ചുകെട്ടലുകളിലാതെ, ആ ഭൂമിയിൽ ചെടികളും മരങ്ങളുമെല്ലാം ആമോദത്തോടെ വാണിരുന്ന, സ്വസ്ഥതതയെ ഇല്ലാണ്ടാക്കി, അതിർത്തികളെ വിളിച്ചുണർത്തി പുഷ്പ വല്യമ്മയുടെ ഭർത്താവ് പ്രകാശൻ വല്യച്ഛനവിടെ വേലി പണിതു.
ഞങ്ങളുടെ വീട്ടുവളപ്പിൽ നിന്ന് പിന്നെ പറമ്പിലേക്ക് കണ്ണോട്ടയെറിയുമ്പോഴെല്ലാം ശ്വാസംമുട്ടി. വേലിപ്പത്തലെല്ലാം ചേർന്നെന്റെ ശ്വസനനാളികളെ കുറേനാൾ വീർപ്പുമുട്ടിച്ചു.
തെക്കോറത്തുകാർക്കുള്ള വഴിയൊഴിച്ച് ബാക്കി മുഴുവൻ നീലഷീറ്റ് തന്റെ മറയ്ക്കുള്ളിലാക്കി. മെല്ലെ മാമരങ്ങളെല്ലാം ഓർമക്കുള്ളിലേക്ക് കടപുഴകി. കുളം നികന്നു. ഇതിനോടകം തന്നെ കുളക്കരെയുള്ള കാഞ്ഞിരമരപ്പൊത്തിലെ ഹീര പറയാറുണ്ടായിരുന്ന പാമ്പും കുടുംബവും സ്‌ഥലം വിട്ടിരിക്കണം. പോകെപ്പോകെ പഴയതെല്ലാമൊന്നൊന്നായി എന്നോട് യാത്ര പറഞ്ഞു. എനിക്ക് പ്രിയമുണ്ടായിരുന്ന തെങ്ങുമൊരുനാൾ, തലയറ്റുവീണ് ആത്മഹത്യ ചെയ്തു!!.
ഞങ്ങളുടെ വീട്ടിലേക്കുള്ള റോഡന്ന് ടാറിന്റെ പ്രതാപമില്ലാതെ, പൂഴിക്കല്ലുകളെ നെഞ്ചിലേറ്റി കിടപ്പാണ്.
വീട്ടിലേക്ക് കയറുന്നിടത്തൊരു കൊച്ചുകയറ്റം പോലെയാണ്. അവിടെനിന്നും തെക്കേ വീട്ടിലേക്കുള്ള ഒതുക്കുവഴിയിലേക്ക് ചവിട്ടിപ്പോകുകയാണ് ഉദ്ദേശം. അപ്പോൾ സൈക്കിൾ കുറച്ചെങ്കിലും തന്നേ പൊയ്ക്കൊള്ളും.
പൊട്ടലോർമകളെ മനസിൽ ധ്യാനിച്ച്,ഇനി വീഴല്ലേ ഭഗവാനേന്നുരുവിട്ട് സീറ്റിലൊന്ന് ഇരിക്കാൻ ശ്രമിച്ചു.
ഇല്ല! നടക്കുന്നില്ല!.
സീറ്റിന്റെ കോണേരിയയിൽ മുട്ടുമെന്നല്ലാതെ ഒന്നിരുന്ന് സമാധാനമായി ചവിട്ടാനുള്ള ഭാഗ്യമെനിക്കുണ്ടായില്ല.
എന്തും വരട്ടെയെന്ന് തീരുമാനിച്ച് പെഡലൊന്നിൽ ആഞ്ഞുന്തി. മുൻചക്രം 'ഇതാ പോയേ'ന്ന് പൊടിമണ്ണിനെ നോക്കിപ്പറഞ്ഞോടി.
വീഴാനാഞ്ഞപ്പോഴേക്കും ഞാനും മണ്ണിലെത്തി.
ഒരു കാൽ പെഡലിലും മറ്റൊന്ന് മണ്ണിലുമെന്ന പഴയ നിയമത്തെ കാറ്റിൽപ്പറത്താനുള്ള എന്നിലെ ധൈര്യവതി, രണ്ടാം കാലും സൈക്കിളിലർപ്പിക്കാനുള്ള പെടാപ്പാടായി പിന്നെ.
ഒന്നുരണ്ട് നിമിഷത്തേക്ക് എനിക്കത് സാധിച്ചു.
കയറ്റമുള്ളിടവും കഴിഞ്ഞ് ഞാൻപോലുമറിയാതെ രണ്ടുചക്രവും എന്നെയും താങ്ങി നീളുകയാണ്.
ഒരു കാൽ പെഡലിലും മറ്റൊന്ന് മണ്ണിലുമെന്ന പഴയ നിയമത്തെ കാറ്റിൽപ്പറത്താനുള്ള എന്നിലെ ധൈര്യവതി, രണ്ടാം കാലും സൈക്കിളിലർപ്പിക്കാനുള്ള പെടാപ്പാടായി പിന്നെ.
ഒന്നുരണ്ട് നിമിഷത്തേക്ക് എനിക്കത് സാധിച്ചു.
കയറ്റമുള്ളിടവും കഴിഞ്ഞ് ഞാൻപോലുമറിയാതെ രണ്ടുചക്രവും എന്നെയും താങ്ങി നീളുകയാണ്.
എനിക്കെന്നെത്തന്നെ വിശ്വസിക്കാനായില്ല!. ഞാൻ തന്നെയാണോ ചവിട്ടുന്നതെന്നറിയാൻ എന്റെ കണ്ണുകൾ മിഴിഞ്ഞുവന്നെന്നെ നോക്കി.
ഒടുവിൽ ഞാനത് മനസിലാക്കി.
ഉവ്വ്. ഞാനാണ്. ഞാനാണ് ചവിട്ടുന്നത്. യുറീക്കാ....!!
ഒടുവിൽ ഞാനത് മനസിലാക്കി.
ഉവ്വ്. ഞാനാണ്. ഞാനാണ് ചവിട്ടുന്നത്. യുറീക്കാ....!!
ഞാൻ സൈക്കിൾ ചവിട്ടാൻ പഠിച്ചു.!
അതിൽപ്പിന്നെ കൊതിയായി. ഓരോ സൈക്കിൾ കാണുമ്പോളും കയറിയിരുന്ന് ചവിട്ടാൻ എന്റെ പാദങ്ങൾ വൃതം നോറ്റിരിക്കാൻ തുടങ്ങി. ആർത്തിയുടെ അങ്ങേയറ്റത്ത്, കൂട്ടുകാരുടെ സൈക്കിളെല്ലാം ചോദിച്ചുവാങ്ങി. ''കാറ്റില്ലെടീ, ടയർ പഞ്ചറാണ് '' എന്നിങ്ങനെയുള്ള നിരുത്സാഹപരമായ വാക്കുകൾ കേട്ട് നെഞ്ചുതകർന്നിരിക്കുമ്പോഴാണ്, തകർന്ന നെഞ്ചിനെ ഒറ്റവാക്കിൽ കൂട്ടിത്തയ്ച്ച്, മുതുകിൽ ചിറകുകൾ പേറി മാലാഖയെപ്പോലെ ആര്യ വരുന്നത്!.
അവളുടെ സൈക്കിളിന്റെ താക്കോൽ കയ്യിൽത്തന്നോണ്ട്, "ചേച്ചീടെ സൈക്കിളാ, സീറ്റ് കുറച്ച് പൊന്തലുണ്ടെന്ന"വൾ കൂട്ടിച്ചേർത്തു.
മനസിലൊരു രൂപക്കൂട് പണിതവളെ, മെഴുതിരിയാലുഴിഞ്ഞ് ഞാൻ സൈക്കിളെടുത്തു.
കയറിയിരുന്നപ്പോഴേ അല്പസ്വല്പം വശപ്പിശക് തോന്നിയെങ്കിലും അളവറ്റ സന്തോഷക്കാറ്റിൽ ഞാനങ്ങനെ ചവിട്ടിപ്പായുകയാണ്.
സ്‌കൂൾമുറ്റത്തെ കടുപ്പമുള്ള മണ്ണിൽ മാത്രമേ ചവിട്ടാനാവൂ. പൂഴിമണ്ണിൽപ്പോയാൽ നിയന്ത്രണം കിട്ടില്ല. അതോണ്ട് നല്ല മണ്ണതിർത്തിയെത്തിയപ്പോൾ, "വാ തിരിയാമെന്നു" പറഞ്ഞ് ഞാൻ സൈക്കിളിനെ വളച്ചു.
കേട്ടഭാവമില്ലാതെ അത് പൂഴിമണ്ണിനെ ലക്ഷ്യം വച്ചുപോകയാണ്.
കേട്ടഭാവമില്ലാതെ അത് പൂഴിമണ്ണിനെ ലക്ഷ്യം വച്ചുപോകയാണ്.
വീണ്ടും ശ്രമിച്ചിട്ടും അനുസരിക്കാതെ, ആമ്പിള്ളാർ വട്ടം കൂടിയിരിക്കുന്ന ആഞ്ഞിലിത്തറയുടെ അടുക്കലേക്ക് പോകുന്നത് കണ്ട് ബ്രേക്കിൽ ഞാൻ സർവ്വശക്തിയും സംഭരിച്ചു ഞെക്കി.
ബ്രേക്കെന്തെന്നു പോലുമറിയാത്ത സൈക്കിൾ എന്നെയൊന്നു പുച്ഛിച്ച്, നേരെ പൂഴിമണ്ണിലേക്ക് ആഞ്ഞുപതിക്കാൻ കുതിച്ചു.
"അയ്യോ"ന്നൊരു ആർത്തനാദത്തോടെ ഞാനും സൈക്കിളും മണ്ണിൽ പരസ്പരം കെട്ടിപ്പുണർന്നുകിടന്നു.
ആൺകുട്ടികളെല്ലാം ആർത്തുചിരിക്കുന്നതിനിടെ ആരൊക്കെയോ ഓടിവന്നെന്നെ പിടിച്ചു.
ബദ്ധപ്പെട്ട് ഞാനേൽക്കുന്നതിനിടെ, "ബ്രേക്കില്ലായിരുന്നു കേട്ടോ"ന്ന് ആര്യയുടെ കുഴഞ്ഞ ശബ്ദം കാതിലൂടെ ഓടിച്ചെന്ന്, മനസിലെ രൂപക്കൂട് പൊട്ടിച്ച് അവളെ പുറത്തേക്കെടുത്തിട്ടു.
ആൺകുട്ടികളെല്ലാം ആർത്തുചിരിക്കുന്നതിനിടെ ആരൊക്കെയോ ഓടിവന്നെന്നെ പിടിച്ചു.
ബദ്ധപ്പെട്ട് ഞാനേൽക്കുന്നതിനിടെ, "ബ്രേക്കില്ലായിരുന്നു കേട്ടോ"ന്ന് ആര്യയുടെ കുഴഞ്ഞ ശബ്ദം കാതിലൂടെ ഓടിച്ചെന്ന്, മനസിലെ രൂപക്കൂട് പൊട്ടിച്ച് അവളെ പുറത്തേക്കെടുത്തിട്ടു.
വലതുകാലിലെ തള്ളവിരൽ വേദനിച്ചുവീർത്തു. ദുഷ്ട! ബ്രേക്കില്ലാ സൈക്കിൾ തന്നെന്നെ വഞ്ചിച്ചവളെ!!. ഞാനവളെ നോക്കി കണ്ണുവലുതാക്കി.
അധികം താമസിയാതെ കാലു മുഴുവൻ നീരുവന്ന് വീർത്ത് ഞാൻ വേദനയിൽ കുളിച്ചു.
അധികം താമസിയാതെ കാലു മുഴുവൻ നീരുവന്ന് വീർത്ത് ഞാൻ വേദനയിൽ കുളിച്ചു.
പത്താം ക്ലാസ്സ് പാസായപ്പോൾ, സൈക്കിളോടിക്കാനുള്ള പരീക്ഷയും ഞാനൊപ്പം പാസായി. അച്ഛനന്ന് പളപളപ്പൻ സൈക്കിൾ വാങ്ങിത്തന്നു.
ഇനിയാരോടും കെഞ്ചാനൊന്നും നില്ക്കണ്ടല്ലോ. സൈക്കിളിൽ ഞാൻ മെല്ലെ തലോടി.
ഇനിയാരോടും കെഞ്ചാനൊന്നും നില്ക്കണ്ടല്ലോ. സൈക്കിളിൽ ഞാൻ മെല്ലെ തലോടി.
രാത്രിയാണ് കൊണ്ടുവന്നത്. ചവിട്ടാനുള്ള മോഹവുമായി ആരാവെങ്ങനെയോ പുലർന്നു. റോഡിലോടിക്കാനുള്ള ലൈസൻസ് അമ്മയിൽ നിന്നുകിട്ടാൻ രണ്ടുമൂന്നു ദിവസമെടുത്തു!.
ചവിട്ടാനും ബ്രേക്ക് പിടിക്കാനും സീറ്റിൽ മുട്ടി,മുട്ടിയില്ല എന്നമട്ടിലിരിക്കാനുമല്ലാതെ മറ്റൊരു വസ്തുവുമെനിക്ക് അറിയില്ലായിരുന്നു.
വളവുകളേക്കാൾ നീളൻ റോഡുകളെ ഞാൻ സ്നേഹിച്ചു.
നല്ല വേഗത്തിൽ വരുമ്പോൾ നശിച്ച വളവിൽ കൈകാര്യം ചെയ്യാനുള്ള വഴക്കമില്ലായ്മ തന്നെ കാരണം. മിക്ക വളവുകളിലുമെത്തുമ്പോൾ പെഡലുകളിൽ നിന്ന് കാലെടുത്ത് ഇരുവശത്തേക്കും 'ഞാനിതാ വരുന്നേ' മട്ടിൽ നീട്ടിപ്പിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു!. മറ്റുള്ളവർക്ക് അപകട സൂചന നൽകി.
നല്ല വേഗത്തിൽ വരുമ്പോൾ നശിച്ച വളവിൽ കൈകാര്യം ചെയ്യാനുള്ള വഴക്കമില്ലായ്മ തന്നെ കാരണം. മിക്ക വളവുകളിലുമെത്തുമ്പോൾ പെഡലുകളിൽ നിന്ന് കാലെടുത്ത് ഇരുവശത്തേക്കും 'ഞാനിതാ വരുന്നേ' മട്ടിൽ നീട്ടിപ്പിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു!. മറ്റുള്ളവർക്ക് അപകട സൂചന നൽകി.
കൂട്ടുകാരോടൊത്തുള്ള സൈക്കിൾ സവാരിയിൽ, ഞാനന്ന് തീരെ ശിശുവാണ്. പിച്ചവയ്ക്കാനെന്ന പോലെയാണ് ഓടിക്കലുകൾ!
സൈക്കിൾ എന്ന വല്യ പാഠപുസ്തകത്തിലെ ഒരു യൂണിറ്റ് പോലും പഠിക്കാത്തോണ്ട്, കൂട്ടുകാരികളെല്ലാം ഇടതുവശം ചേർന്നുപോയപ്പോൾ ഞാൻ മാത്രം സൂപ്പർ സ്റ്റാർ സരോജ്‌കുമാറിലെ, ശ്രീനിവാസനെപ്പോലെ തോന്നിയിടത്തേക്ക് ഓടിച്ചു. ഇതിനിങ്ങനെ ഇടതും വലതുമൊക്കെയുണ്ടെന്നുള്ള ട്രാഫിക് റൂൾ ആരും പറയലുണ്ടായില്ല!!.
വലതുവശം ചേർന്നുപോയ എന്നെയൊരു ബുള്ളറ്റുകാരൻ വന്നുരുട്ടി നിലത്തിട്ടു.
വലതുവശം ചേർന്നുപോയ എന്നെയൊരു ബുള്ളറ്റുകാരൻ വന്നുരുട്ടി നിലത്തിട്ടു.
ബുള്ളറ്റിന്റെ ടയറും സൈക്കിൾ ടയറും തമ്മിലൊന്നുമ്മ വച്ച് കുശലം പറയുന്നതിനിടേലൊരൊറ്റ മിനിറ്റിൽ ഞാൻ നടുറോട്ടിൽ കിടപ്പാണ്!.
എന്നെയൊന്നെണീപ്പിക്കാൻ കൂടി കാരുണ്യമില്ലാത്ത, കണ്ണീച്ചോരയില്ലാത്ത ബുള്ളറ്റുകാരൻ ദുഷ്ടൻ നിന്ന് ഘോര ഘോരം ഗർജ്ജിക്കലാണ്.
ഓട്ടോക്കാരൊക്കെ, എന്നെയാണെന്ന് തോന്നുന്നു എന്തൊക്കെയോ പറഞ്ഞു!. അശ്വതീം സജിതേമൊക്കെ വന്നപ്പോഴേക്കും ഞാനെണീറ്റ് ഒന്നുമറിയാത്ത ഭാവത്തിൽ സൈക്കിളെടുത്ത് മുന്നേ നടന്നു.
ഓട്ടോക്കാരൊക്കെ, എന്നെയാണെന്ന് തോന്നുന്നു എന്തൊക്കെയോ പറഞ്ഞു!. അശ്വതീം സജിതേമൊക്കെ വന്നപ്പോഴേക്കും ഞാനെണീറ്റ് ഒന്നുമറിയാത്ത ഭാവത്തിൽ സൈക്കിളെടുത്ത് മുന്നേ നടന്നു.
ഒന്നാം പാഠത്തിന്റെ സ്മരണയിൽ,പിന്നീട് പുറത്തേക്ക് പോകുമ്പോഴെല്ലാം ഇടതുവശത്തേക്ക് പോകാനായി തലയിലെ സൈറൺ വിഭാഗം റെഡ് ബൾബ് കത്തിച്ച് അലാം മുഴക്കി.
*****
രമ്യ ടീച്ചറായിരുന്നു ഹിന്ദി പഠിപ്പിക്കാൻ ആദ്യമെത്തുന്നത്.
ആദ്യ കണ്ടുമുട്ടലിൽ തന്നെ ഹിന്ദി എന്നെ നോക്കി കൊഞ്ഞനംകുത്തി.
രമ്യ ടീച്ചറായിരുന്നു ഹിന്ദി പഠിപ്പിക്കാൻ ആദ്യമെത്തുന്നത്.
ആദ്യ കണ്ടുമുട്ടലിൽ തന്നെ ഹിന്ദി എന്നെ നോക്കി കൊഞ്ഞനംകുത്തി.
അഞ്ചാം ക്ലാസ്സിലെ വൈകുന്നേരങ്ങളിൽ, വെയിലടിക്കുന്ന സ്കൂൾ മുറ്റത്ത് തടിയൻ പടിക്കെട്ടിന്നഭിമുഖമായി ഞങ്ങൾ നിരന്നിരിക്കും.
അക്ഷരങ്ങൾ കാണാതെ എഴുതണം.
'ഞ' കഴിഞ്ഞാൽപ്പിന്നെ എനിക്ക് സംശയമാണ്. മലയാളം അക്ഷരങ്ങൾ ആദ്യം എഴുതി വച്ച് ക്രമം തെറ്റാതിരിക്കാൻ നോക്കിയാലും ഹിന്ദി അക്ഷരങ്ങളിലേക്ക് വരുമ്പോൾ പല വരികളും മുകളിലും താഴെയുമായി മാറിക്കിടക്കും.
എഴുതാതെ കൊടുത്താൽ ടീച്ചർ അടീം തരും ഇമ്പോസിഷൻ ബോണസും കിട്ടും. എന്നും വൈകിട്ട് ശരണ്യയ്ക്കടുത്തിരിക്കാൻ ശ്രമിക്കും. എന്നാലും കൈനീട്ടിയാൽ തൊടാൻ പറ്റാത്തയകലം, അവളെഴുതുന്നതിലെ, ഹിന്ദി അക്ഷരത്തിന്റെ മുകൾവര മാത്രമേ കാണിച്ചുതന്നുള്ളൂ. ശരണ്യ ചരിച്ചും ചാഞ്ഞും സഹായിച്ചിട്ടും അകലക്കൂടുതൽ എന്റെ കാഴ്ചയെ ഏറ്റോം നീചമായി കളിയാക്കി.
അന്നൊരു വൈകുന്നേരത്ത്, സ്കൂൾ വിട്ടപ്പോൾ പതിവുപോലെ ചുറ്റിത്തിരിയാതെ വയറുവേദനിച്ചിട്ട് വീട്ടിൽപ്പോവാൻ ഓടുന്നതിനിടെ ശ്രീലക്ഷ്മി ഉറക്കെ വിളിക്കുന്നത് കേട്ടു.
വയറുനോവ് അസഹനീയതയുടെ കൊടുമുടികൾ കയറുന്നു. ഗ്യാസിന്നസ്കിത എന്നെ കരയിക്കുന്നുമുണ്ട്.
പാതിയിലേറെ പിന്നിട്ടിട്ട് തിരികെ നടക്കാൻ അനുവദിക്കാത്ത വയറിനേം താങ്ങിപ്പിടിച്ച് ആംഗ്യങ്ങൾ കാണിച്ച്, പിന്നെയും പിന്നിൽ നിന്നെന്തൊക്കെയോ പറയുന്നുണ്ടായിരുന്നവളെ ശ്രദ്ധിക്കാതെ ഞാനെങ്ങനെയോ നടന്നു നീങ്ങി.
പിറ്റേന്ന് ക്ലാസ്സിലെത്തുമ്പോൾ മുണ്ടുനീർ വന്നുവീർത്ത പോലെ ശ്രീലക്ഷ്മി ഇരിപ്പുണ്ട്. മിണ്ടാട്ടമില്ല.
എത്ര നോക്കിയിട്ടും മിണ്ടാത്ത വാശിക്കാരിയുടെ മുന്നിൽ ഞാനും തോറ്റുകൊടുത്തില്ല.
പരസ്പരം മിണ്ടാതേം നോക്കാതേം എന്നാൽ ഒളിഞ്ഞും മറഞ്ഞും നിന്ന് ആറാം ക്ലാസ്സാവസാനം അരുണിമയാണ് ഒത്തുതീർപ്പിന് കളമൊരുക്കുന്നത്.
ഇങ്ങോട്ട് മിണ്ടട്ടെ അവളാദ്യമെന്ന് പരസ്പരം മത്സരിച്ച ഞങ്ങളുടെ വാശി തീരാൻ രണ്ടുവർഷമെടുത്തു. അതിന് അരുണിമ വേണ്ടിവന്നു.
ശ്രീയുടെ സോൾമേറ്റെന്ന അവകാശത്തിൽ
അഴുക്കിനെ അലിയിച്ച് കളയുന്ന സോപ്പ് പോലെ, അവൾ മുന്നിട്ടറിങ്ങി എന്റെ കയ്യിൽപ്പിടിച്ച് വലിച്ചു ശ്രീലക്ഷ്മിയുടെ കയ്യോട് ചേർത്തപ്പോൾ തീർന്നുപോയി..
സകല വാശീം പിണക്കോം.
അഴുക്കിനെ അലിയിച്ച് കളയുന്ന സോപ്പ് പോലെ, അവൾ മുന്നിട്ടറിങ്ങി എന്റെ കയ്യിൽപ്പിടിച്ച് വലിച്ചു ശ്രീലക്ഷ്മിയുടെ കയ്യോട് ചേർത്തപ്പോൾ തീർന്നുപോയി..
സകല വാശീം പിണക്കോം.
അതിലും രസമെന്തുകൊണ്ടാണ് പിണങ്ങാൻ കാരണമെന്ന് രണ്ടാൾക്കും അറിയില്ലെന്നതാണ്!. വയറുവേദനിച്ചിട്ടാണ് ഞാൻ പോയതെന്ന് അന്നവൾക്ക് മനസിലായില്ല. എന്റെ ആംഗ്യങ്ങൾ വേറെന്തോ കോപ്രായമായി തോന്നിക്കാണണം.
കൈയ്യിലുണ്ടായ മഞ്ചിന്റെ ഷെയർ തരാനും ഒന്നിച്ചു കഴിക്കാനുമുള്ള നിഷ്കളങ്കസ്നേഹത്തെ കൈയ്യും കാലും കൊണ്ടെന്തെക്കൊയോ വായുവിൽ കാണിച്ച് വിളിച്ചിട്ടും കേൾക്കാത്ത മട്ടിൽ പോയവളോടുള്ള പരിഭവമായിരുന്നു എന്നോട്..
ശ്രീലക്ഷ്മിക്ക് ചുറ്റും പഴയ വണ്ട് പാറിപ്പറക്കുന്നതിന് കുറവൊന്നുമില്ലായിരുന്നു.
പാത്രം കഴുകുന്ന പൈപ്പിൻചുവട്, ഗേൾസ് സ്കൂളിനെയും ബോയ്സ് സ്കൂളിനേം തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റേജിനോട് ചേർന്നായിരുന്നു.
പാത്രം കഴുകുന്ന പൈപ്പിൻചുവട്, ഗേൾസ് സ്കൂളിനെയും ബോയ്സ് സ്കൂളിനേം തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റേജിനോട് ചേർന്നായിരുന്നു.
സ്റ്റേജിന്റെ രണ്ട് വശവും ഉപയോഗിക്കാം.
ഞങ്ങളുടെ സ്കൂളിലെ പരിപാടികൾക്ക് ബോയ്സ് സ്കൂളിന്റെ ഭാഗം മറയും. അവരുടെ പരിപാടിക്ക് നേരെ തിരിച്ചും. അല്ലാത്തപ്പോഴൊക്കെ ഇരുവശവും തുറന്നുകിടന്നു.
ഞങ്ങളുടെ സ്കൂളിലെ പരിപാടികൾക്ക് ബോയ്സ് സ്കൂളിന്റെ ഭാഗം മറയും. അവരുടെ പരിപാടിക്ക് നേരെ തിരിച്ചും. അല്ലാത്തപ്പോഴൊക്കെ ഇരുവശവും തുറന്നുകിടന്നു.
പാത്രം കഴുകുമ്പോഴെല്ലാം സ്റ്റേജിന്റെ മറയിൽ നിന്ന് രണ്ട് കണ്ണുകൾ കാണാം. അവൾ പല്ലുകടിച്ച് ചീത്ത പറഞ്ഞ് ക്ലാസ്സിലേക്ക് പോകും. അവനന്നേതോ പാട്ടുപാടി അവളെ ചൊടുപ്പിക്കാൻ ശ്രമിച്ചു.
ഉച്ചയ്ക്ക്, കിട്ടുന്ന അധിക നേരങ്ങളിൽ സെൻജിത്ത് സൈക്കിളിൽ പരുന്ത് കോഴിക്കുഞ്ഞിന് ചുറ്റും പറക്കണ പോലെ അവിടെയിവിടെയായി സ്കൂൾ മുറ്റത്ത് ചവിട്ടി നടക്കും.
അവനെ കാണാനിത്തിരി ഇരുണ്ടിട്ടായതിനാൽ ഈ സമയം ശ്രീലക്ഷ്മിയെ കളിയാക്കി അശ്വതി ഇങ്ങനെ പാടും.
'കണ്ടോ കണ്ടോ കാക്കക്കുയിലെ.. പട്ടുടുത്ത പാവക്കുഞ്ഞ്.. കണ്ടോ കണ്ടോ കണ്ടോ... '
അപ്പോഴും ശ്രീലക്ഷ്മി പതിവ് വെറുപ്പ് കാട്ടി നിൽക്കണയിടത്തൂന്ന് ചവിട്ടിത്തുള്ളി ക്ലാസ്സിലേക്കോടും.
എങ്ങനെ നോക്കിയാലും അസാമാന്യ അന്തരമുള്ള അവർ തമ്മിൽ ഒരിക്കലും സ്നേഹത്തിന്റെ ലത പടരില്ലെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിച്ചു.
പിന്നെയെപ്പോഴാണ്, അവൻ അവളുടെ ഹൃദയവാതിൽ തള്ളിത്തുറന്നകത്ത് കയറി കുടിയിരുന്നതെന്ന് ആശ്ചര്യം കൂറുന്ന ഓർമയാണ്!!!.
അവർ തമ്മിൽ പ്രേമത്തിലാണെന്നറിയാൻ ഒരുപാട് വൈകിയിരുന്നു.
അന്തരങ്ങൾ കൊണ്ട് സമ്പന്നമായ ബന്ധത്തെ ശക്തിയുക്തം അവളുടെ വീട്ടുകാർ എതിർത്തു. പത്രമിടാൻ സെൻജിത്ത് ചെന്നപ്പോഴെല്ലാം അവളുടെ അച്ഛന് പത്രത്തോടൊപ്പം ചുവന്ന റോസാപ്പൂക്കളെക്കിട്ടി. ചില വേള കത്തുകളും.
ഡിഗ്രിക്ക് പഠിക്കുന്ന കോളേജിൽ അവൻ ചെന്നുവെന്നറിഞ്ഞപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ലെന്ന അടിയന്തിരാവസ്‌ഥ പ്രഖ്യാപിക്കപ്പെട്ടു.
എത്രയെത്ര തടുക്കലുകൾ..!!
അവളേറ്റുവാങ്ങിയെത്ര തല്ലുകൾ!!
ഒടുവിലൊരുനാൾ, ഒരു വൈകുന്നേരത്ത് എല്ലാ മതിൽക്കെട്ടുകളും ഭേദിച്ച് അവളെക്കയറ്റിയ ബൈക്കുമായി അവൻ ചീറിപ്പാഞ്ഞുപോയി...
അഞ്ചാം ക്ലാസ്സിന്നാരംഭ ദശ.
പതുക്കെപ്പതുക്കെ കുട്ടികളോരോരുത്തരും പണിതുയർത്തിയ കൂട്ടുകെട്ടിന്റെ ഉദ്യാനത്തിൽ തരുക്കൾ പലത് മൊട്ടിടുന്ന കാലമാണ്.
സ്നേഹബന്ധങ്ങളുടെ വള്ളിച്ചെടികൾ തടിക്കുകയും, പൂവുകൾ പൂക്കുകയും കരിയുകയും ചെയ്തു.
ഗീതു വി പണിക്കരും കീർത്തനയുമന്ന് വാക്കും അർത്ഥവും പോലെ നടക്കുന്ന കാലം.
ബഞ്ചിൽ അടുത്തടുത്തല്ലാതെയിരിക്കില്ല. അവരെത്തമ്മിലൊരിക്കൽ ഗ്രൂപ്പ് തിരിച്ചു മാറ്റിയിരുത്തിയപ്പോൾ, എന്നെന്നേക്കുമായി വേർപെട്ട ഇണക്കുരുവിയെപ്പോലെ കീർത്തനയന്നേറേക്കരഞ്ഞു.
എനിക്കെന്നും പുതിയ കൂട്ടുകാരെ കണ്ടുപിടിക്കാൻ ഒരുപാട് ഉത്സാഹമാണ്. അവരെന്നും എന്നോടൊപ്പമുണ്ടാകണമെന്ന് ഞാനേറെ ആഗ്രഹിച്ചു.
പുതിയതെന്നോ പഴയതെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും കൂട്ടുകാരിയായെങ്കിലും ഈ സോൾമേറ്റെന്ന് പറയുന്നവർ അരികിലെത്താൻ കാലമെടുക്കും.
അങ്ങനെ ഞാൻ കണ്ടുപിടിച്ചെടുത്ത സോൾമേറ്റായിരുന്നു സജിത!..
ഞങ്ങളുടെ തുടക്കക്കാലം വളരെ ഊഷ്മളതയും ഹരിതാഭയും നിറഞ്ഞു നിന്നു.
അവൾക്ക് ഞാനും.
എനിക്ക് അവളും.. ഞങ്ങൾ നീലയുടുത്ത ആകാശത്തിൻ ചോട്ടിൽ കൈകോർത്ത്...!
എനിക്ക് അവളും.. ഞങ്ങൾ നീലയുടുത്ത ആകാശത്തിൻ ചോട്ടിൽ കൈകോർത്ത്...!
'സുന്ദരി ഞാനും സുന്ദരി നീയും ചേർന്നിരുന്നാൽ തിരുവോണ'മെന്ന് പാടി നടന്നു.
അന്നത്തെ ഭൂമിയുടെ സൗന്ദര്യം പിന്നെയൊരിക്കലും ഞാൻ കണ്ടിട്ടില്ല.!!!
ശരണ്യ -അഞ്ജലി -ശ്രീലക്ഷ്മി പിന്നെ ഞാൻ എന്നിങ്ങനെയുള്ള വലിയ വട്ടത്തിലേക്ക് സ്വന്തമായി ഒരു വട്ടമുണ്ടാക്കി ഞാൻ സജിതയെ അതിലേക്കിരുത്തി.
എൽ പി കാലത്ത് അധികമടുപ്പമില്ലാതിരുന്ന അശ്വതിയും പിന്നീട് ഞങ്ങളുടെ സൗഹൃദ വലയത്തിലെ ഉറ്റകണ്ണിയായി മാറി.
മാരാരിക്കുളത്ത് നിന്നെത്തിയ അരുണിമ എ ശ്രീലക്ഷ്മിയുമായി വല്യ കൂട്ടായി. എനിക്ക് സജിതയെന്നപോലെ അവർ അടേം ചക്കരേമായി.
മറ്റൊരു ഗീതു -കീർത്തനമാരെപ്പോലെ കുറച്ചുനാൾ ഓടിയെങ്കിലും പിന്നെ അവർ വേർപെട്ടു. അശ്വതി -ദിവ്യ മാർട്ടിൻ കൂട്ടുകെട്ടും ഏറെക്കുറെ അങ്ങനെ തീർന്നു.
അശ്വിനിയും ശ്യാമിലിയും പണ്ടുതൊട്ടേ ഒന്നിച്ചാണ്.
ശരണ്യ ചൈതന്യയെ കണ്ടെത്തി. അഞ്ജിത അയനയെ കണ്ടെത്തി. സതിയും അവർക്കൊപ്പം ചേർന്നു.
ശരണ്യ ചൈതന്യയെ കണ്ടെത്തി. അഞ്ജിത അയനയെ കണ്ടെത്തി. സതിയും അവർക്കൊപ്പം ചേർന്നു.
കൊല്ലങ്ങൾ രണ്ടുമൂന്നു കൂടി കഴിഞ്ഞപ്പോൾ പല വട്ടങ്ങളും പൊട്ടിച്ച് സജിതേം ദിവ്യ ദാസും അഞ്ജലീം മുരട്ടകളെപ്പോലെ ഒന്നായി.
എന്റെ സോൾമേറ്റ് അങ്ങനെ എന്റെയല്ലാതെ, പൊയ്പ്പോയ നോവെന്റെയുള്ളിൽ നാൾക്കുനാൾ പടർന്നു പന്തലിച്ചു.
ആ വേദനയെ ഞാനെന്നിലൊതുക്കി. എങ്ങനെ എന്റെ ദുഃഖം അവളോട് പറയണമെന്ന് എനിക്കറിയില്ലായിരുന്നു. പറഞ്ഞാൽ തന്നെ മനസിലാകുമോ എന്നും!.
സജിതയ്ക്ക് വിശേഷിച്ചങ്ങനെ ഭാവമാറ്റമൊന്നും കാണാനുമുണ്ടായിരുന്നില്ല.
ഞങ്ങളങ്ങനെ പയ്യെപ്പയ്യെ വളർന്നു. വളരുന്തോറും ചില ബന്ധങ്ങൾ ഒപ്പം വളർന്നു. മറ്റു ചിലവ ഓർമയായി.
ചിലർ മറ്റുചിലരെ മുതലെടുത്ത് സ്‌ഥാനഭൃഷ്ടരാക്കി.
അമല -മേരി കെ ഒ -നിത്യ പി -അനിത ശശി എന്ന നാൽവർ സംഘം പക്ഷേ എല്ലാവർക്കും മാതൃകയായി താന്താങ്ങളുടെ കെട്ടുറപ്പ് സ്നേഹം അരക്കിട്ടിട്ട് ഭദ്രമാക്കി. ഒരു കാലത്തും പുതിയതായി ആരും വരികയോ വേർപെട്ട് പോകുകയോയില്ലാതെ അവർ സ്വസ്‌ഥമായി കഴിഞ്ഞു.
ഒരു മുല്ലവള്ളിയും അവരുടെ തേന്മാവിൻ പടർന്നുകയറിയില്ല!.
ഒരു ഇത്തിൾക്കണ്ണിക്കും അവരെത്തമ്മിൽ ഇളക്കി മാറ്റാനും കഴിഞ്ഞില്ല!.
സ്കൂൾജീവിതകാലത്ത് ഞാൻ കുറേ ഇത്തിൾക്കണ്ണികൾക്ക് വളരാനുള്ള മരമായി മാറിയിട്ടുണ്ട്.
തിന്നുന്നത് എന്റെ തന്നെ വിളവായിരുന്നിട്ട് കൂടി വേണ്ടവിധം യാതൊന്നും ചെയ്യാൻ എനിക്കന്ന് കഴിഞ്ഞില്ല.
ദുഃഖവും അപകർഷതയും ചാലിച്ചെടുത്ത കടുത്ത നിറക്കൂട്ട് എന്നിലുണങ്ങാതെ പറ്റിപ്പിടിച്ചിരുന്നു.
മണിച്ചിത്രത്താഴിലെ ഗംഗയിൽ ഉറങ്ങിക്കിടന്ന നാഗവല്ലിയെപ്പോലെ!!
ദുഃഖവും അപകർഷതയും ചാലിച്ചെടുത്ത കടുത്ത നിറക്കൂട്ട് എന്നിലുണങ്ങാതെ പറ്റിപ്പിടിച്ചിരുന്നു.
മണിച്ചിത്രത്താഴിലെ ഗംഗയിൽ ഉറങ്ങിക്കിടന്ന നാഗവല്ലിയെപ്പോലെ!!
കാലങ്ങളോളം...
എന്നിലെ നാഗവല്ലി നിയന്ത്രണാതീതയായി പുറത്ത് വന്നപ്പോഴെല്ലാം വഴക്കുകളുണ്ടായി!. തെറ്റിദ്ധാരണകളുണ്ടായി!.
വർഷങ്ങളോളം സജിതയുമായി ഞാനകന്നുനിന്നു.
പുറമേ ആലുവാ മണപ്പുറത്ത് കണ്ട പരിചയം കാണിക്കില്ലെങ്കിലും സ്നേഹത്തിന്റെ ഒരൊളി കണ്ണ് ഞാനവൾക്കായി എന്നും തുറന്നുവച്ചു. ഒരിക്കലുമതവളറിയാതിരിക്കാൻ നന്നേ ശ്രദ്ധാലുവായി.
പുറമേ ആലുവാ മണപ്പുറത്ത് കണ്ട പരിചയം കാണിക്കില്ലെങ്കിലും സ്നേഹത്തിന്റെ ഒരൊളി കണ്ണ് ഞാനവൾക്കായി എന്നും തുറന്നുവച്ചു. ഒരിക്കലുമതവളറിയാതിരിക്കാൻ നന്നേ ശ്രദ്ധാലുവായി.
അവൾക്ക് കൊടുക്കാൻ വച്ച എന്നാലവൾക്ക് വേണ്ടാത്ത സ്നേഹം ഞാൻ എനിക്ക് ചുറ്റിലുമുള്ളവരിലേക്ക് ഒഴുക്കി. അതുമൊരു മധുരനൊമ്പരമായിരുന്നു.
സ്നേഹപ്രവാഹങ്ങളുടെ മഹാനദികളെപ്പോലെ വർഷങ്ങൾ, മഞ്ഞിൽ തണുത്തും മഴയിൽ നനഞ്ഞും വെയിലിൽ പൊടിച്ചും പലവ ഞങ്ങളെക്കടന്നുപോയി..
ദിനസൂര്യന്മാരുദിക്കുകയും അമ്പിളി ചന്ദനപ്പുടവ ഞൊറിയിട്ടുടുക്കുകയും ചെയ്തു.
ഇന്ന് പിന്തിരിഞ്ഞുനോക്കുമ്പോൾ നെടുവീർപ്പുകളാണ്!.
മനോഹരങ്ങളായ നിമിഷങ്ങളെ അതിമനോഹരമാക്കാനുള്ള മായാജാലച്ചെപ്പ് കയ്യിലുണ്ടായിരുന്നിട്ടും എടുക്കാനായില്ലല്ലോ എന്നോർത്ത്.
എങ്കിലും ഞാൻ സന്തുഷ്ടയാണ്..

No comments:
Post a Comment